1 GBP = 94.40 INR                       

BREAKING NEWS

2400 രൂപ കടം വാങ്ങേണ്ടി വരുന്ന ഗതികേടാണ് ഈ ദുരന്ത കഥയുടെ തുടക്കം; അത് തിരിച്ച് കൊടുക്കുമ്പോള്‍ വലിച്ച് കീറുന്നവന്റെ ഹുങ്കാണ് ഭയാനകം; ദാരിദ്ര്യത്തെ പരിഹസിക്കുന്നവന് കരുതി വെച്ചിരിക്കുന്ന ശിക്ഷ ഭയാനകമാണെന്ന് തിരിച്ചറിയാതെ ഒരു നുണക്കഥ കൂടി ചമച്ചപ്പോള്‍ ദുരന്തം പൂര്‍ത്തിയായി; എന്തുകൊണ്ടാണ് ആ നോട്ട് കീറി എറിയല്‍ മലയാളികളെ ഇത്രയേറെ വേദനിപ്പിച്ചത്?

Britishmalayali
kz´wteJI³

കൊല്ലം ജില്ലയിലെ കൊട്ടിയത്തിന് സമീപം ഉമയനല്ലൂരില്‍ ബേക്കറി നടത്തുന്ന നിവാസ് എന്നയാള്‍ തന്റെയൊരു സുഹൃത്തിന് കടമായി കൊടുത്ത രണ്ടായിരത്തി നാനൂറ് രൂപ പലിശ സഹിതം രണ്ടായിരത്തി അഞ്ഞൂറ് രൂപയായി ആ സുഹൃത്തിന്റെ ഭാര്യ തിരിച്ച് കൊടുക്കുമ്പോള്‍ വലിച്ച് കീറി കളയുന്ന വീഡിയോ കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളികളായ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ ഉറക്കം കെടുത്തുകയാണ്. അനേകംപേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ഈ വൃത്തികെട്ടവനെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നത് വരെ ഷെയര്‍ ചെയ്യുകയും ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് ഇതിന്റെ പൊരുള്‍ അന്വേഷിച്ച ഞങ്ങള്‍ യാത്ര തുടങ്ങിയത്. ഒടുവില്‍, ഈ വീഡിയോ യാഥാര്‍ത്ഥ്യമാണെന്നും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നും സ്ഥിരീകരിച്ചത് ഞങ്ങള്‍ ഇതിനിരയായ യുവതിയെ നേരിട്ട് കണ്ട് തന്നെയാണ്.

എന്തായാലും സോഷ്യല്‍ മീഡിയായുടെ പ്രതികരണം കുറിക്ക് കൊണ്ടതിന്റെ ഭാഗമായി ഒന്നിലേറെ വകുപ്പുകള്‍ ചുമത്തി നിവാസ് എന്ന ഈ ബേക്കറി ഉടമക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. അയാളെ അറസ്റ്റ് ചെയ്യുമോ റിമാന്‍ഡ് ചെയ്യുമോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ കേസും അതിന്റെ വകുപ്പുകളും എന്താണ് എന്ന വ്യക്തമാകേണ്ടതുണ്ട്. എന്തായാലും ഇന്ത്യയുടെ കറന്‍സി നോട്ട് പരസ്യമായി കീറിക്കളയുന്നത് ഒന്നിലേറെ നിയമങ്ങളുടെ ലംഘനമായതിനാല്‍ അയാള്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഒന്നും വേണ്ട. എന്തുകൊണ്ടാണ് ഈ നിസ്സാരമായ സംഭവം ഇത്രയേറെ ഒച്ചപ്പാടുകള്‍ക്ക കാരണമായത് എന്ന ചിലരെങ്കിലും സംശയം ഉയര്‍ത്തുന്നുണ്ട്. ഒരു രണ്ടായിരം രൂപയുടെ നോട്ടും ഒരു അഞ്ഞൂറ് രൂപയുടെ നോട്ടും കീറിക്കളഞ്ഞാല്‍ ഇത്രയേറെ ബഹളം വെക്കാന്‍ എന്തുണ്ട് എന്നാണ് പലരുടെയും ചോദ്യം.

തീര്‍ച്ചയായും ഇത് മലയാളികളുടെ ഉറക്കം കെടുത്തുന്നതിന് പല കാരണങ്ങളുണ്ട്. നിയമലംഘനം എന്നത് അതിന്റെ ഒന്ന് മാത്രമാണ്. ഇന്ത്യന്‍ ദേശീയ പതാകയോ ദേശീയ ചിഹ്നങ്ങളോ ഇന്ത്യ എന്ന രാജ്യത്തെ കുറിച്ചുള്ള ഏത്തരം സൂചനകളോ അപമാനത്തിന് ഇരയാകുന്നതിനപ്പുറം ഒരാളുടെ ദാരിദ്ര്യത്തേയും പട്ടിണിയേയും പരിഹസിക്കുന്നു എന്ന ക്രൂരത കൂടി ചേര്‍ന്നതുകൊണ്ടാണ് ഇത് ഇത്രയേറെ വിവാദമായി മാറിയത്. അതായത്, ഒരാള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയാതെ വരുമ്പോള്‍ രണ്ടായിരത്തി നാനൂറ് രൂപ കടം ചോദിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നു. ആ പണം തിരിച്ച ചോദിച്ചുകൊണ്ടിരിക്കുന്നു എന്നിടത്താണ് ഈ ദുരന്തത്തിന്റെ രണ്ടാമത്തെ അധ്യായം ആരംഭിക്കുന്നത്.


എനിക്കും നിങ്ങള്‍ക്കും സാധാരണക്കാരായ മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും രണ്ടായിരവും രണ്ടായിരത്തി അഞ്ഞൂറും മൂവായിരവും അയ്യായിരവും എന്തിനേറെ, പതിനായിരവും വരെ കടം വാങ്ങിയിട്ട് തിരിച്ചുതരാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുകയില്ലേ? നമ്മളില്‍ ആരെങ്കിലും ഒരു രണ്ടായിരത്തി നാനൂറ് രൂപ തിരിച്ചു തരുന്നതിന് വേണ്ടി ബഹളം വെക്കുകയും അലമ്പുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമോ? അങ്ങനെ ചെയ്യുന്നവര്‍ക്ക് ഒരു ക്രിമിനല്‍ ബുദ്ധിയുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നും വേണ്ട. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category