1 GBP = 94.20 INR                       

BREAKING NEWS

'മൂന്ന് കുട്ടികളെയും ഭാര്യയെയും വീട്ടിലാക്കി തുടര്‍ച്ചയായി യാത്ര ബുദ്ധിമുട്ടുള്ള കാര്യം': കുടുംബത്തിനൊപ്പം ഇനി കൂടുതല്‍ സമയം ചിലവഴിക്കണം; അതിനായി ഏതെങ്കിലും ഒരു ഫോര്‍മാറ്റ് മാറ്റം വരുമെങ്കില്‍ രാജ്യാന്തര ട്വന്റി ട്വന്റി മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും; എബി ഡിവില്ലിയേഴ്‌സിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍

Britishmalayali
kz´wteJI³

സിഡ്‌നി: ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും പൊടുന്നനെ വിരമിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് സൗത്ത് ആഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. ഡി വില്ലിയേഴ്‌സ് എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചെങ്കിലും ഇതേ രീതിയില്‍ ടി20യില്‍നിന്നും വിരമിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. എല്ലാ ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയുടെ സ്ഥിര സാന്നിധ്യമാണ് വാര്‍ണര്‍.

രാജ്യാന്തര ടി-20യില്‍ നിന്ന് ഉടന്‍ തന്നെ വിരമിക്കുന്നത് ഓസീസ് ഓള്‍റൗണ്ടര്‍ ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ മത്സരങ്ങള്‍ മൂലം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ വിരമിക്കല്‍ പരിഗണനയിലാണെന്നും വാര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ഓസ്ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലും നടക്കുന്ന ട്വന്റി-20 ലോകകപ്പിനുശേഷമായിരിക്കും വിരമിക്കലെന്ന് സൂചന.

എന്റെ മൂന്ന് കുട്ടികളെയും ഭാര്യയെയും വീട്ടിലാക്കി തുടര്‍ച്ചയായി യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. തുടര്‍ച്ചയായ മത്സരക്രമങ്ങള്‍ കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് മറികടക്കാന്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റ് ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ രാജ്യാന്തര ടി-20 മത്സരങ്ങള്‍ ഞാന്‍ ഉപേക്ഷിക്കും. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകള്‍ വരികയാണ്. വരുന്ന രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ രാജ്യാന്തര ടി-20 മതിയാക്കും. മൂന്നു ഫോര്‍മാറ്റുകളിലും തുടരുന്നത് കഠിനമാണ്.''- വാര്‍ണര്‍ പറഞ്ഞു.

വിലക്കിനെപ്പറ്റിയും അതിനു ശേഷം തിരികെ വന്നതിനെപ്പറ്റിയും വാര്‍ണര്‍ സംസാരിച്ചു. പന്ത് ചുരണ്ടലിനെത്തുടര്‍ന്ന് വിലക്കിലായിരുന്ന കാലയളവ് തന്നെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായിരുന്നു. സ്മിത്തുമായും കമ്മിന്‍സുമായും ചേര്‍ന്ന് ഞാന്‍ മക്കളോടൊപ്പം പറമ്പില്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. മക്കള്‍ വിരാട് കോലിയുടെ പേരാണ് പറഞ്ഞു കൊണ്ടിരുന്നത്. അപ്പോള്‍ ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ സാധിക്കുന്നില്ലല്ലോ എന്ന് വിഷമം വരും. തിരിച്ചു വരവില്‍ നല്ല പ്രകടനം നടത്താന്‍ സാധിച്ചുവെന്നും വാര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ(2019) മികച്ച ഓസ്‌ട്രേലിയന്‍ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ ട്രോഫി കഴിഞ്ഞദിവസം വാര്‍ണര്‍ സ്വന്തമാക്കിയിരുന്നു. സ്റ്റീവ് സ്മിത്തിനെയും പാറ്റ് കമ്മിന്‍സിനെയും മറികടന്നാണ് നേട്ടം. മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരവും വാര്‍ണര്‍ നേടി. കരിയറിലാകെ അന്താരാഷ്ട്ര ടി20യില്‍ 76 മത്സരങ്ങളില്‍ 2079 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും 15 അര്‍ധ സെഞ്ചുറിയും നേടി.
 
An emotional @davidwarner31 accepts his third Allan Border Medal.
Great comeback, Bull!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category