1 GBP = 92.40 INR                       

BREAKING NEWS

വെടിയുണ്ടയും തോക്കുകളും കാണാതായതടക്കം ഗുരുതര ആരോപണങ്ങള്‍ക്കിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക്; സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനുള്ള യാത്രാച്ചിലവും സംസ്ഥാന ഖജനാവില്‍ നിന്ന്; ഡിജിപിയെ മാറ്റണമെന്ന ആവശ്യം സിഎജിയില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്കിടെ ഡിജിപി ലോകനാഥ് ബെഹ്റ വിദേശത്തേക്ക് യാത്രപോകുന്നു. ഇതിനായി ബ്ഹെറയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അടുത്ത മാസം 3 മുതല്‍ 5 വരെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനാണ് ഡിജിപി അനുമതി നല്‍കിയത്. ഖജനാവില്‍ നിന്നാണ് പൊലീസ് മേധാവിയുടെ യാത്രയ്ക്കുള്ള ചെലവ്. യുകെയില്‍ നടക്കുന്ന യാത്ര സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപി പോകുന്നതെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച അതീവ വീഴ്ചയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഒരു സുരക്ഷ സെമിനാറില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഡിജിപിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഡിജിപി പ്രതിരോധത്തിലായത്. ഇതിന് പിന്നാലെ സിഎജി വാര്‍ത്താസമ്മേളനമടക്കം നടത്തി. ഡിജിപിയുടെ തന്നെ പേരെടുത്ത് പറഞ്ഞ് ആദ്യമായാണ് സിഎജി വാര്‍ത്താസമ്മേളനമടക്കം നടത്തുന്നത്. ഗുരുതരമായ വീഴ്ചയാണ് ഡിജിപിക്കെതിരെ ആരോപിക്കുന്നത്. അതേസമയം ഡിജിപിക്കെതിരായ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും രംഗത്തുവന്നു.

ആയുധങ്ങള്‍ കാണാതായത് ഉള്‍പ്പെടെ പൊലീസിനെതിരായ സിഎജിയുടെ ഗുരുതരമായ കണ്ടെത്തലുകളെ കുറിച്ച് നിയമസഭയില്‍ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'വിഷയത്തില്‍ ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ല. അതിന് അതിന്റേതായ നടപടിക്രമം ഉണ്ട്. ഞാന്‍ അസംബ്ലിയില്‍ തന്നെ ഇക്കാര്യം പറഞ്ഞതല്ലേ. അവിടെ കാര്യങ്ങള്‍ പറയാം. അതാണ് നല്ലത്.'- പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡിജിപി കൂടിക്കാഴ്ച നടത്തിിരുന്നു.

സിഎജിയുടെ ഗൗരവമായ കണ്ടെത്തലുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയോ എന്ന ചോദ്യത്തിന് തന്റെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് പിണറായി ചിരിച്ച് തള്ളി. സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് നമുക്കുവേറെ പരിശോധിക്കാമെന്നാണ് ഇന്നലെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍, മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇത് ആവര്‍ത്തിക്കുകയാണ് ചെയ്തത്. 'സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് നമുക്ക് വേറെ പരിശോധിക്കാം. അതുപരിശോധിക്കാന്‍ അതിന്റേതായ രീതികളുണ്ട്. അതിനെ ആ വഴിക്ക് വിടാം.'- പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.

അതേസമയം സിഎജിയുടെ റിപ്പോര്‍ട്ടില്‍ തനിക്കും പൊലീസ് സേനയ്ക്കും നേരെ ഉണ്ടായ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹറയുടെ പ്രതികരണം. ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമാവില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. 'ഇക്കാര്യങ്ങളില്‍ ഞാന്‍ ഒന്നും പറയാന്‍ പോവുന്നില്ല. അത് ഉചിതമല്ല'- പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഡിജിപി പറഞ്ഞു. അതേസമയം, 'സിംസ്' പദ്ധതിയില്‍ സ്വകാര്യ കമ്പനിക്ക് പല രീതിയില്‍ പങ്കാളിത്തമുണ്ടെന്ന് കെല്‍ട്രോണ്‍ സമ്മതിച്ചു. സാങ്കേതികസംവിധാനം, ഉപകരണങ്ങള്‍, സഹായം എന്നിവ കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ നിയന്ത്രണം സ്വകാര്യ കമ്പനിക്കല്ലെന്നും കെല്‍ട്രോണ്‍ മാര്‍ക്കറ്റിങ് വിഭാഗം മേധാവി കെ.ഗോപകുമാര്‍ പറഞ്ഞു. എന്നാല്‍ സാങ്കേതിക കാര്യങ്ങളുടെ ചുമതല ഗാലക്സണിനെന്ന് സമ്മതിച്ച് ഉടമ ബര്‍ണാര്‍ഡ് രാജ് രംഗത്തെത്തി.

കെല്‍ട്രോണ്‍ പണം വാങ്ങി വിഹിതം ഗാലക്സണിനു നല്‍കുകയാണ് ചെയ്യുന്നത്. കണ്‍ട്രോള്‍ പാനല്‍ ഗാലക്സോണില്‍ നിന്നു വാങ്ങണം. 40000 രൂപ മുതല്‍ കണ്‍ട്രോള്‍ പാനലിന് വിലവരുമെന്നും കൂടുതല്‍ വിശദീകരിക്കേണ്ടത് പൊലീസെന്നും ബര്‍ണാര്‍ഡ് വ്യക്തമാക്കി. കെല്‍ട്രോണുമായി ചേര്‍ന്ന് നടപ്പാക്കുന്ന സിംസ് പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലും പാളിച്ചകള്‍ ഉണ്ടെന്ന് വ്യക്തമായത്. കേരള പൊലീസ് പുതുതായി നടപ്പാക്കിയ വ്യവസായ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള സുരക്ഷാ സംവിധാനമായ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം ആണ് സിംസ് പദ്ധതി. ഇതിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് പൊലീസ് ആസ്ഥാനത്താണ്. പൂര്‍ണമായും കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഇക്കാര്യം നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ നടത്തിപ്പ് ഗാലക്‌സോ എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്നാണെന്നാണ് വ്യക്തമായിരിക്കുന്നത്. എന്നാല്‍ ഈ വിവരം പുറത്തുവിട്ടിട്ടുമില്ല. ഇതാണ് സിഎജി റിപ്പോര്‍ട്ടു പുറത്തുവന്നപ്പോള്‍ വ്യക്തമായത്.

എല്ലാ സ്വകാര്യ കമ്പനികളോടും വ്യക്തികളോടും സിംസില്‍ പങ്കാളികളാകണമെന്ന് പൊലീസ് ആവശ്യപ്പെടുകയും കെല്‍ട്രോണ്‍ ആണ് ഇത് നടപ്പാക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനിക്ക് നേട്ട മുണ്ടാക്കിക്കൊടുക്കുന്ന നിലപാട് പൊലീസ് ആസ്ഥാനത്തുനിന്ന് ഉണ്ടാകുന്നു എന്ന ആരോപണമാണ് ഉയരുന്നത്. സിംസ് പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനിയുടെ പ്രതിനിധികള്‍ കൂടി പൊലീസ് തലസ്ഥാനത്ത് തുടരുന്നുണ്ട്. പൊലീസിലെ തന്നെ ചിലര്‍ കമ്പനിയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം പിടി തോമസ് എംഎല്‍എ പൊലീസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ച കൂട്ടത്തില്‍ സിംസ് പദ്ധതിയെക്കുറിച്ചും ചോദിച്ചിരുന്നു. ഈ പദ്ധതിയില്‍ ഒരുവിധത്തിലുള്ള അഴിമതിയുമില്ലെന്നും പൊലീസ് ഇതിനായി തുകയൊന്നും ചിലവഴിക്കില്ലെന്നും പോതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

നേരത്തെ പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. കാണാതായവയില്‍ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാന്‍ ഡമ്മി വെടിയുണ്ടകള്‍ വച്ചു. ഇതിന്റെ ചിത്രംസഹിതമാണ് സിഎജി റിപ്പോര്‍ട്ട്.

സെല്‍ഫ് ലോഡിങ് റൈഫിളുകള്‍ക്കായുള്ള 7.62 എം. എം. എം. 80 വെടിയുണ്ടകള്‍ നേരത്തെതന്നെ കുറവുണ്ടായിരുന്നു. ഈ വിവരം മൂടിവെക്കാനുള്ള ശ്രമവും പൊലീസ് നടത്തിയതായി കണ്ടെത്തി. പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങളെയും സംബന്ധിച്ച് കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, വിഐപി, വിവിഐപി സുരക്ഷയ്ക്ക് വാഹനങ്ങള്‍ വാങ്ങിയതിന് ഒരു വ്യവസ്ഥയും സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇസെഡ് പ്ലസ് കാറ്റഗറിയുള്ള വിവിഐപികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്റ്റോര്‍ പര്‍ച്ചേഴ്‌സ് മാന്വല്‍ പാലിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയെന്നും പൊലീസ് സേനയുടെ നവീകരണത്തിനുനല്‍കിയ പണം ഉപയോഗിച്ച് ആഡംബര കാറുകള്‍ വാങ്ങിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാനെന്നപേരില്‍ 269 ലൈറ്റ് മോട്ടാര്‍വാഹനങ്ങള്‍ അനുമതിയില്ലാതെ വാങ്ങി. ഇതില്‍ 41 എണ്ണവും ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ആഡംബര കാറുകളാണ്. എസ്‌ഐ, എഎസ്‌ഐമാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള തുക സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് മേധാവി വകമാറ്റി. ഈ ഇനത്തില്‍ 2.81 കോടി രൂപ ചെലവിട്ടത് പൊലീസ് മേധാവിക്കും എഡിജിപിക്കും വില്ലകള്‍ പണിയാനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category