1 GBP = 92.40 INR                       

BREAKING NEWS

തീരാവേദന ചോദിച്ചു വാങ്ങരുതെന്ന് തോമസ് പറഞ്ഞെങ്കിലും പ്രണയബാധിതയായ കൊച്ചുറാണി കേട്ടില്ല; പ്രാണന്റെ പാതി പകുത്ത് നല്‍കി പ്രിയതമനെ തിരികെ പിടിച്ച കൊച്ചുറാണിക്ക് ജീവിതം സഫലം

Britishmalayali
kz´wteJI³

കുട്ടനാട്: വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊച്ചുറാണി എന്ന സ്റ്റുഡിയോ ജീവനക്കാരി അടുത്ത കടയിലെ തോമസുകുട്ടിയെ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ കൊച്ചുറാണിയുടെ മനസ്സില്‍ തോമസ് കൂടു കുട്ടിഎങ്കിലും അതൊന്നും അത്ര കാര്യമാക്കിയില്ല. പുളിങ്കുന്ന് കണ്ണാടി വരാപ്പള്ളിത്തറ വീട്ടില്‍ തോമസുകുട്ടിയുടെ 2 വൃക്കകളും തകരാറിലായിരുന്നു. ഇതൊന്നും അറിയാതെ കൊച്ചുറാണി മൗനമായി തോമസിനെ പ്രണയിക്കുകയും ചെയ്തു.

ഒരിക്കല്‍ തോമസിന്റെ വീട്ടുകാര്യങ്ങളെ കുറിച്ച് അന്വേഷിച്ചു. ഭാര്യയെയും മക്കളെയും കുറിച്ച് അന്വേഷിച്ചപ്പോള്‍ അവിവാഹിതനാണെന്നും വൃക്കകള്‍ക്കും തകരാറുണ്ടെന്നും അറിഞ്ഞു. അന്ന് തന്റെ ഹൃദയം കൊച്ചുറാണി തോമസുകുട്ടിക്ക് കൊടുത്തു. വിവാഹം കഴിക്കുന്നെങ്കില്‍ അത് തോമസിനെ ആയിരിക്കുമെന്നും പൂണിത്തറ വീട്ടില്‍ കൊച്ചുറാണി തീരുമാനിച്ചു. വിദേശത്ത് നഴ്സായിരുന്നു കൊച്ചുറാണി. അസുഖബാധിതയായ അമ്മയെ പരിചരിക്കാന്‍ 22 വര്‍ഷം മുന്‍പാണു ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയത്. പുളിങ്കുന്നില്‍ സ്റ്റുഡിയോ ജീവനക്കാരിയായി. തോമസിനെ കണ്ടു മുട്ടാനുള്ള നിയോഗമാണ് തന്നെ സ്റ്റുഡിയോയിലെത്തിച്ചതെന്നാണ് കൊച്ചുറാണി വിശ്വസിക്കുന്നത്.

എതിര്‍പ്പുകള്‍ക്കൊടുവില്‍ 1998 ഫെബ്രുവരി 22നു വിവാഹം. മൂന്നാം വര്‍ഷം രോഗം മൂര്‍ച്ഛിച്ചു. വൃക്ക മാറ്റലേ വഴിയുള്ളൂ. പ്രിയപ്പെട്ടവനു വൃക്കയും നല്‍കാന്‍ കൊച്ചുറാണി തീരുമാനിച്ചു. കോവൈ മെഡിക്കല്‍ സെന്ററില്‍ നടത്തിയ ശസ്ത്രക്രിയ വിജയമായി. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും പുളിങ്കുന്ന് സെന്റ് മേരീസ് പള്ളിയും ഒരുപാടു സഹായിച്ചു. ഇപ്പോള്‍ മാസം 10,000 രൂപയുടെ മരുന്നു വേണം.

അതിന് എല്ലാവരുടെയും സഹായമുണ്ട്. പുളിങ്കുന്നിലെ ലേഡീസ് സ്റ്റോറാണ് ഇവരുടെ വരുമാനമാര്‍ഗം. മകന്‍ ടോണി ഒന്‍പതാം ക്ലാസില്‍. കഴിഞ്ഞ പ്രളയകാലത്ത് പാമ്പുകടിയേറ്റ കൊച്ചുറാണി മരണം മുന്നില്‍ കണ്ടു. ആ പരീക്ഷണത്തെയും അവര്‍ ജയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category