1 GBP = 93.80 INR                       

BREAKING NEWS

ആദ്യവീട് കുട്ടനാട്ടില്‍; താക്കോല്‍ കൈമാറി ഫാ. ജോസഫ് നാല്‍പതംകുളം; സ്‌കന്തോര്‍പ്പിലെ ഒരു കൂട്ടം മലയാളികള്‍ നിര്‍ധന കുടുംബത്തിന് തണലായത് ഇങ്ങനെ

Britishmalayali
kz´wteJI³

കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി സ്‌കന്തോര്‍പ്പില്‍ നിന്നും ഒരുകൂട്ടം മലയാളികള്‍. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രളയ ദുരിതത്തിലും സാമ്പത്തിക തകര്‍ച്ചയിലും തകര്‍ന്ന കുട്ടനാട്ടിലെ ഒരു കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കിയാണ് കാരുണ്യത്തിന്റെ കരസ്പര്‍ശമേകുന്നത്. വീടു നിര്‍മ്മിച്ചു നല്‍കുവാന്‍ സാധിച്ചതിന്റെ കൃതാര്‍ത്ഥതയില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വീട് വച്ചുനല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. സഹായം സ്വീകരിച്ചവരുടെ പേരും ഇവര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

കുട്ടനാട്ടിലെ കൈനടിയില്‍ ആണ് ആദ്യ വീട് നിര്‍മ്മിച്ച് നല്‍കിയത്. സെന്റ് മേരീസ് പള്ളിയിലെ വികാരി ഫാ. ജോസഫ് നാല്‍പതംകുളം വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകള്‍ വച്ചു കൊടുക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പരിചയത്തില്‍ ആരെങ്കിലും സാമ്പത്തികയി താഴ്ന്നു നില്‍ക്കുന്നവര്‍ വീട് ഇല്ലാതെ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ ബന്ധപെടുക. ആരെങ്കിലും ഇവരുടെ ആശയങ്ങളോടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കിലും താഴെകാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക - 0750825534

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category