1 GBP = 93.80 INR                       

BREAKING NEWS

ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ നൈറ്റ് വിജില്‍ നാളെ ഹെയര്‍ഫീല്‍ഡി ല്‍; ഫാ. ജോസ് അന്ത്യാംകുളം നയിക്കും

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ഹെയര്‍ഫീല്‍ഡ്: ലണ്ടന്‍ റീജണിലെ സീറോ മലബാര്‍ മിഷനായ ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ മൂന്നാം ശനിയാഴ്ച്ചകളില്‍ പതിവായി നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ ശനിയാഴ്ച വൈകുന്നേരം 7. 30 ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കും. ഫാ: ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷയില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു വചനപ്രഘോഷണം നടത്തുന്നതാണ്.

ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന നൈറ്റ് വിജിലില്‍, കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകര്‍മ്മങ്ങളില്‍ ബ്ര. ചെറിയാന്‍, ബ്ര. ജൂഡി എന്നിവര്‍ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ശുശ്രൂഷകള്‍ക്ക് സമാപനമായി 11. 30 ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഭക്തി നിര്‍ഭരമായ ശുശ്രൂഷയില്‍ പങ്കു ചേരുവാന്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ ഹെയര്‍ഫീല്‍ഡ് - 07804691069
പള്ളിയുടെ വിലാസം
St. Paul's Church, 2 Merle Avenue, UB9 6DG

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category