kz´wteJI³
ഈ മാസം 22നു ലണ്ടനില്‍ നടക്കുവാന്‍ പോകുന്ന സാഹിത്യോത്സവത്തിനു മുന്നോടിയായി കോട്ടയം ഡിസി ബുക്സിന്റെ സഹകരണത്തോടെ നടത്തിയ മൂന്നാമത് കഥ, കവിത രചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥയ്ക്ക് റോയ് സിജെയും മികച്ച കവിതയ്ക്ക് പ്രിയ കിരണും സമ്മാനാര്‍ഹാരായി. കേരളത്തിലും അമേരിക്കയിലുമുള്ള സാഹിത്യമേഖലയിലെ പ്രഗല്ഭരായ മൂന്നു വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്. രചയിതാക്കളുടെ പേരുകള്‍ നീക്കം ചെയ്തു അയച്ച പ്രസ്തുത സൃഷ്ടികള്‍ മാര്‍ക്കിങ് സിസ്റ്റത്തിലൂടെയാണ് മാര്‍ക്കുകള്‍ രേഖപ്പെടുത്തിയത്. ഈ മൂന്നു വിധികര്‍ത്താക്കളുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തില്‍ നിന്നും മികച്ച അഞ്ചു വീതം വിജയികളെ തിരഞ്ഞെടുത്തു.
കഥാ മത്സര വിജയികള്‍: കഥയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് റോയ് സി ജെ എഴുതിയ 'ഡേവിഡ്' എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് ആനി പാലിയത്ത് എഴുതിയ 'ഹര്‍ത്താല്‍' ആണ്. മികച്ച മൂന്നാമത്തെ കഥയായി തിരഞ്ഞെടുത്തത് ഡോക്ടര്‍ ഷാഫി മുത്തലിഫ് എഴുതിയ 'അക്മല്‍ മഖ്ദൂം' എന്ന കൃതിയാണ്. ലിന്‍സി വര്‍ക്കി എഴുതിയ 'ദ്രവശില' മികച്ച നാലാമത്തെ കൃതിയായി. മികച്ച അഞ്ചാമത്തെ കഥയായി തിരഞ്ഞെടുത്തത് ബീന ഡോണി എഴുതിയ 'വൈകി വന്ന സന്ദേശം' എന്ന രചനയാണ്.
കവിതാ മത്സര വിജയികള്‍: കവിതയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് പ്രിയ കിരണ്‍ എഴുതിയ 'എങ്കിലും' എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് ആനി പാലിയത്ത് എഴുതിയ 'പറയാ പ്രണയം' ആണ്. മികച്ച മൂന്നാമത്തെ കവിതയായി തിരഞ്ഞെടുത്തത് ഡോക്ടര്‍ ജോജി കുര്യാക്കോസ് എഴുതിയ 'കുടിയൊഴുപ്പിക്കല്‍' എന്ന കൃതിയാണ്. നാലാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തിരിക്കുന്നത് സത്യനാരായണന് എഴുതിയ 'ശൂന്യത' എന്ന കവിതയാണ്. അഞ്ചാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ഒരേ മാര്‍ക്ക് വന്ന രണ്ടു പേരുടേതാണ്. മോളി ഡെന്നീസ്, ബിനോയ് ജോസഫ് എന്നിവരാണ് അഞ്ചാം സ്ഥാനം പങ്കു വച്ചത്.
കേരളത്തില്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സ്വപ്നാ നായര്‍, കേരളത്തിലെ അറിയപ്പെടുന്ന പ്രശസ്ത കവിയും ആകാശവാണി ലിറിസിസ്റ്റുമായ ഉണ്ണികൃഷ്ണന് മീറ്റ്ന വാര്യര്‍, ഒപ്പം ന്യൂ-യോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ചിങ്ങം കത്ത്' മാസികയുടെ മാനേജിങ് എഡിറ്ററുമായ സതീഷ് കുമാര്‍ എന്നിവരാണ് സമ്മാനത്തിന് അര്‍ഹമായ കൃതികള്‍ കണ്ടെത്തിയത്.
അച്ചടി മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സ്വതന്ത്ര പ്രസിദ്ധീകരണങ്ങളിലൂടെയും അനവധി സാഹിത്യ സ്നേഹികളാണ് ഇന്ന് എഴുത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എഴുത്തിന്റെ ലോകത്തിലേക്ക് വരുവാന്‍ അനവധിയാളുകള്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ച് ചേര്‍ത്തുകൊണ്ടാണ് ലണ്ടനില്‍ വച്ച് ഈമാസം 22നു യുകെ സാഹിത്യോത്സവം 2020 സംഘടിപ്പിക്കുന്നത്. സാഹിത്യോത്സവവും സാഹിത്യ മത്സര വിജയികള്‍ക്കുള്ള ഡി സി ബുക്സിന്റെ സമ്മാനവും സാഹിത്യോത്സവം നടക്കുന്ന ലണ്ടനില്‍ മാനര്‍ പാര്‍ക്കിലുള്ള റോംഫോര്‍ഡ് റോഡിലെ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ദി യുകെയുടെ കേരള ഹൗസില്‍ വച്ചു നല്‍കുന്നതായിരിക്കും. രാവിലെ പതിനൊന്ന് മണിമുതലാണ് പരിപാടി ആരംഭിക്കുക.
.jpg)
മത്സരാര്‍ത്ഥികള്‍ അയച്ചുതന്ന കൃതികള്‍ എല്ലാം മികച്ച നിലവാരമാണ് പുലര്‍ത്തിയത്. ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ മീഡിയായിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികള്‍ പ്രസ്ദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. ഇതിന് മുന്നേ നടത്തിയ രണ്ട് സാഹിത്യ മത്സരങ്ങളില്‍ വിജയികളായവര്‍ ഇന്ന് സാഹിത്യ മേഖലയില്‍ മുന്‍നിരയില്‍ സഞ്ചരിക്കുകയാണ്. യുകെ മലയാളികള്‍ക്കായി ഇക്കുറി സാഹിത്യ മത്സരം സംഘടിപ്പിച്ചത് യുകെ റൈറ്റേഴ്സ് നെറ്റ് വര്‍ക്ക്, അഥേനീയം റൈറ്റേഴ്സ് സൊസൈറ്റി യൂക്കെ, അഥേനീയം ലൈബ്രറി ഷെഫീല്‍ഡ് എന്നിവ ചേര്‍ന്നാണ്. ഇത് മൂന്നാം തവണയാണ് കോട്ടയം ഡിസി ബുക്സ് യുകെ സാഹിത്യ മത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും സാഹിത്യ മത്സരത്തില്‍ അകമഴിഞ്ഞു സഹായിച്ച കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പ്രമുഖ പ്രസാധകരായ കോട്ടയം ഡിസി ബുക്സിന്റെയും കറന്റ് ബുക്സിന്റെയും മാനേജിങ് ഡയറക്റ്ററായ രവി ഡിസിയോടും ഡിസി ബുക്സിനോടും സംഘാടകര്‍ നന്ദി അറിയിച്ചു.
സാഹിത്യോത്സവം 2020ന്റെ വിജയത്തിനായി എല്ലാ സാഹിത്യ സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Malayalee Association of the UK, Kerala House, 671 Romford Road, Manor Park, LONDON, E12 5AD
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam