1 GBP = 92.40 INR                       

BREAKING NEWS

സായിപ്പന്‍മാരേക്കാള്‍ ബ്രിട്ടീഷ് വിപണിക്ക് വിശ്വാസം ഇന്ത്യക്കാരെ; ഋഷി സുനക് ചാന്‍സലറായ വാര്‍ത്ത കേട്ടുണര്‍ന്ന് ബ്രിട്ടീഷ് വിപണി; പൗണ്ട് വില കുതിച്ചുയരുന്നു; ഓഹരിക്കും ഉയര്‍ച്ച

Britishmalayali
kz´wteJI³

ന്ത്യന്‍ വംശജനായ ഋഷി സുനകിനെ സാജിദ് ജാവിദിന് പകരം ചാന്‍സലറായി നിയമിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് വിപണിക്ക് നവോന്മേഷമുണ്ടായെന്നും വിപണി മാന്ദ്യം കൈവിട്ട് ഉണര്‍ന്നെഴുന്നേറ്റുവെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനൊപ്പം പൗണ്ട് വിലയിലും ഓഹരിയിലും ഉയര്‍ച്ചയുണ്ടായിട്ടുമുണ്ട്. ഇതിന് മുമ്പ് പ്രീതി പട്ടേല്‍ ഹോം സെക്രട്ടറിയായി ചുമതലയേറ്റപ്പോഴും ഇത്തരത്തില്‍ വിപണിയില്‍ പോസിറ്റീവായ ചലനമുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സായിപ്പന്‍മാരേക്കാള്‍ ബ്രിട്ടീഷ് വിപണിക്ക് വിശ്വാസം ഇന്ത്യക്കാരെയാണെന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് സൂചന.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് പൗണ്ട് വില ഡോളറിനെതിരെ 1.3046 ഡോളറായിരുന്നു. തൊട്ടടുത്ത ദിനം ഇത് 1.2976 ഡോളറായിരുന്നുവെന്നറിയുമ്പോഴാണ് വര്‍ധനയുടെ തോത് മനസിലാക്കാന്‍ സാധിക്കുന്നത്. ജാവിദ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെടുമെന്നുള്ള ഊഹാപോഹങ്ങള്‍ പുറത്തു വന്നപ്പോള്‍ പൗണ്ട് വില ഈ അനിശ്ചിതത്വമോര്‍ത്ത് ഇടിയാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ സുനകിന്റെ പേര് തല്‍സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ മുതല്‍ പൗണ്ട് വില കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ഹെഡ്ജ് ഫണ്ട് മാനേജരായ സുനക് ചാന്‍സലറായതോടെ ഇന്‍ഫ്രാസ്ട്രക്ചറിനായി കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്ന വിശ്വാസം ഇന്‍വെസ്റ്റര്‍മാര്‍ക്കുണ്ടായിട്ടുണ്ട്. ഇതിന് പുറമെ ഇദ്ദേഹം നികുതിയിളവുകള്‍ കൂടുതലായി അനുവദിക്കുമെന്ന പ്രതീക്ഷയും വിപണിക്ക് കരുത്തേകാന്‍ തുടങ്ങിയിട്ടുണ്ട്. ജാവിദ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് വിട്ട് പോകുന്നുവെന്ന പ്രഖ്യാപനത്തിന് മുമ്പ് പൗണ്ട് വില 1.298 ഡോളറായിരുന്നു. എന്നാല്‍ ഇത് മിനുറ്റുകള്‍ക്കകം 1.296 ഡോളറായി ഇടിഞ്ഞ് താഴ്ന്നിരുന്നു. തുടര്‍ന്ന് അത് 1.304 ഡോളറായി കുതിച്ചുയരുകയായിരുന്നു. പൗണ്ട് വില ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ നിമിഷവുമായിരുന്നു അത്.

ഒരു മാസത്തിനകം ഋഷി സുനകിന്റെ ആദ്യ ബജറ്റ് ഉണ്ടാകും. യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഋഷി. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായിരുന്നു. ഓക്‌സ്ഫോഡിലും യുഎസിലെ സ്റ്റാന്‍ഫഡിലുമായി പൊളിറ്റിക്‌സും സാമ്പത്തിക ശാസ്ത്രവും പഠിച്ച്, ഗോള്‍ഡ്മന്‍ സാക്‌സ് ഉള്‍പ്പെടെ വന്‍കിട കമ്പനികളില്‍ ജോലി ചെയ്തും സ്വന്തമായി നിക്ഷേപ സഹായ കമ്പനി രൂപീകരിച്ചും ശോഭനമായ കരിയര്‍ കെട്ടിപ്പടുത്ത ശേഷമാണ് അതെല്ലാം വിട്ടു 33-ാം വയസ്സില്‍ രാഷ്ട്രീയത്തിലിറങ്ങി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

തൊട്ടുപിന്നാലെ, അന്നത്തെ വിദേശകാര്യമന്ത്രി വില്യം ഹേഗ് ഒഴിഞ്ഞ സീറ്റില്‍ മത്സരിച്ചു. 50 ശതമാനത്തിലേറെ വോട്ടു നേടി വിജയം. വെള്ളക്കാര്‍ ഭൂരിപക്ഷമായ നോര്‍ത്ത് യോര്‍ക്ഷെയറിലെ റിച്ച്മണ്ടില്‍ ഋഷി കാഴ്ചവച്ച വിജയം ഏറെ ശ്രദ്ധിക്കപ്പെട്ടു. മരുമകന്റെ രാഷ്ട്രീയപ്രവേശത്തിന് നാരായണമൂര്‍ത്തിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നെന്നു മാത്രമല്ല, തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം അക്ഷത ഒപ്പമുണ്ടായിരുന്നു. 

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതു സംബന്ധിച്ചു ബ്രിട്ടിഷ് രാഷ്ട്രീയം വിവിധ ചേരികളിലായി നിലയുറപ്പിച്ചപ്പോള്‍, ഋഷി തുടക്കം മുതല്‍ ബോറിസ് ജോണ്‍സനൊപ്പം ആവേശപൂര്‍വം നിലകൊണ്ടു. ബ്രിട്ടനിലെ ബിസിനസുകളില്‍ 94 ശതമാനത്തിനും യൂറോപ്യന്‍ യൂണിയനു(ഇയു) മായി ഒരു ബന്ധവുമില്ലെന്നും അവര്‍ പിന്നെയെന്തിന് ഇയു നിയമങ്ങള്‍ക്കു കീഴില്‍ തുടരണമെന്നും ഋഷി വാദിച്ചു. കാര്യകാരണങ്ങളുമായി, സ്ഫുടതയുള്ള ബ്രക്‌സിറ്റ് സാമ്പത്തിക കാഴ്ചപ്പാടായിരുന്നു അത്. ആ രാഷ്ട്രീയ വിവേകത്തിന് അര്‍ഹമായ പ്രതിഫലം കൂടിയാണ് ഈ മന്ത്രിപദം. 

നമ്പര്‍ 10നെയും നമ്പര്‍ 11നെയും തനിക്ക് ഏറ്റവും അനുകൂലമാക്കി മാറ്റുന്നതിനുള്ള നിര്‍ണായക നീക്കങ്ങളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും ഇതില്‍ ഏറ്റവും പ്രധാനം സുനകിനെ ചാന്‍സലറാക്കി നിയമിച്ചതാണെന്നും അതിലൂടെ ബോറിസിന്റെ കാബിനറ്റിന് പുറമെ സമ്പദ് വ്യവസ്ഥക്കും നേട്ടമേറെയുണ്ടാവുമെന്ന പ്രതീക്ഷ ശക്തമായിരിക്കുന്നുവെന്നുമാണ് മാര്‍ക്കറ്റ്സ്.കോമിലെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റായ നെയില്‍ വില്‍സന്‍ അഭിപ്രായപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് അന്ത്യം കുറിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category