1 GBP = 92.00INR                       

BREAKING NEWS

ബ്രക്സിറ്റും ബോറിസ് ജോണ്‍സനും സ്തുതിയായിരിക്കട്ടെ; വിപണിക്ക് ആത്മവിശ്വാസം ഏറിയതോടെ വീടുവില വീണ്ടും ഉയര്‍ന്നു; സകലയിടങ്ങളിലും വില വര്‍ധന

Britishmalayali
kz´wteJI³

യുകെയിലാകമാനം 18 മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായി വീടുവിലകള്‍ കുത്തനെ ഉയര്‍ന്നു. ടോറികളുടെ ഉജ്വലമായ ഇലക്ഷന്‍ വിജയവും ബ്രെക്സിറ്റ് വിജയകരമായി നടപ്പിലാക്കിയതും വീട് വാങ്ങാന്‍ വിപണിയിലെത്തുന്നവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണീ വിലക്കയറ്റം സംജാതമായിരിക്കുന്നത്. ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ ബോറിസിന്റെ നേതൃത്വത്തിലുള്ള ടോറികള്‍ ലേബറിനെ തറപറ്റിച്ചത് മുതല്‍ക്ക് തന്നെ വീടുവിപണിയിലെ ആത്മവിശ്വാസം വര്‍ധിക്കാന്‍ തുടങ്ങിയെന്നാണ് റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വേയേര്‍സ് (റിക്സ്) എടുത്ത് കാട്ടുന്നത്.

വീട് വാങ്ങാനെത്തുന്നവരുടെ അന്വേഷണങ്ങള്‍, വില്‍പന, വില്‍പനക്കാരില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ജനുവരിയോടെ വര്‍ധിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. 2018 ജൂലൈയ്ക്ക് ശേഷം യുകെയിലാകമാനം വീട് വിലകള്‍ കുതിച്ച് കയറുന്നതായി കാണാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. എല്ലായിടത്തും വീട് വിലകളില്‍ വര്‍ധനവുണ്ടായിരിക്കുന്നുവെന്നാണ് റിക്സിന്റെ ഡാറ്റകള്‍ വെളിപ്പെടുത്തുന്നതെന്നാണ് ലണ്ടനിലെ എസ്റ്റേറ്റ് ഏജന്റായ ജെയിംസ് പെന്‍ഡില്‍ടണിലെ ലൂസി പെന്‍ഡില്‍ഡണ്‍ പറയുന്നത്. 2016 ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിന് മുമ്പുള്ള വിധത്തിലേക്ക് വീട് വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെട്ടിരിക്കുന്നുവെന്നും ലൂസി പറയുന്നു.

നിലവില്‍ വീട് വിപണിയിലെ വാങ്ങലുകാരും വില്‍പനക്കാരും രാജ്യമാകമാനം തീര്‍ത്തും ചലനാത്മകമായിരിക്കുന്നുവെന്നും വീട് വിപണിയില്‍ പുത്തന്‍ ഉണര്‍വുണ്ടായിരിക്കുന്നുവെന്നും ലൂസി എടുത്ത് കാട്ടുന്നു. കഴിഞ്ഞ ഡിസംബര്‍ മധ്യത്തോടെ ഇത് ആരംഭിച്ചിരുന്നുവെന്നും വീട് വിപണി മാന്ദ്യത്തിലേക്ക് പോകുന്ന യാതൊരു സൂചനകളുമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വാങ്ങലുകാര്‍ അന്വേഷണങ്ങളുമായി വിപണിയിലെത്തുന്നതിനാല്‍ വീട് വില്‍പനക്കാരും ഊര്‍ജസ്വലതയോടെ മുന്നോട്ട് വരുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രവണതയില്‍ തങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കുമെന്നാണ് വില്‍പനക്കാര്‍ പ്രതീക്ഷിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വീട് വില്‍പനക്കാര്‍ നല്ല ആത്മവിശ്വാസത്തിലാണ് വിപണിയിലേക്കിറങ്ങുന്നതെന്നാണ് റിക്സ് ഡാറ്റ  വെളിപ്പെടുത്തുന്നത്. വരാനിരിക്കുന്ന മൂന്ന് മാസങ്ങളിലും തുടര്‍ന്ന് ഈ വര്‍ഷത്തെ ശേഷിക്കുന്ന മാസങ്ങളിലും വീട് വിലകള്‍ കുതിച്ചുയരുമെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നാണ് എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നത്. ജനുവരില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന വീടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നാണ് 19 ശതമാനം സര്‍വേയര്‍മാരും പറയുന്നത്.

ഡിസംബറില്‍ ഇവരുടെ എണ്ണം എട്ട് ശതമാനമായിരുന്നു. അതു പോലെ തന്നെ വീട് വാങ്ങാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. വീട് വിപണിയില്‍ പുരോഗതി തുടരുന്നുവെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തുന്നതെന്നാണ് റിക്സ് ചീഫ് എക്കണോമിസ്റ്റായ സൈമണ്‍ റുബിന്‍സന്‍ പറയുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category