1 GBP = 92.40 INR                       

BREAKING NEWS

വീട്ടമ്മയുമായി ആറ് മാസം മുമ്പ് തുടങ്ങിയ വാട്സാപ് ബന്ധം പ്രണയത്തിലേക്ക് നീങ്ങി; 23കാരിയായ അയല്‍വാസി യുവതിയുടെ ചിത്രം കാണിച്ച് വിവാഹം ഉറപ്പിച്ചു; ചെറുക്കന്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ കാണണമെന്ന് പറഞ്ഞപ്പോള്‍ സൂത്രത്തില്‍ ഒഴിഞ്ഞു മാറി: 16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൊടിപൊടിക്കെ ചെക്കന്‍ വീട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മ അറസ്റ്റില്‍

Britishmalayali
kz´wteJI³

കുമരകം: അയല്‍വാസിയായ പെണ്‍കുട്ടിയുടെ ചിത്രം കാണിച്ച് യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ച വീട്ടമ്മയെ പൊലീസ് പിടികൂടി. ഫെബ്രുവരി 16ന് വിവാഹം നടക്കാനിരിക്കെയാണ് ചെക്കന്‍ വീട്ടുകാരുടെ പരാതിയില്‍ വീട്ടമ്മ അറസ്റ്റിലായത്. വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാനെത്തിയപ്പോഴാണ് യുവാവിന് അബദ്ധം മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി കാക്കമണി വിഗേഷാണു തട്ടിപ്പിനിരയായത്. തിരുവാര്‍പ്പ് സ്വദേശിയാണ് വീട്ടമ്മ.

പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ എന്ന വ്യാജേന വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ആണ് ഉപയോഗിച്ചത്. പെണ്‍കുട്ടിയെന്ന വ്യാജേന ഇരുവരും പ്രണയ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. ആറ് മാസം മുന്‍പു തുടങ്ങിയ വാട്സാപ് ബന്ധത്തിനൊടുവില്‍ ഈ മാസം 16ന് വിവാഹം നടത്താന്‍ യുവാവിന്റെ വീട്ടുകാരും വീട്ടമ്മയും നിശ്ചയിക്കുകയും ചെയ്തു. ചെറുക്കന്റെ വീട്ടില്‍ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാവുകയും ചെയ്തു. ഇതിനിടയിലാണ് തങ്ങള്‍ തട്ടിപ്പിനിരയായി എന്ന സത്യം ചെക്കന്‍ വീട്ടുകാര്‍ തിരിച്ചറിയുന്നത്.

സമീപവാസിയായ 23 വയസ്സുകാരിയുടെ പടമാണ് തട്ടിപ്പിനായി വീട്ടമ്മ ഉപയോഗിച്ചത്. പ്രണയം വിവാഹാലോചനയിലേക്ക് നീങ്ങിയതോടെ വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും കഴിഞ്ഞ മാസം 27ന് തിരുവാര്‍പ്പിലെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു. എന്നാല്‍ ബുദ്ധിപൂര്‍വ്വം ഇവര്‍ വീട്ടിലേക്ക് വരുന്നത് വീട്ടമ്മ തടഞ്ഞു. ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു. ഇതിനുസരിച്ച് യുവാവിന്റെ വീട്ടുകാര്‍ ലോഡ്ജില്‍ എത്തി.

പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു. ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി. 16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. മൂന്നു ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. പന്തലും ഇട്ടു.

കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു. എത്താതെ വന്നപ്പോള്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും പെണ്‍കുട്ടിയുടെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു. കഴിഞ്ഞ ബുധനാഴ്ച അവര്‍ കോട്ടയത്ത് എത്തി പെണ്‍കുട്ടിയെ വിളിച്ചു. അമ്മയ്ക്കു ചിക്കന്‍പോക്സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു. ഇതോടെ സഹോദരിക്കും ഭര്‍ത്താവിനും സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category