1 GBP = 92.40 INR                       

BREAKING NEWS

അഗ്രി ഫെസ്റ്റ് ഉദ്ഘാടന വേദിയില്‍ പരിപാടി സംബന്ധിച്ച വിവരങ്ങളടങ്ങിയ കൂറ്റന്‍ ബോര്‍ഡ് താങ്ങിപ്പിടിച്ചതു രണ്ടു ചെറുപ്പക്കാര്‍; കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയില്‍ മന്ത്രി സുനില്‍കുമാര്‍ പ്രസംഗിക്കുമ്പോള്‍ പിന്നില്‍ സംഭവിച്ചത് അത്യപൂര്‍വ്വ ക്രൂരത; ചിത്രം വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയില്‍ ആരംഭിച്ച അഗ്രി ഫെസ്റ്റ് ഉദ്ഘാടനവേദിയില്‍ പരിപാടി സംബന്ധിച്ച വിവരങ്ങളടങ്ങിയ കൂറ്റന്‍ ബോര്‍ഡ് താങ്ങിപ്പിടിച്ചതു രണ്ടു ചെറുപ്പക്കാര്‍.

മന്ത്രി വി എസ്. സുനില്‍കുമാര്‍ പ്രസംഗിക്കുമ്പോഴും പിന്നില്‍ ഇതായിരുന്നു സംഭവിച്ചത്. കയര്‍ ഉപയോഗിച്ച് ബോര്‍ഡ് കെട്ടിവയ്ക്കാന്‍ മെനക്കെടാതെയാണു സംഘാടകര്‍ എളുപ്പവഴി തേടിയത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബോര്‍ഡ് രണ്ടു ചെറുപ്പക്കാരാണു താങ്ങി നിര്‍ത്തിയിരിക്കുന്നതെന്ന് വേദിയിലെത്തിയ മന്ത്രിയോ സദസിലിരുന്നവരോ അറിഞ്ഞില്ല.

ഫെസ്റ്റിന്റെ ഭാഗമായി പന്തല്‍ പണിക്കെത്തിയ എറണാകളം സ്വദേശിക്കും ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ കൊല്ലം സ്വദേശിക്കുമാണ് സംഘാടകര്‍ എട്ടിന്റെ പണി കൊടുത്തത്. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ഉദ്ഘാടന പരിപാടി എല്ലാവരുടെ പ്രസംഗം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്. ബോര്‍ഡിന്റെ ഇരുവശത്തുമായാണ് രണ്ട് ചെറുപ്പക്കാരെയും താങ്ങിപ്പിടിക്കാനിരുത്തിയത്. ആരോ രണ്ടു കസേരകള്‍ ഇട്ടുകൊടുത്തതു ഭാഗ്യമായി.

തൊഴിലാളിപ്പാര്‍ട്ടിയുടെ പോഷക സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നടന്ന പരിപാടിയില്‍ തൊഴിലാളികളോട് കാട്ടിയ ഈ ക്രൂരത അതിരുകടന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category