1 GBP = 92.40 INR                       

BREAKING NEWS

ഏറ്റവും ഒടുവില്‍ കടലില്‍ നങ്കൂരമിട്ടത് നോര്‍വീജിയന്‍ ജൂവല്‍ ക്രൂയിസ്; ജീവിതത്തിലെ അപൂര്‍വ്വമായ കടല്‍ യാത്രയ്ക്ക് ലക്ഷങ്ങള്‍ മുടക്കി പുറപ്പെട്ട് കൊറോണ ബാധയെ തുടര്‍ന്ന് യാത്ര മുടങ്ങി ഏകാന്തതയില്‍ കഴിയുന്ന് മൂന്നാമത്തെ ആഡംബര കപ്പലായി സിഡ്നിയിലെ നോര്‍വീജിയന്‍ കപ്പല്‍: വേള്‍ഡ് ഡ്രീമിനും ഡയമണ്ട് പ്രിന്‍സിനും പിന്നാലെ നോര്‍വീജിയന്‍ കപ്പലായ ജൂവല്‍ ക്രൂയിസും ഇനി നിരീക്ഷണത്തില്‍

Britishmalayali
kz´wteJI³

ജീവിതത്തിലെ അപൂര്‍വ്വമായ കടല്‍ യാത്രയ്ക്ക് ലക്ഷങ്ങള്‍ മുടക്കി പുറപ്പെട്ട് കൊറോണ ബാധയെ തുടര്‍ന്ന് യാത്ര മുടങ്ങുന്ന മൂന്നാമത്തെ കപ്പലായി മാറുകയാണ് നോര്‍വീജിയന്‍ കപ്പലായ ജൂവല്‍ ക്രൂയിസ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിചച്ചതിനെ തുടര്‍ന്ന് സിഡ്നിയില്‍ നങ്കൂരമിട്ടിരിക്കുകയാണ് ജൂവല്‍ ക്രൂയിസ് എന്ന ആഡംബര കപ്പല്‍. കപ്പലില്‍ ഉണ്ടായിരുന്ന 50കാരിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ സിഡ്നിയില്‍ നങ്കൂരമിട്ടത്. വെള്ളിയാഴ്ച രാവിലെയാണ് കപ്പല്‍ സിഡ്നിയിലെത്തിയത്. ന്യൂസിലന്‍ഡില്‍ പത്ത് ദിവസത്തെ ടൂര്‍ കഴിഞ്ഞാണ് കപ്പല്‍ സിഡ്നിയിലെത്തിയത്. ശനിയാഴ്ച മെല്‍ബണിലെത്താനിരുന്നതാണ് കപ്പല്‍.

50കാരിയായ സ്ത്രീ കൊറോണ ബാധയെ തുടര്‍ന്ന് അവശയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45 മിനറ്റ് കടലില്‍ കിടന്ന കപ്പല്‍ രാവിലെ ഒമ്പത് മണിയോടെ നങ്കൂരമിടുകയായിരുന്നു. 2376 അതിഥികള്‍ക്കും 1060 ക്രൂ മെമ്പേഴ്സിനെയും വഹിക്കാന്‍ ശേഷിയുള്ള ഈ കപ്പലില്‍ 2000ത്തില്‍ അധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. വയര്‍ സംബന്ധമായി സുഖമില്ലെന്നാണ് ഇവര്‍ ആദ്യം കൂടെയുള്ളവരോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് യാത്ര മുടങ്ങി ഏകാന്തതയില്‍ കഴിയുന്ന മൂന്നാമത്തെ ആഡംബര കപ്പലായി സിഡ്നിയിലെ നോര്‍വീജിയന്‍ കപ്പല്‍ മാറിയിരിക്കുകയാണ്.

നേരത്തെ ഹോങ്കോങിന്റെ കപ്പലായ വേള്‍ഡ് ഡ്രീമും ജപ്പാന്റെ ക്രൂയിസ് ഷിപ്പ് ഡയമണ്ട് പ്രിന്‍സും കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കടലില്‍ നങ്കൂരമിട്ടിരുന്നു. വേള്‍ഡ് ഡ്രീം ഇറ്റാലിയന്‍ തീരത്താണ് നങ്കൂരമിട്ടത്. ഡയമണ്ട് പ്രിന്‍സ് ജപ്പാന്‍ തീരത്തും. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകം ചുറ്റാനിറങ്ങിയ ഇവര്‍ കപ്പലില്‍ ഏകാന്തവാസമാണ് ഇവര്‍ നയിക്കുന്നത്. അസുഖം പിടിപെടാത്തവര്‍ തങ്ങള്‍ ഏത് സമയവും കൊറോണയുടെ ആക്രമണത്തിന് ഇരയാകുുമെന്ന ഭീതിയിലാണ് കപ്പലില്‍ കഴിയുന്നത്.

ഹോങ്കോങില്‍ ഇറങ്ങിയ യാത്രക്കാരനില്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് ഡയമണ്ട് പ്രിന്‍സ് കപ്പല്‍ പിടിച്ചിട്ടത്. 174 ഇന്ത്യക്കാരടക്കം 3711 പേരാണ് ഈ കപ്പലിലുള്ളത്. ഈ കപ്പലിലെ 39 പേര്‍ക്ക് കൂടി ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരാണ്. ഇതോടെ 29 യാത്രക്കാരും 10 ജീവനക്കാരും അടക്കം രോഗബാധിതരുടെ എണ്ണം 175 ആയി. അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1370 കടന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category