1 GBP = 92.00INR                       

BREAKING NEWS

ബ്രൈറ്റണില്‍ കൊറോണ വൈറസ് പടരുന്നു; അഞ്ചു സ്‌കൂളുകളില്‍ കടുത്ത മുന്നറിയിപ്പ്; രണ്ട് ജിപി സര്‍ജറികള്‍ അടച്ച് പൂട്ടി; ഹോവിലെ എന്‍എച്ച്എസ് ആശുപത്രിയിലെ രണ്ടും നഴ്‌സുമാര്‍ക്കും രോഗബാധയെന്ന് സംശയം; ബ്രിട്ടനില്‍ കൊലയാളി വൈറസ് പടരുന്നത് അതിവേഗത്തില്‍

Britishmalayali
kz´wteJI³

ലോകത്തെ കിടുകിടെ വിറപ്പിച്ചു മരണം വിതച്ചു കൊണ്ടിരിക്കുന്ന കൊലയാളി കൊറോണ വൈറസ് ബ്രിട്ടനില്‍ അതിവേഗത്തില്‍ പടരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ബ്രൈറ്റണില്‍ കൊറോണ പടര്‍ന്ന് പിടിക്കുകയാണ്. ഇതു കാരണം ഇവിടുത്തെ അഞ്ചു സ്‌കൂളുകളില്‍ കടുത്ത കൊറോണ മുന്നറിയിപ്പാണേകിയിരിക്കുന്നത്. ബ്രൈറ്റണ്‍ ആന്‍ഡ് ഹോവിലെ രണ്ട് ജിപി സര്‍ജറികള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ഒരു നഴ്‌സിംഗ് ഹോമിന് മുന്നില്‍ മുന്നറിയിപ്പ് നോട്ടീസും പതിച്ചിട്ടുണ്ട്. ഹോവിലെ എന്‍എച്ച്എസ് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കും കൊറോണ ബാധയുണ്ടെന്ന് സംശയമുണ്ട്.

അതിനിടെ യുകെയിലേക്ക് കൊറോണ എത്തിയത് തന്നിലൂടെയാണെന്ന് വെളിപ്പെടുത്തി സ്റ്റീഫന്‍ വാല്‍ഷ് എന്ന 53കാരന്‍ രംഗത്തെത്തിയിട്ടുണ്ട്. സിംഗപ്പൂരില്‍ ജനുവരി മധ്യത്തില്‍ ഒരു ബിസിനസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് രോഗബാധയുണ്ടായതെന്നും വൈറസ് ബാധിച്ച് യുകെയിലെത്തിയ തന്നിലൂടെ അതു മറ്റുള്ളവരിലേക്ക് പടരുകയായിരുന്നുവെന്നുമാണ് സ്‌കൗട്ട് ലീഡറായ വാല്‍ഷ് പറയുന്നത്. കടുത്ത മുന്‍കരുതല്‍ നടപടികള്‍ കൊറോണക്കെതിരെ സ്വീകരിക്കാനും രോഗലക്ഷണങ്ങളുണ്ടെന്ന് നേരിയ സംശയമുള്ളവരെ വേര്‍പെടുത്തിയിരുത്താനും ബ്രൈറ്റണിലെ നിരവധി സ്‌കൂളുകള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പേകിയിട്ടുണ്ട്.

തങ്ങളുടെ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സമ്പര്‍ക്കമുണ്ടായെന്ന സംശയത്താല്‍ വേറിട്ട് പാര്‍പ്പിച്ചിട്ടുണ്ടെന്ന് ഹോവിലെ  ഏറ്റവും വലിയ സെക്കന്‍ഡറി സ്‌കൂളായ വാണ്‍ഡീന്‍ സ്‌കൂള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ 1300 കുട്ടികളാണ് പഠിക്കുന്നത്. ഈ കുട്ടിയെ 14 ദിവസത്തേക്കാണ് വേര്‍തിരിച്ച് പാര്‍പ്പിച്ചിരിക്കുന്നത്. കോട്‌സ് മോര്‍ സെന്റ് മേരീസ് കത്തോലിക്ക് പ്രൈമറി സ്‌കൂള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തിയിരുന്നു. വാല്‍ഷ് പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കൊറോണ സമ്പര്‍ക്കമുണ്ടായിരിക്കുന്നതെന്നും സൂചനയുണ്ട്.

ഹോവുകാരനായ വാല്‍ഷ് വൈറസിനെ രണ്ടാഴ്ച വഹിച്ചതിനിടെ 11 പേര്‍ക്ക് ഇയാളില്‍ നിന്നും കൊറോണ പകര്‍ന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇയാളില്‍ നിന്നും രോഗം പടര്‍ന്നവര്‍ യുകെയിലുള്ളവര്‍ക്ക് പുറമെ ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളിലുള്ളവരുമുണ്ട്. വാല്‍ഷുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെ കണ്ടുപിടിക്കാനുള്ള കടുത്ത യജ്ഞത്തിലാണിപ്പോള്‍ അധികൃതര്‍. ഇതില്‍ രണ്ട് ജിപിമാരും ഉള്‍പ്പെടുന്നുണ്ട്. ഈ രണ്ട് ജിപിമാര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു.

വെസ്റ്റ് സസെക്‌സിലെ വര്‍ത്തിംഗ് ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ യൂണിറ്റിലാണിവര്‍ ജോലി ചെയ്യുന്നത്. കൊറോണക്കെതിരെ കടുത്ത ജാഗ്രതയും പ്രതിരോധവും പാലിക്കണമെന്ന് ഇവിടുത്തെ ജീവനക്കാരോടും രോഗികളോടും കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ കടുത്ത നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ലോകമാകമാനമായി 43,138 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മൊത്തത്തില്‍ 1018 പേരാണ് ഈ വൈറസ് ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചിരിക്കുന്നത്. ഹോവിലെ ദി ഹെവന്‍ ഇന്‍ മില്‍ വ്യൂ ഹോസ്പിറ്റലിലെ രണ്ട് നഴ്സുമാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. ഹോംഗ് കോംഗില്‍ ഹോളിഡേ കഴിഞ്ഞെത്തി കൊറോണ ബാധിച്ച ഒരു സ്ത്രീയെ പരിചരിച്ചതിനെ തുടര്‍ന്നാണിവര്‍ക്കും രോഗമുണ്ടായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category