1 GBP = 94.40 INR                       

BREAKING NEWS

നാരായണമൂര്‍ത്തിയുടെ മകളെ വളച്ചത് സ്റ്റാന്‍ ഫോഡില്‍ പഠിക്കു മ്പോള്‍; സത്യ പ്രതിജ്ഞ ചെയ്തത് ഭഗവത്ഗീതയില്‍ തൊട്ട്: ചാന്‍സലര്‍ ഋഷി ആള്‍ ഒറിജിനല്‍ ഹിന്ദുവാണ്

Britishmalayali
kz´wteJI³

ഹിന്ദു പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുമ്പോഴും താന്‍ ബ്രിട്ടീഷുകാരനാണെന്ന് പറയുന്ന ഋഷി സുനക്. താന്‍ അടിമുടി ബ്രിട്ടീഷുകാരനാണെന്നും തന്റെ മാതൃരാജ്യമിതാണെന്നും സുനക് പറയുമ്പോഴും മനസ്സില്‍ നിറയുന്നത് ഇന്ത്യന്‍ സംസ്‌കാരമാണ്. തന്റെ മതവും സാംസ്‌കാരിക പാരമ്പര്യവും ഇന്ത്യയുടേതാണെന്ന് അഭിമാനം കൊള്ളുന്ന യുവാവാണ് ബ്രിട്ടന്റെ ധനമന്ത്രിയാകുന്നത്. തന്റെ ഭാര്യ അക്ഷത ഇന്ത്യക്കാരിയാണെന്നും ഒരു ഹിന്ദുവാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സുനക് എപ്പോഴും വെളിപ്പെടുത്തുന്ന കാര്യമാണ്. അങ്ങനെ ഇന്ത്യാക്കാര്‍ക്ക് എന്നും പ്രതീക്ഷയാണ് ഋഷി സുനക്.

39 കാരനായ ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു. തദ്ദേശ ഭരണവകുപ്പില്‍ ജൂനിയര്‍ മന്ത്രിയായിരുന്ന സുനകിനെ കഴിഞ്ഞ വര്‍ഷമാണ് ട്രഷറി ചീ്ഫ് സെക്രട്ടറിയായി ഉയര്‍ത്തിയത്. ഇന്ത്യന്‍ വംശജയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സര്‍ക്കാരിന്റെ ഉന്നത സമിതിയില്‍ ഇനി റിഷി സുനകും അംഗമാകും. സുനകിന്റെ വരവോടെ, മന്ത്രിസഭയിലെ രണ്ടാമത്തെയും മൂന്നാമത്തെയും പദവി വഹിക്കുന്നവര്‍ ഇന്ത്യാക്കാരായി എന്ന സവിശേഷതയുമുണ്ട്.

വ്യാഴാഴ്ചയാണ് നിലവിലെ ധനമന്ത്രി സജിദ് ജാവിദ് രാജിവെച്ചത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമായി കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജി. അടുത്ത മാസം സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജി. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് റിഷ് സുനക് വിവാഹം കഴിച്ചിരിക്കുന്നത്. 2015 ല്‍ യുകെ പാര്‍ലമെന്റില്‍ ആദ്യം പ്രവേശിച്ചത് മുതല്‍ സുനകിന്റെ കരിയറില്‍ വന്‍കുതിപ്പാണ് സംഭവിച്ചത്. ബ്രക്‌സിറ്റിനെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബോറിസ് ജോണ്‍സന്റെ നയതന്ത്രത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്ന നേതാവാണ് റിഷി സുനക്.

റിച്ച്മണ്ടില്‍ (യോര്‍ക്സ്) നിന്ന് 2015ലാണ് ആദ്യമായി സുനക് പാര്‍ലമെന്റിലെത്തുന്നത്. ഓക്സ്ഫഡില്‍ സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും പഠിച്ചു. യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ. കുറച്ചുകാലം അന്താരാഷ്ട്ര ബാങ്കായ ഗോള്‍ഡ്മാന്‍ സാക്സിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഹൈന്ദവ വിശ്വാസിയായ സുനക് 2017ല്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ഭഗവത് ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. അക്ഷത മൂര്‍ത്തിയുമായുള്ള പ്രണയവും വിവാഹവുമാണ് റിഷിയുടെ തലവര മാറ്റിമറിച്ചത്. ഭാവി മരുമകനില്‍ ഒരുപാട് പ്രതീക്ഷ പുലര്‍ത്തിയ നാരായണ മൂര്‍ത്തിക്കും തെറ്റിയില്ല. കൃത്യമായ ആസൂത്രണം കരിയറിലും വരുത്തിയ റിഷി ആ പ്രതീക്ഷ തെറ്റിച്ചില്ല. അക്ഷതയെ വിവാഹം കഴിച്ചതിലൂടെ ധനാഢ്യനായി മാറിയ റിഷി ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ എംപികൂടിയാണ്.

ബജറ്റ് അവതരിപ്പിക്കുന്നതിനു നാല് ആഴ്ചമാത്രം ബാക്കിനില്‍ക്കുന്നതിനിടെ അപ്രതീക്ഷിത നീക്കത്തില്‍ സ്ഥാനം പോയ പാക്കിസ്ഥാന്‍ വംശജന്‍ സാജിദ് ജാവേദിന് പകരമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ പ്രധാന പ്രചാരണ ചുമതലകളും ഇദ്ദേഹത്തിനായിരുന്നു. പഞ്ചാബില്‍ വേരുകളുള്ള ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി ജനിച്ചത്. 2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്മോണ്ടില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചതോടെയാണ് സാജിദ് ജാവേദ് രാജിവെച്ചത്. ഇന്ത്യന്‍ വംശജനായ അലോക് വര്‍മയെ വാണിജ്യ മന്ത്രിയായും നിയമിച്ചിട്ടുണ്ട്.

നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ 12 ഏക്കറിലായി പരന്നുകിടക്കുന്ന വലിയൊരു കൊട്ടാരത്തിലാണ് റിഷിയുടെയും അക്ഷതയുടെയും താമസം. 2015-ല്‍ 15 ലക്ഷം പൗണ്ട് ചെലവിട്ട് വാങ്ങിയ ഈ കൊട്ടാര സദൃശ്യമായ വീട്ടില്‍ താമസിക്കുന്ന റിഷിയെ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത് ഡെയ്ല്‍സിലെ മഹാരാജാവ് എന്നാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് വില്യം ഹേഗ് 25 വര്‍ഷത്തോളം പ്രതിനിധീകരിച്ച റിച്ച്മണ്ട് സീറ്റിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടതും ഈ ജനസ്വാധീനം കൊണ്ടുതന്നെ. ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബത്തിലെ മൂന്നാംതലമുറയില്‍പ്പെട്ടയാളാണ് റിഷി.

ഹിന്ദു പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുമ്പോഴും താന്‍ ബ്രിട്ടീഷുകാരനാണെന്ന് സുനക് എപ്പോഴും പറയാറുണ്ട്. സെന്‍സസ് നടക്കുമ്പോള്‍ ബ്രിട്ടീഷ് ഇന്ത്യന്‍ എന്ന കോളത്തിലാണ് താന്‍ ടിക്ക് ചെയ്യാറുള്ളതെന്നും താന്‍ അടിമുടി ബ്രിട്ടീഷുകാരനാണെന്നും തന്റെ മാതൃരാജ്യമിതാണെന്നും സുനക് പറയുന്നു. എന്നാല്‍ തന്റെ മതവും സാംസ്‌കാരിക പാരമ്പര്യവും ഇന്ത്യയുടേയാണെന്നും ഈ യുവാവ് അഭിമാനം കൊള്ളുന്നുമുണ്ട്. തന്റെ ഭാര്യ അക്ഷത ഇന്ത്യക്കാരിയാണെന്നും ഒരു ഹിന്ദുവാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സുനക് എപ്പോഴും വെളിപ്പെടുത്തുന്ന കാര്യമാണ്.

സതാംപ്ടണില്‍ ജനിച്ച റിഷി ഓക്സ്ഫഡിലെ പഠനത്തിനുശേഷം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ ചേര്‍ന്നപ്പോഴാണ് അക്ഷതയെ കണ്ടുമുട്ടിയത്. ആ പ്രണയം 2009-ല്‍ വിവാഹത്തിലേക്കെത്തി. ബെംഗളൂരുവില്‍ രണ്ടുനാള്‍ നീണ്ടുനിന്ന വിവാഹച്ചടങ്ങായിരുന്നു ഇവരുടേത്. നിക്ഷേപക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന റിഷി, വിവാഹത്തിനുശേഷം സ്വന്തം ബിസിനസിന് തുടക്കമിട്ടു. തെലീം പാര്‍ട്ണേഴ്സ് എന്ന സ്ഥാപനം 2010-ലാണ് തുടങ്ങിയത്. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടുദിവസമായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. 700 മില്യണ്‍ പൗണ്ട് മൂലധനവുമായി തുടങ്ങിയ തെലീം വളര്‍ന്ന് വികസിച്ചതോടെ, റിഷി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു.

ഇപ്പോള്‍ ഈ കമ്പനിയുടെ ചുമതല ഭാര്യ അക്ഷതയ്ക്കാണ്. ഇന്‍ഫോസിസില്‍ 185 ദശലക്ഷം പൗണ്ടിന്റെ ഓഹരിയുള്ള അക്ഷതയും കഠിനാധ്വാനിയാണ്. അക്ഷത ഡിസൈന്‍സ് എന്ന പേരില്‍ സ്വന്തമായൊരു ഫാഷന്‍ ബ്രാന്‍ഡ് അവര്‍ക്കുണ്ട്. ഇതിന് പുറമെ, നാരായണമൂര്‍ത്തി 2010-ല്‍ സ്ഥാപിച്ച നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category