1 GBP = 92.30 INR                       

BREAKING NEWS

നാരായണമൂര്‍ത്തിയുടെ മകളെ കെട്ടിയതോടെ ഇന്ത്യയില്‍ സൂപ്പര്‍സ്റ്റാര്‍; 39ാം വയസ്സില്‍ ബ്രിട്ടീഷ് ചാന്‍സലറായി ഭാവി പ്രധാനമന്ത്രി പദം ഉറപ്പിച്ച് ഋഷി സുനകിന്റെ തേരോട്ടം

Britishmalayali
kz´wteJI³

ന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കാബിനറ്റിലെ നിര്‍ണായക സ്ഥാനത്തെത്തി ഇന്ത്യക്കാരനായ ഋഷി സുനക് ചരിത്രം രചിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ചാന്‍സലറെന്ന അതിപ്രാധാന്യം നിറഞ്ഞ സ്ഥാനത്താണ് തന്റെ 39ാമത്തെ വയസില്‍ സുനക് എത്തിച്ചേര്‍ന്നിരിക്കുന്നത്. വെറും അഞ്ച് വര്‍ഷം മുമ്പ് എംപിയായി പാര്‍ലിമെന്റിലെത്തിയ ഈ ചെറുപ്പക്കാരന്‍ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചാന്‍സലര്‍ എന്ന നിര്‍ണായക സ്ഥാനത്തെത്തിയിരിക്കുന്നത്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരാണയ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം ചെയ്തത് മുതല്‍ ഇന്ത്യയില്‍ സൂപ്പര്‍സ്റ്റാറായ സുനക് ഇപ്പോള്‍ ചാന്‍സലറായതോടെ ബ്രിട്ടനിലും താരമായിരിക്കുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് തൊട്ടുതാഴെയുളള സ്ഥാനമായ ചാന്‍സലര്‍ പദവിയിലെത്തി ഭാവി പ്രധാനമന്ത്രി പദം ഉറപ്പിച്ചാണ് സുനക് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ബോറിസിന്റെ കാബിനറ്റില്‍ അഭ്യന്തര മന്ത്രി പദവി അഥവാ ഹോം സെക്രട്ടറി പദവിയും ധനകാര്യം അഥവാ ചാന്‍സലര്‍ പദവിയും ഇന്ത്യന്‍ വംശജരുടെ കൈകളിലെത്തിച്ചേര്‍ന്നതോടെ ബ്രിട്ടീഷ് കാബിനറ്റില്‍ മുമ്പില്ലാത്ത വിധത്തില്‍ ഇന്ത്യ തിളങ്ങുകയാണിപ്പോള്‍. നാരാണയ മൂര്‍ത്തിയുടെ മകളെ വിവാഹം ചെയ്തതിലൂടെ ബ്രിട്ടനിലേക്കാള്‍ ഇന്ത്യയിലാണ് സുനക് കൂടുതല്‍ അറിയപ്പെടുന്നത്.

വളരെ അപ്രതീക്ഷിതമായിട്ടാണ് സുനക് ബ്രിട്ടീഷ് കാബിനറ്റിലെ ചാന്‍സലര്‍ സ്ഥാനത്തെത്തിയിരിക്കുന്നത്. 2015 മേയ് മാസത്തിലായിരുന്നു കടുത്ത ബ്രെക്സിറ്റ് അനുകൂലിയായ സുനക് യോര്‍ക്ക്ഷെയറിലെ റിച്ച്മണ്ടിലെ എംപിയായി ഹൗസ് ഓഫ് കോമണ്‍സിലെത്തിയിരുന്നത്. ടോറി നേതാവ് വില്യം ഹേഗായിരുന്നു അതിന് മുമ്പ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. തന്റെ വ്യക്തിപ്രഭാവം കൊണ്ടും സേവനമനസ്ഥിതി കൊണ്ടും സുനക് വളരെ പെട്ടെന്നായിരുന്നു രാഷ്ട്രീയത്തില്‍ പടവുകള്‍ ഒന്നൊന്നായി കയറിയത്. തുടര്‍ന്ന് ബോറിസിന്റെ ഭരണത്തിന്റെ പ്രധാന ഘടകമായിത്തീര്‍ന്ന അദ്ദേഹം ഇപ്പോള്‍ നിര്‍ണായകമായ ചാന്‍സലര്‍ പദവിയിലുമെത്തിച്ചേര്‍ന്നിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയന്‍ റഫറണ്ട വേളയില്‍ ബ്രെക്സിറ്റിനെ കടുത്ത രീതിയില്‍ പിന്തുണച്ച് സുനക് രംഗത്തെത്തിയതോടെ അദ്ദേഹം ബോറിസിന്റെ ഇഷ്ടഭാജനമായിത്തീര്‍ന്നിരുന്നു. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നാല്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തിലൂടെ രാജ്യത്തിന് അഭിവൃദ്ധിയിലേക്ക് കുതിക്കാനാവുമെന്ന വ്യക്തമായ നിലപാടാണ് ബ്രെക്സിറ്റിന്റെ കാര്യത്തില്‍ സുനക് എടുത്തിരുന്നത്.ബുധനാഴ്ച തന്റെ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ തന്റെ വിശ്വസ്തര്‍ക്ക് നിര്‍ണായക പദവികള്‍ നല്‍കുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് ബോറിസ് സുനകിനെ ചാന്‍സലറാക്കിയിരിക്കുന്നത്.

ബോറിസിന്റെ മന്ത്രിസഭയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിംഗില്‍ ജൂനിയര്‍ മിനിസ്റ്ററായി സുനക് പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചാന്‍സലറായി ഈ യുവ നേതാവിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. നിലവിലെ ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്‍ റിക്ക്, പുതിയ കള്‍ച്ചര്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെന്‍ എന്നിവര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിംഗില്‍ സുനകിനൊപ്പം ജൂനിയര്‍ മിനിസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ടോറി നേതൃസ്ഥാനത്തേക്കുള്ള മത്സരം കൊഴുത്ത വേളയില്‍  ബോറിസിന് മാത്രമേ നമ്മെ രക്ഷിക്കാനാവുകയുള്ളൂ എന്ന ടൈറ്റിലില്‍ സുനക് ദി ടൈംസില്‍ ഒരു ലേഖനമെഴുതിയതും ഈ യുവാവിന് മേല്‍ ബോറിസ് സംപ്രീതനാകുന്നതിന് മറ്റൊരു കാരണമായി വര്‍ത്തിച്ചിരുന്നു.


ബ്രിട്ടനിലേക്ക് കുടിയേറിയ രണ്ടാം തലമുറയിലെ പഞ്ചാബി മാതാപിതാക്കളുടെ മകനായി സൗത്താംപ്ടണിലാണ് സുനക് ജനിച്ചത്.  സുനകിന്റെ പിതാവ് ഒരു ജിപിയും മാതാവ് ഫാര്‍മസിസ്റ്റുമാണ്. വളരെ ഉയര്‍ന്ന ഫീസ് വേണ്ടുന്ന വിന്‍ചെസ്റ്റര്‍ കോളജില്‍ അയച്ചായിരുന്നു ഈ മാതാപിതാക്കള്‍ മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ചിരുന്നത്. ഇന്ത്യന്‍- ഹിന്ദു പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുമ്പോഴും താന്‍ ബ്രിട്ടീഷുകാരനാണെന്ന് സുനക് എപ്പോഴും പറയാറുണ്ട്. സെന്‍സസ് നടക്കുമ്പോള്‍ ബ്രിട്ടീഷ് ഇന്ത്യന്‍ എന്ന കോളത്തിലാണ് താന്‍ ടിക്ക് ചെയ്യാറുള്ളതെന്നും താന്‍ അടിമുടി ബ്രിട്ടീഷുകാരനാണെന്നും തന്റെ മാതൃരാജ്യമിതാണെന്നും സുനക് പറയുന്നു.


എന്നാല്‍ തന്റെ മതവും സാംസ്‌കാരിക പാരമ്പര്യവും ഇന്ത്യയുടേയാണെന്നും ഈ യുവാവ് അഭിമാനം കൊള്ളുന്നുമുണ്ട്. തന്റെ ഭാര്യ അക്ഷത ഇന്ത്യക്കാരിയാണെന്നും ഒരു ഹിന്ദുവാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സുനക് എപ്പോഴും വെളിപ്പെടുത്തുന്ന കാര്യമാണ്. ഓക്സ്ഫോര്‍ഡില്‍ നിന്നും ഫിലോസഫിയിലും പൊളിറ്റിക്സിലും എക്കണോമിക്സിലും ബിരുദം നേടിയ സുനക് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലേക്ക് സ്‌കോളര്‍ഷിപ്പിന്റെ ബലത്തില്‍ പഠിക്കാന്‍ പോയിരുന്നു. ഇവിടെ വച്ചാണ് സുനക് തന്റെ ഭാവി ഭാര്യ അക്ഷതയെ പരിചയപ്പെടുന്നത്. 2009 ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.

ബാംഗ്ലൂരില്‍ രണ്ട് ദിവസത്തെ ചടങ്ങോടെ നടത്തിയ വിവാഹത്തില്‍ 1000ത്തില്‍ അധികം അതിഥികള്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഗോള്‍ഡ് മാന്‍ സാക്സ് അടക്കമുള്ള നിരവധി ഇന്‍വെസ്റ്റ്മെന്റ് കമ്പനികളില്‍ സുനക് പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് പിന്നീട് അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിക്കുകയും ചെയ്തിരുന്നു. 2010ല്‍ ആരംഭിച്ച ഈ കമ്പനി തെലെമെ പാര്‍ട്ണേര്‍സ് എന്നാണറിയപ്പെടുന്നത്. 536 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെയായിരുന്നു സുനക് സ്വന്തം കമ്പനി തുടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുനക് പാര്‍ലിമെന്റിലെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category