kz´wteJI³
എങ്ങനെയെങ്കിലും ബ്രിട്ടീഷ് പൗരത്വം നേടിയെടുത്താല്‍ ബ്രിട്ടനില്‍ വച്ച് എന്ത് തോന്നിവാസവും കാട്ടാമെന്നും അതിനെ തുടര്‍ന്ന് രാജ്യത്ത് നിന്നാരും പുറത്താക്കില്ലെന്നും പലര്‍ക്കുമൊരു വിചാരമുണ്ട്. എന്നാല്‍ അത് തെറ്റിദ്ധാരണയാണെന്നും ഗുരുതരമായ തെറ്റുകള്‍ ചെയ്താല്‍ ബ്രിട്ടീഷ് പൗരത്വമുണ്ടെങ്കിലും നാട് കടത്തുമെന്നും അറിഞ്ഞാല്‍ നന്നായിരിക്കും. റോച്ച്ഡെയിലിലെ ക്രിമിനലുകളായ മൂന്ന് പാക്കിസ്ഥാനികളെ നാട് കടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കോടതിയും പിന്തുണ നല്‍കിയത് ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. ഇവര്‍ക്കുള്ള ബ്രിട്ടീഷ് പൗരത്വം തിരിച്ചെടുത്ത് നാടു കടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനാണ് കോടതിയും പിന്തുണയേകിയിരിക്കുന്നത്.
പെണ്‍കുട്ടികളെയും യുവതികളെയും ബലാത്സംഗം ചെയ്യുകയും മനുഷ്യക്കടത്തിന് വിധേയരാക്കുകയും ചെയ്ത ഒമ്പതംഗ സംഘത്തിലെ മൂന്ന് പേരായ അബ്ദുള്‍ അസീസ്, ആദില്‍ ഖാന്, ഖ്വാരി അബ്ദുള്‍ റൗഫ് എന്നീ മൂന്ന് പാക്കിസ്ഥാനികളുടെ ബ്രിട്ടീഷ് പൗരത്വം തിരിച്ചെടുത്ത് നാട് കടത്താനാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ വിധിച്ചിരിക്കുന്നത്. 13 വയസുള്ള പെണ്‍കുട്ടികളെ പോലും ഇവര്‍ 2012ല്‍ റോച്ച്ഡെയിലില്‍ വച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. ഇത്രയും മനുഷ്യത്വരഹിതമായ കുറ്റങ്ങള്‍ ചെയ്ത ഈ മൂന്നു പാക്കിസ്ഥാനികളെ ഇനിയും ബ്രിട്ടനില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്നും നാടു കടത്തണമെന്നും തെരേസ മേയ് ഹോം സെക്രട്ടറിയായിരുന്ന കാലത്ത് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെയാണ് ഇവര്‍ കോര്‍ട്ട് ഓഫ് അപ്പീലില്‍ കേസിന് പോയത്. ഈ അപ്പീലാണ് കോടതി ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവരെ പാക്കിസ്ഥാനിലേക്ക് വൈകാതെ നാടുകടത്തുമെന്നുറപ്പാണ്. കുടുംബജീവിതം നയിക്കുകയെന്ന തങ്ങളുടെ മനുഷ്യാവകാശം നിഷേധിക്കുന്ന നീക്കമാണിതെന്ന് വാദിച്ച് ഇതിന് മുമ്പ് ഇവര്‍ നടത്തിയ നിയമപോരാട്ടങ്ങളിലും ഇവര്‍ക്കു പരാജയമായിരുന്നു. ഈ കേസില്‍ മുമ്പത്തെ ട്രൈബ്യൂണലുകള്‍ നടത്തിയത് നിയമപരവും ഉചിതവുമായ വിധിയാണെന്നും ഇവരെ നാട് കടത്തുക തന്നെ വേണമെന്നുമാണ് ബുധനാഴ്ച കോര്‍ട്ട് ഓഫ് അപ്പീലിലെ മുതിര്‍ന്ന ജഡ്ജുമാര്‍ വിധിച്ചിരിക്കുന്നത്.
ഇവര്‍ ചെയ്ത മനുഷ്യത്വരഹിതമായ കുറ്റങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പൗരത്വം തിരിച്ചെടുത്ത് നാടുകടത്തുക തന്നെ വേണമെന്നാണ് ലോര്ജ് ജസ്റ്റിസ് സെയില്‍സ് വിധിച്ചിരിക്കുന്നത്. അസിസ് ഖാനും റൗഫിനും 2012ല്‍ ആറ് മുതല്‍ ഒമ്പത് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കിയിരന്നു. എന്നാല്‍ ഇവര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ലൈസന്‍സിന് മേല്‍ പുറത്തിറങ്ങുകയായിരുന്നു. പുതിയ വിധിയെ തുടര്‍ന്ന് ഇവരുടെ ജയില്‍ ശിക്ഷക്കൊടുവില്‍ സര്‍ക്കാരിന് ഇവരെ നാടു കടത്താനാവും. എന്നാല്‍ ഇവര്‍ക്ക് ഇതിനെതിരെ അപ്പീലിനു പോകുന്നതിനുള്ള നിയമാവകാശമുണ്ട്. ഇത്തരം പ്രക്രിയകള്‍ക്ക് മാസങ്ങളെടുക്കുകയും ചെയ്യും. ഈ വിധി നിര്‍ണായകമാണെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam