1 GBP = 92.40 INR                       

BREAKING NEWS

ബിഗ്ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ക്ക് വില്ലനായി ചെങ്കണ്ണ്; രോഗം ബാധിച്ച നാലുപേരെ വീടുകളിലേക്ക് വിട്ടെങ്കിലും നിയമം തെറ്റിച്ചതോടെ പുറത്തേക്കോ എന്ന സൂചനകളും? ഹൗസിലേക്ക് തിരികെയെത്തിയ പവന്റെ കയ്യിലെ നാണയങ്ങള്‍ കനിവില്ലാതെ മോഷ്ടിച്ച് യുക്തിവാദി നേതാവ് ജെസ്ല; എന്റെ നാണയങ്ങള്‍ താടാ എന്ന് ആക്രോശിച്ച് ആര്‍.ജെ സൂരജിന് നേരെ ചീറിപാഞ്ഞ് മസില്‍മാനും; രജിത് കുമാറിനെ അകാരണമായി മര്‍ദിച്ച് ഫുക്രു; കളി മാറുമെന്ന് ആരാധകരുടെ മുന്നറിയിപ്പും

Britishmalayali
kz´wteJI³

ചൂടേറിയ പോരാട്ടമാണ് ബിഗ്ബോസ് ഹൗസില്‍ നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ തങ്ങളില്‍ വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുമ്പോഴും വില്ലനായി മാറുന്നത് ഹൗസിലേക്ക് പകര്‍ച്ചവ്യാഥിപോലെ പടര്‍ന്നിരിക്കുന്ന ചെങ്കണ്ണാണ്. ചെങ്കണ്, കണ്ണ്ദീനം എന്നീ പേരുകളിലറിയപ്പെടുന്ന ഈ രോഗം മൂലം മത്സരാര്‍ത്ഥികളില്‍ പലരും ഇപ്പോള്‍ ഭയത്തിന്റെ ആശങ്കയില്‍ നില്‍ക്കുകയാണ്. നിലവില്‍ നാല് മത്സരാര്‍ഥികള്‍ വിദഗ്ധ ചികിത്സയ്ക്കായി മടങ്ങിയിരിക്കുകയാണ്. അതേ സമയം സുജോ, രഘു, രേഷ്മ, അലക്സാന്‍ട്ര എന്നിവരെയാണ് വീടുകളിലേക്ക് അയച്ചിരിക്കുന്നത്. അസുഃഖം ഭേദമായ പവന്‍ ബിഗ് ബോസ് വീട്ടിലേക്കും മടങ്ങിയെത്തിയിട്ടുണ്ട്.

ഒടുവില്‍ ദയക്കും എലീനയ്ക്കും രോഗം ബാധിച്ചതോടെ വീട്ടിലെ മറ്റ് മത്സരാര്‍ഥികളെയും പരിശോധനയ്ക്ക് പുറത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകന്ന കാഴ്ചയാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിനിടയില്‍ ലക്ഷ്വറി ബജറ്റ് ടാസ്‌ക്കില്‍ ലഭിച്ച രജിത് സാറിന്റെ കോയിനുകള്‍ മഞ്ജുവും പവന്റെ കോയിനുകള്‍ വീണയും മോഷ്ടിച്ചു. ടാസ്‌ക് നിര്‍ത്തിവയ്ക്കാന്‍ ബിഗ് ബോസ് പറഞ്ഞതാണെന്നും താന്‍ വേറെ രീതിയില്‍ കളിച്ചോളമെന്നും രജിത് പറഞ്ഞപ്പോള്‍ തന്റെ കോയിന്‍ തിരിച്ച് കിട്ടിയില്ലെങ്കില്‍ പ്രശ്നമാകുമെന്ന് പവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കണ്ണിന് ദീനം വന്നതോടെ പരിശോധനയ്ക്കായിട്ടാണ് സുജോ ബിഗ്ബോസ് ഹൗസിലേക്ക് പോയത്. പരിശോധനകള്‍ക്ക് ശേഷം മടങ്ങിയെത്തിയതോടെ അടിയും ആരംഭിച്ചു. ജെസ്ലയാണ് കോയിന്‍ മോഷ്ടിച്ചതെന്ന് പവന്‍ ആരോപിച്ചത്. തുടര്‍ന്ന് ഒരു കാളക്കൂറ്റനേ പോലെ ചീറിപാഞ്ഞെത്തി പവന്‍ ആര്‍.ജെ. സൂരജിന് നേരെ കയര്‍ക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിയിലെത്തുമെന്ന് ഉറപ്പായതോടെ ബിഗ്ബോസ് വിഷയം പാഷാണം ഷാജി റിവ്യുവിന് വിട്ടു. മത്സരാര്‍ഥികളെ ലീവിങ് റൂമില്‍ വിളിച്ച ബിഗ് ബോസ് അവരവരുടെ കൈകളില്‍ എത്ര പോയിന്റാണുള്ളതെന്ന് ചോദിച്ചു. ഫുക്രുവിന്റെയും ഷാജുവിന്റെയും സൂരജിന്റെയും പോയിന്റുകള്‍ വര്‍ധിച്ചു.

ഇതോടെ വീട് സമാധനത്തിലേക്ക് മടങ്ങിയെന്ന് കരുതിയത്. എന്നാല്‍ സൂരജിന്റെ കയ്യില്‍ നിന്ന് പവന്‍ കോയിന്‍ തട്ടി പറിക്കാന്‍ ശ്രമിച്ചതോടെ കാര്യം കൂടുതല്‍ വഷളായി. രജിതും പവനും ഒരു സംഘമായി നിന്ന് വാദിച്ചപ്പോള്‍ മറ്റുള്ളവര്‍ ശക്തമായി ഇരുവരെയും എതിര്‍ത്തു. പരസ്പരം മത്സരാര്‍ഥികള്‍ ഏറ്റെമുട്ടുകയായിരുന്നു ശരിക്കും പിന്നീട് വീട്ടില്‍. രജിത്തിനോട് പുച്ഛം തോന്നുന്നുവെന്ന് പല മത്സരാര്‍ഥികളും പറഞ്ഞു. രജിത് കുമാര്‍ കേരള ജനതയെ പറ്റിച്ച കള്ളനാണെന്ന് ഫുക്രു ആരോപിക്കുന്നത്.

ഇന്നത്തെ പ്രമോയില്‍ സ്പോണ്‍സേഡ് ടാസ്‌കുമായിട്ടാണ് ബിഗ്ബോസിന്റെ പുതിയ എപ്പിസോഡ് എത്തിയിരിക്കുന്നത്. അപെക്സ് പെയിന്റ് അടിക്കുന്ന ടാസ്‌കാണ് പ്രമോയില്‍ കാണിക്കുന്നത്. വരി തെറ്റെതെ ബ്രഷ് കയ്യില്‍ അമര്‍ത്തി പെയിന്റ് ചെയ്യുന്ന ജസ്ലയും മറ്റ് മത്സരാര്‍ത്ഥികളേയുമാണ് ഷോയില്‍ കാണിക്കുന്നത്. അതേ സമയം കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ഏറെ വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
ഫുക്രു രജിത് കുമാറിനെ അകാരണമായി കയ്യേറ്റം ചെയ്യുന്ന രംഗം ഏറെ വഷളായിരിക്കുകയാണ്. പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്ന് കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category