1 GBP = 92.30 INR                       

BREAKING NEWS

സുരക്ഷിതമായി പിടികൂടിയ അണലിയെ കുപ്പിയിലാക്കി കൊണ്ടു പോകവേ നേരില്‍ കാണാന്‍ നാട്ടുകാര്‍ക്ക് മോഹം; കുപ്പി തുറക്കവേ കൈക്കുഴയില്‍ ആഞ്ഞ് കൊത്തി ഉഗ്രവിഷമുള്ള പാമ്പ്; അക്ഷോഭ്യനായി പ്രഥമ ശ്രുശ്രൂഷ താനെ നടത്തി നേരെ മെഡിക്കല്‍ കോളേജിലേക്ക്; ആന്റി വെനം നല്‍കി ഐസിയുവില്‍ ചികില്‍സിക്കുന്ന വാവ സുരേഷ് സാധാരണ നിലയില്‍ എത്താന്‍ 72 മണിക്കൂര്‍ കഴിയണം; പ്രാര്‍ത്ഥനകളുമായി മലയാളികളും

Britishmalayali
kz´wteJI³

തിരുവനന്തപുരം: അണലിയുടെ കടിയേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള വാവ സുരേഷ് ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍. മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അറിയിച്ചു. ആന്റിവെനം നല്‍കിവരുകയാണെന്നും. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷമേ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമായ പ്രതികരണം ആശുപത്രി നടത്തൂ. ലോകമെങ്കുമുള്ള മലയാളികള്‍ വാവ സുരേഷിന് വേണ്ടി പ്രാര്‍ത്ഥനയിലാണ്.

ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ഷനില്‍ വച്ചാണ് സംഭവം. കല്ലറേത്തെ ഒരു വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയില്‍ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് സ്വയം പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. ഉച്ചയ്ക്ക ശേഷമാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വീട്ടിലെ കിണറില്‍നിന്നും സാഹസികമയാ പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്.

മുന്‍പും പാമ്പുപിടിത്തതിനിടെ നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്. ഇത്തവണ വലത്തെ കൈയില്‍ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാമ്പുപിടിത്തത്തിലൂടെയാണ് വാവ സുരേഷ് മലയാളിയുടെ പ്രിയങ്കരനാകുന്നത്. വിതം പാമ്പുപിടിത്തമായി മാറിയതിനാല്‍ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ്. സ്്ഥിരമായ ഒരു ജോലി മുതല്‍ സ്വസ്ഥമായ ഒരു ജീവിതം വരെ. എങ്കിലും അതില്‍ നിരാശനല്ല അദ്ദേഹം. അജ്ഞാതമായ ഒരു ഫോണ്‍ കോളിനായി കാത്തിരിക്കുന്നു. പ്രതിഫലമില്ലാത്ത ഈ സേവനം ദശാബ്ദങ്ങളായി തുടരുന്നു. ഇതിനിടെ പലവട്ടം പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലുമായി. ഇതെല്ലാം വാവ സുരേഷ് അതിജീവിച്ചു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷവും കര്‍മ്മ മേഖലയില്‍ നിറഞ്ഞു. ഇപ്പോഴും വാവ സുരേഷ് അതിവേഗം ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദഹത്തിന്റെ ആരാധകര്‍.

ജീവിതം കൈവിട്ടു പോയതിന്റെ നിരാശയോ പരിഭവമോ ഒട്ടുമില്ല ഈ മനുഷ്യസ്നേഹിക്ക്. ഇനിയും പാമ്പിനെ പിടിക്കാന്‍ മാത്രമല്ല മറ്റെന്തു സഹായത്തിനും സുരേഷിനെ വിളിച്ചാല്‍ സുരേഷ് ഓടിയെത്തും അത് വേറൊന്നും മോഹിച്ചല്ല വാവ സുരേഷ് എന്ന വ്യക്തി സമൂഹത്തോടും ജീവ ജാലങ്ങളോടും കാണിക്കുന്ന സ്‌നേഹവും കടമകൊണ്ടു കൂടിയാണ്. മലയാളികള്‍ക്ക് സുപരിചിതമാണ് ഈ പേര്. വാവ സുരേഷ്....ഒട്ടേറെ ആരാധകരും വാവയ്ക്കുണ്ട്. ബാല്യകാലത്ത് സ്‌കൂളില്‍ പോകുന്ന വഴിയില്‍ പാമ്പുകളെ കണ്ടാല്‍ കൗതുകത്തോടെ നോക്കി നിന്നും പിന്നീടത് അതിനെ പിടിച്ചും അവയോട് കളിച്ചും പാമ്പുകളുടെ കൂട്ടുകാരനായി ഇപ്പോള്‍ സംരക്ഷകനും സാമൂഹ്യസേവകനുമായി മാറിയ ബി സുരേഷിന്റെ ജീവിതം.

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വാവ സുരേഷ് എന്ന ബി സുരേഷ് താമസിക്കുന്നത്. അച്ഛന്‍ ബാഹുലേയന്റെയും 'അമ്മ കൃഷ്ണമ്മയുടെയും മൂന്നാമത്തെ മകന്‍. ഒരു സഹോദരിയും രണ്ടു ജ്യേഷ്ഠന്മാരും. വാവ സുരേഷ് എന്ന പേരിലും കൗതുകമുണര്‍ത്തു മറ്റൊരു പ്രത്യേകതയുമുണ്ട്. പാമ്പിനെ കണ്ടവര്‍ ഭയന്നു നില്‍ക്കുമ്പോള്‍ ആളുകള്‍ സുരേഷിനെ സ്നേഹത്തോടെ വാ വാ സുരേഷേ വന്നു പാമ്പുകളെ പിടിക്കൂ........ എന്ന് പറഞ്ഞതിലൂടെയാണ് അദ്ദേഹം വാവ സുരേഷായി മാറുന്നത്. ഇതൊരു കഥയാവാം. സുരേഷിനോടുള്ള സ്നേഹത്തില്‍ പ്രചരിച്ചതുമാകാം. പക്ഷേ നാട്ടുകാര്‍ എല്ലാം പേടിക്കുന്ന പാമ്പിന്റെ സുഹൃത്തിന് അരുമയായ ഒരു പേര്‍ ഇരിക്കട്ടെ എന്ന് സഹൃദയര്‍ തീരുമാനിച്ചു നല്‍കിയതുമാകാം.

പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളില്‍ നിന്നും ആളുകളുടെ പേടിയില്‍ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്. അതു കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞതെന്ന് വാവ പലവട്ടം പറഞ്ഞിരുന്നു. സ്‌കൂളുകള്‍, കോളേജുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ളബ്ബുകള്‍, ഒട്ടേറെ സംഘടനകള്‍ ഇങ്ങനെ വാവ അതിഥിയായി എത്താത്ത ഇടങ്ങളില്ല. വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകള്‍. അംഗീകാരങ്ങള്‍ എല്ലാം ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. പാമ്പുകളെ പറ്റി ബോധവല്‍ക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകള്‍ക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്. യഥാര്‍ത്ഥത്തില്‍ പാമ്പുകളുടെ ഗ്രന്ഥിയില്‍ അടങ്ങിയിട്ടുള്ള ഔഷധത്തെയാണ് പാമ്പിന്റെ വിഷം എന്ന് നാം വിളിക്കുന്നത്. അത് ഒരിക്കലും വെറുതേ കളയാനുള്ളതല്ല .

കാന്‍സര്‍ അടക്കമുള്ള പല മാറാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകളില്‍ പാമ്പിന്റെ വിഷം ചേരുന്നുണ്ട് എന്ന് കേരളത്തെ മനസിലാക്കി കൊടുക്കാന്‍ സുരേഷിനു കഴിഞ്ഞു. പാമ്പിന്റെ വിഷം നേരിട്ട് കഴിച്ചു കാണിച്ചു. ഒപ്പം ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ. ഒരു വര്‍ഷം മൂര്‍ഖന്റെ ആയിരത്തിലേറെ മുട്ടകള്‍ സുരേഷ് വിരിയിക്കാറുണ്ട്. പതിനായിരത്തോളം അണലിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നു. പാമ്പു പിടിത്തത്തിനിടയില്‍ വനമേഖലകളില്‍ നിന്ന് പ്ലാസ്റ്റിക്ക് ഒഴിപ്പിച്ചും വാവ വ്യത്യസ്തനാകുന്നുണ്ട്. പാമ്പു പിടിക്കുന്നതിന് പ്രതിഫലം ഒട്ടുമിക്ക ആളുകളും നല്‍കാറില്ല.

കിലോമീറ്ററുകള്‍ ടാക്‌സി വിളിച്ചെത്തുമ്പോള്‍ അവര്‍ക്ക് കിട്ടുന്നത് ഭീതിയില്‍ നിന്ന് മോചനമാണ്. പിടിക്കുന്ന പാമ്പുമായി തിരിച്ചു പോരേണ്ട അവസ്ഥയാണ് വാവ സുരേഷിന് പലപ്പോഴും ഉണ്ടാവുക. അപ്പോഴും സ്വന്തം ഒരു പാമ്പിനെക്കൂടി മോചിപ്പാന്‍ കഴിഞ്ഞു എന്ന സന്തോഷം മാത്രം. ഇതിനിടെയാണ് പാമ്പ് കടിയുടെ വേദനകള്‍ പലപ്പോഴും വാവയെ അലട്ടാനെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category