1 GBP = 92.00INR                       

BREAKING NEWS

പരീക്ഷ എഴുതിക്കൊണ്ടിരുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണു മരിച്ചു; കൊടകരയിലെ എഞ്ചിനീയറിങ് കോളേജില്‍ അപ്രതീക്ഷിതമായി മരണത്തിന് വിധേയനായ മൂവാറ്റുപുഴ സ്വദേശി പോള്‍ കായികതാരവും പൂര്‍ണ്ണാരോഗ്യവാനും: വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

Britishmalayali
kz´wteJI³

കൊടകര: കോളേജില്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണു മരിച്ചു. കൊടകര സഹൃദയ എന്‍ജിനീയറിങ് കോളേജലാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്റെ മകനുമായ പോള്‍ (21) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

പരീക്ഷ എഴുതുന്നതിനിടെ പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പോളിനെ താങ്ങി ഇരുത്തി. ഉടന്‍ തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരണം സംഭവിക്കുക ആയിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പോളിന്റെ മരണം. അതേസമയം മരണ കാരണം വ്യക്തമല്ല. കായികതാരവും പൂര്‍ണ്ണാരോഗ്യവാനുമായ പോളിന്റെ അപ്രതീക്ഷിത മരണം ഇനിയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല.

പരീക്ഷ എഴുതുന്നതിനിടയ്ക്ക് കുഴഞ്ഞുവീഴാന്‍ പോയ പോളിനെ അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് താങ്ങുകയായിരുന്നു. കായികതാരമായ പോള്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന കെ.ടി.യു. കായികമേളയില്‍ ജാവലിന്‍, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത് ഫൈനലില്‍ എത്തിയിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും. അമ്മ: റീന. സഹോദരി: ഹെലന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category