1 GBP = 92.00INR                       

BREAKING NEWS

സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കാരായി അറിയപ്പെടുന്ന ആഷിഖ് അബുവിനും റീമ കല്ലിങ്കലിനും നാട്ടുകാരോട് പിരിക്കുന്ന കാശിന്റെ സുതാര്യത കാത്ത് സൂക്ഷിക്കേണ്ട ബാധ്യതയില്ലേ? പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ സകല കലാകാരന്മാരേയും ഒരുമിപ്പിച്ചിട്ടും ഇത്രയെ കിട്ടിയുള്ളൂ എന്ന് പറയുന്നതും അതിത് വരെ കൊടുത്തില്ല എന്ന് തെളിയുന്നതും എന്തുതരം മനുഷ്യസ്‌നേഹമാണ്

Britishmalayali
kz´wteJI³

മലയാള സിനിമയിലെ സാമൂഹിക പ്രതിബന്ധതയുള്ള ഇടത് അനുകൂലികളായ ദമ്പതിമാരാണ് നടി റീമാ കല്ലിങ്കലും ഭര്‍ത്താവ് ആഷിഖ് അബുവും. സാധാരണ സിനിമക്കാരുടെ കച്ചവട കണ്ണിനപ്പുറത്തേക്ക് രണ്ടുപേരും സാമൂഹിക പ്രതിബന്ധതയുള്ള വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കെഎം മാണിയുടെ അഴിമതിക്കെതിരെ എന്റെ വക 500 രൂപ എന്ന കാമ്പയിന്‍ ആരംഭിച്ച് സോഷ്യല്‍ മീഡിയായെ ഇളക്കിമറിച്ചത് പോലും റീമാ കല്ലിങ്കലിന്റെ ഭര്‍ത്താവായ ആഷിഖ് അബു ആയിരുന്നു. ഈ ആഷിഖ് അബുവും റീമാ കല്ലിങ്കലും സുഹൃത്തുക്കളായ ഗായിക സയനോര, സംഗീത സംവിധായകനായ ബിജിപാല്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖരായ സാംസ്‌കാരിക-സിനിമാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നവംബറില്‍ കൊച്ചിയിലെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒരു സ്റ്റേജ് ഷോ നടത്തുകയുണ്ടായി.

അമ്പതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം തികച്ചും സൗജന്യമായി കൊടുത്തത് ലക്ഷക്കണക്കിന് രൂപ സ്റ്റേഡിയം മാനേജ്മെന്റിന് വേണ്ടാത്തതുകൊണ്ടല്ല, നേരെമറിച്ച് ഈ പരിപാടിയുടെ മനുഷ്യത്വത്തിന്റെ മുഖം ദര്‍ശിച്ചിട്ടാണ്. മലയാളത്തിലെ അറിയപ്പെടുന്ന സകല നടീനടന്മാരും ആ പരിപാടിയില്‍ പങ്കെടുത്ത് അവരുടെ പ്രകടനം സൗജന്യമായി കാഴ്ച്ചവെച്ചതും അതുകൊണ്ട് തന്നെയാണ്. അതായത്, ഈ സിനിമാപ്രവര്‍ത്തകര്‍ക്കൊക്കെ പ്രതിഫലം കൊടുക്കുകയും ആ സ്റ്റേഡിയത്തിന് വാടക കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ എട്ടോ പത്തോ കോടി രൂപ അതിന് വേണ്ടി നീക്കിവെക്കേണ്ടി വരുമായിരുന്നു. എന്നാല്‍, അങ്ങനെയൊന്നും വേണ്ടിവന്നില്ലെന്നും പ്രളയദുരിതത്തില്‍ പെട്ട സാധാരണക്കാരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് വേണ്ടി നടത്തിയ പരിപാടിയില്‍ സകല കലാകാരന്മാരും സൗജന്യമായി പങ്കെടുത്തു എന്നും അവകാശപ്പെട്ടത് ആഷിഖ് അബുവും സയനോരയും ബിജിപാലും അടങ്ങുന്ന സംഘാടകര്‍ തന്നെയാണ്.

ആ പരിപാടി വഴി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തില്ല എന്ന ആരോപണവുമായി അതിനിടയില്‍ രംഗത്ത് വന്നത് യുവമോര്‍ച്ചയുടെ നേതാവ് സന്ദീപ് ജി വാര്യര്‍ ആയിരുന്നു. ഒരു ചാണകസംഘി എന്ന നിലയില്‍ സന്ദീപ് ജി വാര്യര്‍ പറയുന്നതൊക്കെ നുണയാണ് എന്ന് വിശ്വസിക്കുന്ന ഇടത് പുരോഗമന സൈബര്‍ലോകം അതിന്റെ പേരിലും സന്ദീപിനെതിരെ ആഞ്ഞടിക്കുകയും ട്രോളുകള്‍ തീര്‍ത്ത് ആനന്ദമടയുകയും ചെയ്തു. എന്നാല്‍, ഇത് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസ് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് ഉത്തരമായി പറയുന്നു ഒരു നയാപൈസ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആ പരിപാടി വഴി ലഭിച്ചിട്ടില്ല എന്ന്. തീര്‍ച്ചയായും എന്തുകൊണ്ട് ഒരു നയാപൈസ പോലും കൊടുത്തില്ല എന്നതിന് ഉത്തരം പറയേണ്ട ബാധ്യത നവോത്ഥാനത്തിലും പുരോഗമനത്തിലും സ്ത്രീ ശാക്തീകരണത്തിലും സാമൂഹിക പ്രതിബന്ധതയിലും ഒക്കെ ആഴത്തില്‍ വിശ്വസിക്കുന്ന ആഷിഖ് അബുവും റീമാ കല്ലിങ്കലും സുഹൃത്തുക്കളുമാണ്.

അവര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കനുസരിച്ച് പോലും ഏതാണ്ട് പത്ത് ലക്ഷം രൂപ ലാഭമുണ്ട്. ആ കണക്കിലും ചില വശപ്പിശകുകളുണ്ട്. അഞ്ഞൂറ് രൂപ മുതല്‍ അയ്യായിരം രൂപ വരെ ടിക്കറ്റ് കൊടുത്ത് ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പൂര്‍ണമായി സൗജന്യമായി സ്റ്റേഡിയവും കലാകാരന്മാരും പങ്കെടുത്ത ഒരു പരിപാടിയില്‍ പത്ത് ലക്ഷം രൂപ ലാഭം കിട്ടിയാല്‍ പോരാ. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category