1 GBP = 92.30 INR                       

BREAKING NEWS

ബക്കിംങാം കൊട്ടാരത്തിലെ ഓഫീസ് പൂട്ടി സകല ജോലിക്കാരെ യും പിരിച്ചു വിട്ട് മേഗനും ഹാരിയും; മാധ്യമങ്ങള്‍ വേട്ടയാടുന്ന ബ്രിട്ടനി ലേക്ക് ഇനി ഹാരിക്ക് മടക്കമില്ലേ? ഭാര്യയുടെ വാക്കു കേട്ട് കൊട്ടാരം വിട്ടോടിയ രാജകുമാരനെ ഓര്‍ത്ത് സങ്കടപ്പെട്ട് രാജഭക്തര്‍

Britishmalayali
kz´wteJI³

'ഏറെ പ്രിയപ്പെട്ട ഹാരിരാജകുമാരനെ എന്നെന്നേക്കുമായി കൈവിട്ട് പോവുകയാണോ...' ബ്രിട്ടീഷ് രാജഭക്തര്‍ ഹൃദയം തകരുന്ന വേദനയോടെ പരസ്പരം ഈ ചോദ്യം കൈമാറുകയാണിപ്പോള്‍. ആഴ്ചകള്‍ക്ക് മുമ്പ് ഭാര്യ മേഗന്റെ വാക്ക് കേട്ട് രാജപദവികള്‍ ഉപേക്ഷിച്ചിറങ്ങിയ ഹാരി രാജകുമാരന്‍ ഓരോ ദിവസം കഴിയുന്തോറും കൊട്ടാരത്തില്‍ നിന്നും ബ്രിട്ടനില്‍ നിന്നും അകലുന്ന വിധത്തിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നതാണ് രാജഭക്തരെ വിഷമത്തിലാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ബക്കിംഗ്ഹാം കൊട്ടാരത്തിലെ തങ്ങളുടെ ഓഫീസ് അടച്ച് പൂട്ടി സകല ജോലിക്കാരെയും പിരിച്ചു വിട്ടിരിക്കുകയാണ് ഹാരിയും മേഗനും.

മാധ്യമങ്ങള്‍ പിന്നാലെ നടന്നു വേട്ടയാടുന്ന ബ്രിട്ടനിലേക്ക് ഇനി ഹാരിക്ക് മടക്കമില്ലേ? എന്ന ചോദ്യവും ഈ അവസരത്തില്‍ ഉയരുന്നുണ്ട്. ഭാര്യയുടെ വാക്ക് കേട്ട് കൊട്ടാരം വിട്ടോടിയ രാജകുമാരനെ ഓര്‍ത്ത് സങ്കടപ്പെടുകയാണ് രാജഭക്തരിപ്പോള്‍. ഹാരിയും മേഗനും പിരിച്ചു വിട്ട 15 ജീവനക്കാരില്‍ വളരെ കാലം രാജകുടുംബത്തിന് വേണ്ടി വിശ്വസ്തതയോടെ ജോലി ചെയ്തിരുന്നവരും ഉള്‍പ്പെടുന്നുണ്ട്. ഇത് വളരെ വിഷമം പിടിച്ച് നീക്കമാണെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം പ്രതികരിച്ചിരിക്കുന്നത്. രാജപദവികള്‍ ഉപേക്ഷിച്ച് സാമ്പത്തികമായി സ്വന്തം കാലില്‍ ജീവിക്കാനായി കാനഡയിലേക്ക് പോയ ഹാരിയും മേഗനും മകന്‍ ആര്‍ച്ചിയും ഇനി ഒരിക്കലും ബ്രിട്ടനിലേക്ക് വരില്ലെന്നതിന്റെ ആദ്യ സൂചനയായിട്ടാണ് ഓഫീസ് അടച്ച് പൂട്ടി ജീവനക്കാരെ പിരിച്ച് വിട്ട നടപടിയെ ചിലര്‍ വേദനയോടെ വ്യാഖ്യാനിച്ചിരിക്കുന്നത്.

രാജപദവികള്‍ ഉപേക്ഷിച്ച് പോകാന്‍ തയ്യാറെടുക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഹാരിയും മേഗനും നടത്തിയിരുന്നത്. ജീവനക്കാരെ പറഞ്ഞ് വിട്ട കാര്യത്തില്‍ അഭിപ്രായം ഒന്നും പറയില്ലെന്നാണ് കഴിഞ്ഞ രാത്രി ബക്കിംഗ്ഹാം പാലസ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നീക്കത്തെ രാജ്ഞി, ചാള്‍സ് രാജകുമാരന്‍, വില്യം രാജകുമാരന്‍ തുടങ്ങിയവരടക്കമുള്ള മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ ഗൗരവത്തോടെയാണ് കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടന്‍ വിട്ട് പോകാന്‍ ഹാരിയും മേഗനും തീരുമാനിച്ചതിനാല്‍ കൊട്ടാരത്തില്‍ ഇനി ഒരു ഓഫീസിന്റെ ആവശ്യമില്ലാത്തതിനാലാണ് അത് അടച്ച് പൂട്ടിയിരിക്കുന്നതെന്നാണ് കൊട്ടാരം ഉറവിടം വിശദീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂവെന്നും പിരിച്ച് വിട്ടവരെ വീണ്ടും കൊട്ടാരത്തില്‍ ജോലി നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും കൊട്ടാരം ഉറവിടം പറയുന്നു. ഹാരിയും മേഗനും അടുത്തിടെ നിയമിച്ച പ്രൈവറ്റ് സെക്രട്ടറിയായ ഫിയോന എംസില്‍വാം ദമ്പതികളുടെ കമ്മ്യൂണിക്കേഷന്‍ ചീഫായ സാറാ ലതാം അടക്കമുള്ളവര്‍ പിരിച്ച് വിട്ടവരില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘകാലമായി ഹാരിയുടെ പ്രോഗ്രാം കോ ഓഡിനേറ്ററായി വര്‍ത്തിക്കുന്ന ക്ലാറ ലൗഗ്റാനും പണി നഷ്ടപ്പെട്ടിട്ടുണ്ട്. മേഗന്റെ ഡെപ്യൂട്ടിയും അസിസ്റ്റന്റെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയുമായ മാര്‍നി ഗാഫ്നെയും  പിരിച്ച് വിട്ടവരില്‍ ഉള്‍പ്പെടുന്നു.

പ്രസ് ഓഫീസറായ ജൂലി ബര്‍ലെയ്ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഹാരിയുടെയും മേഗന്‍രെയും  വില്യം, കേയ്റ്റ് എന്നിവരുടെയും വിജയകരമായ മെന്റല്‍ ഹെല്‍ത്ത് ക്യാമ്പയിായ ഹെഡ്സ് ടുഗെദറിന്റെ പ്രധാന വിജയശില്‍പികളിലൊരാളാണ് ജൂലി. ഹാരിയുടെയും മേഗന്‍രെയും സോഷ്യല്‍ മീഡിയ എക്സ്പര്‍ട്ടായി സേവനമനുഷ്ഠിച്ചിരുന്ന ഡേവിഡ് വാറ്റ്കിന്‍സിനെയും പറഞ്ഞു വിട്ടിട്ടുണ്ട്. ദമ്പതികളുടെ ടീമിന് ഇത്തരത്തില്‍ 'മെഗ്ക്സിറ്റ് 'പ്രക്രിയ കടുത്ത ആഘാതമാണേല്‍പ്പിച്ചിരിക്കുന്നതെന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തുന്നത്. മേഗന്‍ കൊട്ടാരം വിട്ട് പോകുന്നതിനെ സൂചിപ്പിക്കുന്ന പദമായിട്ടാണ് മെഗ്ക്സിറ്റ് വിശേഷിപ്പിക്കപ്പെടുന്നത്.

ജോലി നഷ്ടപ്പെട്ടവരെല്ലാം തങ്ങളുടെ വിധിയെ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ടീമിലെ എല്ലാവരും വളരെ തിരക്കുള്ളവരും പരസ്പരം സഹായിക്കുന്നവരുമായിരുന്നുവെന്നും ഇവര്‍ മേഗനോടും ഹാരിയോടും കൊട്ടാരത്തോടും കൂറു പുലര്‍ത്തിയിരുന്നവരാണെന്നും കൊട്ടാരം ഉറവിടം ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഇവര്‍ ഹാരിക്ക് വേണ്ടി തങ്ങളുടെ അവസാന സേവനങ്ങള്‍ക്ക് ഒരുങ്ങുകയാണ്. മാര്‍ച്ച് ഏഴിന് റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടക്കുന്ന മൗണ്ട് ബാറ്റണ്‍ ഫെസ്റ്റിവല്‍ ഓഫ് മ്യൂസിക്കിന് ക്യാപ്റ്റന്‍ ജനറല്‍ ഓഫ് ദി റോയല്‍ മറൈന്‍സ് എന്ന നിലയില്‍ ഹാരി പങ്കെടുക്കുന്ന അവസാന പരിപാടിയുമായിരിക്കുമിത്. ഹാരിയുടെ പിരിച്ച് വിടപ്പെട്ട ടീം ഈ പരിപാടിക്ക് വേണ്ടിയായിരിക്കും അവസാനമായി പ്രവര്‍ത്തിക്കുന്നത്.മാര്‍ച്ച് ഒമ്പതിന് നടക്കുന്ന കോമണ്‍വെല്‍ത്ത് ഡേ സര്‍വീസിലും ഹാരിയും മേഗനും പങ്കെടുത്തേക്കും.

തങ്ങളുടെ പുതിയ ജീവിതത്തിന്റെ തിരക്കുകളില്‍ അലിയുന്നതിനായി ഹാരിയും മേഗനും കാനഡയിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് ഇവര്‍ യുകെയിലെ ഒന്നോ രണ്ടോ പരിപാടികളില്‍ കൂടി പങ്കെടുത്തേക്കും. രാജപദവികള്‍ വിട്ടാലും തങ്ങള്‍ കാനഡയിലും യുകെയിലുമായി ശേഷിക്കുന്ന കാലം കഴിയുമെന്നായിരുന്നു ഇരുവരും പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇനി തങ്ങള്‍ യുകെയിലേക്ക് വളരെ അപൂര്‍വമായി മാത്രമേ വരുകയുള്ളുവെന്ന സൂചനയാണ് ഓഫീസ് അടച്ച് പൂട്ടിയതിലൂടെയും ജീവനക്കാരെ പറഞ്ഞ് വിട്ടതിലൂടെയും ഇരുവരും നല്‍കിയിരിക്കുന്നതെന്ന് വിലയിരുത്തുന്നവരേറെയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category