1 GBP = 92.30 INR                       

BREAKING NEWS

കൊറോണ ബാധിച്ച യുവതിയെ കൊണ്ടു വന്ന യൂബര്‍ ഡ്രൈവറേ.. എത്ര പേര്‍ക്ക് കൊലയാളി വൈറസ് പകര്‍ന്നു? ലണ്ടന്‍ കൊറോണ ഭീതിയിലായതോടെ ട്യൂബ് ട്രെയിനുകളില്‍ മാസ്‌ക് ധരിച്ച് മാത്രം യാത്രക്കാര്‍; ഇന്നലെ മാത്രം പരിശോധിച്ചത് 763 പേരെ; കൊറോണ മരണം 1367 ആയി

Britishmalayali
kz´wteJI³

ചൈനയില്‍ നിന്നും യുകെയിലേക്ക് കൊറോണ ബാധിതയായെത്തിയ യുവതി യൂബര്‍ വിളിച്ച്  എ ആന്‍ഡ് യൂണിറ്റിലേക്ക് വന്നത് കടുത്ത ആശങ്ക വിതച്ചുവെന്ന് റിപ്പോര്‍ട്ട്. ചൈനക്കാരിയായ ഈ യുവതി യുകെയില്‍ കൊറോണ ബാധിച്ച ഒമ്പതാമത്തെ വ്യക്തിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഞായറാഴ്ച രാത്രിയാണ് സൗത്ത് ലണ്ടനിലെ ലെവിഷാം ഹോസ്പിറ്റലിലേക്ക് യൂബറിലെത്തിച്ചേര്‍ന്നത്. കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ പോലും ഇത്തരം പൊതു ഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിക്കരുതെന്ന അധികൃതരുടെ പൊതുജനാരോഗ്യ നിര്‍ദേശത്തെ അവഗണിച്ചാണീ സ്ത്രീ യൂബറിലെത്തിയതെന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്.

ലണ്ടന്‍ കൊറോണ ഭീതിയിലായതോടെ ട്യൂബ് ട്രെയിനുകളില്‍ മാസ്‌ക് ധരിച്ച് മാത്രമാണ് യാത്രക്കാര്‍ സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുന്നത്. കൊറോണ ബാധയുണ്ടെന്ന സംശയം തീര്‍ക്കാനായി ഇന്നലെ ഒറ്റ ദിവസം മാത്രം പരിശോധനയ്ക്ക് വിധേയരായത് 763 പേരാണ്. ഇവര്‍ക്കാര്‍ക്കും വൈറസ് ബാധയില്ലെന്ന് വ്യക്തമായെങ്കിലും കൊറോണ സൃഷ്ടിച്ച ഭീതി യുകെയില്‍ എത്രമാത്രം കടുത്തതാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.അതിനിടെ ലോകമെമ്പാടും കൊറോണ ബാധിച്ചുള്ള മരണം 1367 ആയി വര്‍ധിച്ചിട്ടുമുണ്ട്. ലെവിഷാമിലെ ഹോസ്പിറ്റലിലെത്തിയ കൊറോണ ബാധിതയായ സ്ത്രീയുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരോട് കുറച്ച് ദിവസം വേറിട്ട് കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഈ അടിയന്തിര സാഹചര്യത്തില്‍ പൊതുജനാരോഗ്യ നിര്‍ദേശം കാറ്റില്‍ പറത്തി കൊറോണ ബാധിതയായ യുവതിയെ യൂബര്‍ സര്‍വീസില്‍ കയറ്റി ആശുപത്രിയിലേക്കെത്തിയ യൂബര്‍ ഡ്രൈവരറുടെ അക്കൗണ്ട് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ വീട്ടില്‍ തന്നെ കഴിയണമെന്നും എന്‍എച്ച്എസിന്റെ 111 നമ്പറിലേക്ക് വിളിക്കണമെന്നുമാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടില്‍ നിന്നുമുള്ള ഔദ്യോഗിക നിര്‍ദേശം. ഇത്തരത്തില്‍ 111ല്‍ വിളിക്കുന്നതോടെ എന്‍എച്ച്എസിന്റെ പ്രത്യേക സംഘം എല്ലാ വിധ മുന്‍കരുതലുകളോടെയും രോഗിയെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് നിര്‍ദേശം.

ഇത് ലംഘിച്ചാണ് ചൈനക്കാരി ലെവിഷാമിലെ ഹോസ്പിറ്റലിലേക്ക് യൂബറിലെത്തിയതെന്നതാണ് കടുത്ത ആശങ്കയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. യാത്രക്കിടയില്‍ ഇവരുമായി അടുത്തിടപഴകിയവര്‍ ആരെല്ലാമെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തത് കടുത്ത അപകടഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലണ്ടനില്‍ കൊറോണ ബാധിച്ച ആദ്യ രോഗിയാണ് ഈ ചൈനക്കാരി. ലണ്ടനില്‍ ഈ രോഗം പെട്ടെന്ന് പടര്‍ന്നേക്കാമെന്ന ആശങ്കയാണ് തലസ്ഥാനത്തെ ഡോക്ടര്‍മാര്‍ പുലര്‍ത്തുന്നത്. ലണ്ടന്‍ പോലെ വളരെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത് ഇത്തരം രോഗം ഒരാള്‍ക്ക് വന്നാല്‍ അത് വേഗത്തില്‍ പടരാനുള്ള സാധ്യതയേറെയാണെന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്കല്‍ എപിഡെമിയോളജിയിലെ വിഗദ്ധനായ ഡോ. റോബിന്‍ തോംപ്സന്‍ മുന്നറിയിപ്പേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category