1 GBP = 94.40 INR                       

BREAKING NEWS

പ്രസിഡന്റ് ജാക്സണ്‍ ജോസഫ്, സെക്രട്ടറി സെല്‍വരാജ് രഘുവരന്‍, ട്രഷറര്‍ അനീഷ് വിരകന്‍; സമീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിസ്റ്റോളില്‍ ഗംഭീര തുടക്കമായി

Britishmalayali
ബിജു ഗോപിനാഥ്

പുരോഗമന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിസ്റ്റോളില്‍ തുടക്കം കുറിച്ചു. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആവേശപൂര്‍വം എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ആണ് സമീക്ഷയുടെ ഇരുപതാമത്തെ ബ്രാഞ്ച് ബ്രിസ്റ്റോളില്‍ ഉദ്ഘാടനം ചെയ്തത്.

ഈമാസം എട്ടിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ജാക്സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോണ്‍സ് മാമന്‍ യോഗത്തിനെത്തിച്ചേര്‍ന്ന പ്രതിനിധികള്‍ക്ക് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സമീക്ഷയുടെ നിലപാടുകളുടെയും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് ദേശിയ സെക്രട്ടറി സംസാരിച്ചു. പിന്നീട് നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ സമീക്ഷ ബ്രിസ്റ്റോള്‍ ബ്രാഞ്ചിലും യുകെയിലും ഭാവിയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ചു.

ഒരുനൂറ് ദിനങ്ങള്‍ ഒരായിരം മെമ്പര്‍മാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി സമീക്ഷ നടത്തുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സമീക്ഷയുടെ മെമ്പര്‍ഷിപ്പ് ദിനേശ് വെള്ളാപ്പള്ളിയില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് ബ്രാഞ്ചിന്റെ ഭാരവാഹികളായി ഇവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജാക്സണ്‍ ജോസഫ്, വൈ പ്രസിഡന്റ്: ജിമ്മി മാത്യു, സെക്രട്ടറി: സെല്‍വരാജ് രഘുവരന്‍, ജോ സെക്രട്ടറി: ജോണ്‍സ് മാമന്‍, ട്രഷറര്‍: അനീഷ് വിരകന്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സെല്‍വരാജ് ബ്രാഞ്ചു രൂപീകരണത്തിനു സഹായിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category