1 GBP = 93.80 INR                       

BREAKING NEWS

ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ ഒരു സംസ്ഥാനത്തിന്റെ അധികാരം പിടിക്കുക;മൂന്നാമത്തെ ടേമിലും അനായാസം വിജയിച്ചു കയറുക;അതും കാശു കൊടുക്കാന്‍ വ്യവസായികളോ പിന്തുണയ്ക്കാന്‍ മാധ്യമങ്ങളോ വിവരങ്ങള്‍ നല്‍കാന്‍ പൊലീസോ ഇല്ലാതെ: പടരുന്ന ആം ആദ്മി വിപ്ലവവും കെടാതെ തെളിഞ്ഞു നില്‍ക്കുന്ന കെജ്രിവാള്‍ വെളിച്ചവും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കണ്ണു തുറപ്പിക്കട്ടെ...

Britishmalayali
kz´wteJI³

ല്‍ഹിയുടെ ഭരണം മൂന്നാംവട്ടവും അരവിന്ദ് കെജ്രിവാളും ആം ആദ്മിയും പിടിക്കുമ്പോള്‍ ഇന്ത്യയിലെ സകല ജനാധിപത്യ വിശ്വാസികളും ആഹ്ലാദത്തിലാണ്. മറ്റൊന്നു കൊണ്ടുമല്ല. അര നൂറ്റാണ്ടിലധികം രാജ്യം ഭരിച്ച് അഴിമതിയുടെ പേരില്‍ പുറംതള്ളപ്പെട്ട കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ പറ്റുന്ന ഒരു സാഹചര്യം ഇല്ലാതിരിക്കവേ കിട്ടിയ ഗ്യാപ്പ് വേണ്ടരീതിയില്‍ ഉപയോഗിച്ച് ബിജെപി എന്ന പാര്‍ട്ടി സര്‍വാധികാരികളായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ചോദ്യം ചെയ്യാന്‍ പോലും കെല്‍പുള്ള ഒരു പ്രതിപക്ഷം ഈ രാജ്യത്തെ ജനാധിപത്യ സമൂഹത്തില്‍ ഇല്ലല്ലോ എന്ന് കരുതി നിരാശപ്പെട്ടിരിക്കുന്നവര്‍ക്ക് ലഭിച്ച അപൂര്‍വമായ സ്വത്താണ് കെജ്രിവാള്‍.

അധികാരത്തിന്റേയും പണത്തിന്റേയോ കോര്‍പറേറ്റ് സംവിധാനങ്ങളുടേയോ, പൊലീസിന്റേയോ ഒന്നും സഹായമില്ലാതെ എട്ട് വര്‍ഷം കൊണ്ട് ഒരു പാര്‍ട്ടി ഉണ്ടാക്കിയെടുക്കുകയും. ജനങ്ങളുടെ വിശ്വാസവും അവര്‍ നല്‍കുന്ന പിച്ചപ്പണവും മാത്രം ആധാരമാക്കി മാറ്റുകയും ചെയ്ത ഒരു നേതാവിന്റെ വിജയഗാഥയാണ് ഡല്‍ഹിയില്‍ കാണുന്നത്.

ആം ആദ്മിയുടേയും കെജ്രിവാളിന്റേയും വിജയം ജനാധിപത്യത്തിന്റെ ശക്തിയും സ്രോതസുമാണ്. വെറും എട്ട് വര്‍ഷം മുന്‍പ് 2012്ല്‍ ഒരു സര്‍ക്കാര്‍ ഉഇദ്യോഗസ്ഥന്‍ തന്റെ ജോലി ഉപേക്ഷിച്ച് കൊണ്ട് ഒരു നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി രൂപം കൊടുത്ത പാര്‍ട്ടിയാണ് ആം ആദ്മി. അതിന്റെ പേരിന് പോലും ഒരു സൗകുമാര്യമുണ്ടായിരുന്നു. സാധാരണക്കാരന്റെ പാര്‍ട്ടി എന്ന് അര്‍ത്ഥം വരുന്ന ആം ആദ്മി എന്ന് പേരു വച്ചുകൊണ്ടായിരുന്നു തുടക്കം. അണ്ണാ ഹസാരെ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്റെ തണലിലും ചൂടിലും വടന്ന് വന്ന കെജ്രിവാള്‍ എന്ന തന്ത്രജ്ഞന്‍ അതിനെ രാഷ്ട്രീയമായി പരിവര്‍ത്തനം ചെയ്തപ്പോള്‍ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തവരെ ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പ് ആദ്യം അധികാരത്തിലേറിയത്.

പക്ഷേ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും ഷീലാ ദിഷിത്ത് എന്ന നേതാവും നിവര്‍ത്തികേട് കൊണ്ട് എങ്ങനെയെങ്കിലും ഒരുമാറ്റം വരുത്തണം എന്ന സാഹചര്യം ഒരുക്കി കൊടുത്തതായിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിത്തറ. പിന്നീട് ആ കോണ്‍ഗ്രസിനോട് സഖ്യം ചേര്‍ന്ന് കൊണ്ട് അധികാരത്തിലേറിയ കെജ്രിവാളിന് ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ആ അധികാരം ഉപേക്ഷിക്കാന്‍ തന്റേടം കാട്ടിയപ്പോള്‍ കെജ്രിവാള്‍ എന്ന പോരാളിയുടെ യഥാര്‍ത്ഥ ജന്മം ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും നേടി ആം ആദ്മി അധികാരത്തിലേറിയപ്പോള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പറ്റിയ അബദ്ധം എന്നാണ് കോര്‍പറേറ്റ് മാധ്യമങ്ങളും വ്യവസായ സ്ഥാപനങ്ങളും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും പ്രതികരിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഒരു നാടിന്റെ മുഖഛായ മുഴുവന്‍ മാറ്റി ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ട് വീണ്ടും അധികാരത്തിലെത്തുന്നു.

കോര്‍പറേറ്റ് വ്യവസായികളുടേയും മാധ്യമങ്ങളുടേയും പിന്തുണയില്ലാതെ അധികാരം പിടിക്കുക പ്രയാസമാണ് എന്ന് കരുതുന്ന ആരുടേയും സഹായമില്ലാതെ ജനങ്ങളുടെ കയ്യില്‍ നിന്നും അവരുടെ അധ്വാനത്തിന്റെ മിച്ചം സംഭാവനയായി പിരിച്ചുകൊണ്ട് അധികാരം പിടിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്തിരിക്കുകയാണ്. ( ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണ രൂപം വീഡിയോ കാണാം.)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category