1 GBP = 92.00INR                       

BREAKING NEWS

കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരണത്തിന് കീഴടങ്ങി; പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണി മരിച്ചത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട്

Britishmalayali
kz´wteJI³

കോട്ടയം: അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശിനി ലൈലാമണി (56) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണി ഇന്നലെ വൈകിട്ട് 4.30ഓടെയാണ് മരിച്ചത്. ഭര്‍ത്താവിനാല്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ മാസം 17നാണു ലൈലാമണിയെ കണ്ടെത്തിയത്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന മാത്യുവാണു 16നു കാറില്‍ ഉപേക്ഷിച്ചു പോയത് എന്നാണു ലൈലാമണി പൊലീസിനോട് പറഞ്ഞത്.

അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുക്കലേക്ക് പോകും വഴിയാണ് ഇവരെ പൊലീസ് സ്റ്റേഷന് സമീപം മാത്യു ഉപേക്ഷിച്ചത്. 18ന് മകന്‍ മഞ്ജിത് എത്തിയാണ് ലൈലാമണിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കാറില്‍ അവശനിലയിലായിരുന്ന ലൈലാമണിയെ ഓട്ടോ ഡ്രൈവറാണ് കണ്ടെത്തിയത്്. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു. രണ്ട് ദിവസമാണ് ജലപാനം പോലും ഇല്ലാതെ ഇവര്‍ കാറില്‍ കഴിഞ്ഞത്. കാര്‍ രണ്ട് ദിവസമായി ഒരേ സ്ഥലത്ത് തന്നെ കിടക്കുന്നത് കണ്ടാണ് ഓട്ടോ ഡ്രൈവര്‍ കാര്‍ പരിശോധിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി കാര്‍ തുറന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു..

കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയി. പിന്നീട് തിരിച്ചു വന്നില്ലെന്നാണ് ലൈലാമണിയുടെ മൊഴി. മനപ്പൂര്‍വ്വം ഇയാള്‍ ലൈലാമണിയെ ഉപേക്ഷിച്ചു കളഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category