1 GBP = 92.40 INR                       

BREAKING NEWS

മൗറീഷ്യസില്‍ നിന്നെത്തിയ ഇന്ത്യന്‍ വംശജന്റെയും കെനിയക്കാരിയായ നഴ്സിന്റെയും മകളായി ലണ്ടനില്‍ ജനനം; ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയിലെ മറ്റൊരു ഇന്ത്യന്‍ മുഖമുള്ള മന്ത്രിയുടെ കഥ

Britishmalayali
kz´wteJI³

ങ്ങനെ പോയാല്‍ ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലെ നിര്‍ണായക ശക്തിയായി ഇന്ത്യന്‍ വംശജര്‍ നിറയുമെന്നാണ് തോന്നുന്നത്... ഹോം സെക്രട്ടറി പ്രീതി പട്ടേലിനും പുതുതായി അവരോധിക്കപ്പെട്ട ചാന്‍സലര്‍ ഋഷി സുനകിനും പുറമെ ബോറിസ് മന്ത്രിസഭയില്‍ ഇന്ത്യന്‍ പാരമ്പര്യമുള്ള മറ്റൊരാള്‍ക്ക് കൂടി മന്ത്രിസ്ഥാനം നല്‍കപ്പെട്ടിരിക്കുന്നു. പുതിയ അറ്റോര്‍ണി ജനറലായി നിയമിച്ചിരിക്കുന്ന 39കാരി സ്യൂയെല്ല ബ്രാവെര്‍മാനാണിത്. മൗറീഷ്യസില്‍ നിന്നെത്തിയ ഇന്ത്യന്‍ വംശജന്റെയും കെനിയക്കാരിയായ നഴ്സിന്റെയും മകളായി ലണ്ടനില്‍ ജനിച്ച പാരമ്പര്യമാണ് സ്യൂയെല്ലക്കുള്ളത്. ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയിലെ  ഇന്ത്യന്‍ മുഖമുള്ള ഈ മന്ത്രിയുടെ കഥയും ഏറെ ആകര്‍ഷകമാണ്.

ഫെയര്‍ഹാമിനെ പ്രതിനിധീകരിച്ച് ഹൗസ് ഓഫ് കോമണ്‍സിലെത്തിയ  സ്യൂയെല്ല  നോര്‍ത്ത് വെസ്റ്റ് ലണ്ടനിലാണ് ജനിച്ച് വളര്‍ന്നത്. ബ്രക്സിറ്റിന് അനുകൂലമായി  നിലകൊണ്ട ഈ മുന്‍ ബാരിസ്റ്ററോട് ബോറിസിന് സ്വാഭാവികമായും ആകര്‍ഷണമുണ്ടാവുകയും നിര്‍ണായക സ്ഥാനം നല്‍കുകയുമായിരുന്നു. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ജിയോഫ്രെ കോക്സിന് പകരമായിട്ടാണ് സ്യൂയെല്ലയെ ബോറിസ് അറ്റോര്‍ണി ജനറലായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മുതിര്‍ന്ന നിയമോപദേഷ്ടാവായിട്ടായിരിക്കും സ്യൂയെല്ല വര്‍ത്തിക്കുന്നത്.

1960കളില്‍ വളരെ സാമ്പത്തിക ഞെരുക്കം അനുഭവിച്ച് കൊണ്ടായിരുന്നു  സ്യൂയെല്ലയുടെ മാതാപിതാക്കള്‍ യുകെയിലേക്ക് കുടിയേറിയിരുന്നത്. സ്യൂയെല്ലയുടെ മാതാവ് 45 വര്‍ഷത്തോളം എന്‍എച്ച്എസില്‍ നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു. പിതാവ് ഒരു ഹൗസിംഗ് അസോസിയേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. വെബ്ലിയിലെ പ്രാദേശിക സമൂഹത്തിന് വേണ്ടി തന്റെ മാതാപിതാക്കള്‍ സേവനം ചെയ്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് തന്റെ വെബ്സൈറ്റിലൂടെ  സ്യൂയെല്ല വ്യക്തമാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നായിരുന്നു തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യം ജനിച്ചതെന്നും അവര്‍ വെളിപ്പെടുത്തുന്നു.

ബ്രെന്റില്‍ സ്റ്റേറ്റ് എഡ്യുക്കേഷന്‍ സ്‌കൂളില്‍ പഠിച്ച സ്യൂയെല്ലക്ക് ഹാരോയ്ക്ക് സമീപമുളള ബറോയിലെ പെണ്‍കുട്ടികള്‍ക്കുള്ള ഇന്റിപെന്റന്റ് സ്‌കൂളില്‍ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. തുടര്‍ന്ന് കേംബ്രിഡ്ജിലെ ക്യൂന്‍സ് കോളജില്‍ നിയമം പഠിക്കാനുളള അവസരം സ്യൂയെല്ലക്ക് ലഭിച്ചു. ഇവിടെ യൂണിവേഴ്സിറ്റി കണ്‍സര്‍വേറ്റീവ് അസോസിയേഷന്റെ പ്രസിഡന്റാവാനും സ്യൂയെല്ലക്ക് അവസരം ലഭിച്ചു. തുടര്‍ന്ന് പാരീസിലെ സാര്‍ബോണില്‍ നിന്നും മാസ്റ്റേര്‍സില്‍ ഡിഗ്രി നേടാനും ഇവര്‍ക്ക് കഴിഞ്ഞു. പത്ത് വര്‍ഷം ബാരിസ്റ്ററായി ജോലി ചെയ്തതിനിടെ അറ്റോര്‍ണി ജനറലിന്റെ ട്രഷറി പാനലില്‍ ഇടം നേടാന്‍  സ്യൂയെല്ലക്ക് സാധിച്ചു.

ഇമിഗ്രേഷന്‍ കേസുകളില്‍ ഹോ സെക്രട്ടറിക്ക് വേണ്ടി വാദിക്കാന്‍ സ്യൂയെല്ലക്ക് അവസരം ലഭിച്ചിരുന്നു. തന്റെ ഭര്‍ത്താവ് റായെലിനും മകനായ ജോര്‍ജിനുമൊപ്പം ടിച്ച്ഫീല്‍ഡ് കോമണിലാണ് സ്യൂയെല്ല കഴിയുന്നത്. 2015ല്‍ എംപിയാകുന്നതിന് മുമ്പ് വരെ ലണ്ടനില്‍ ബാരിസ്റ്ററായി ജോലി ചെയ്യുകയായിരുന്നു ഈ യുവതി. 2016ല്‍ റഫറണ്ട വേളയില്‍ ബ്രക്സിറ്റിനെ പിന്തുണച്ച് ബോറിസിനൊപ്പം പ്രചാരണത്തിന് ശക്തമായി രംഗത്തിറങ്ങിയ പാരമ്പര്യമാണ് സ്യൂയെല്ലക്കുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category