1 GBP = 92.30 INR                       

BREAKING NEWS

കോഴിക്കോട് മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍; ഗള്‍ഫിലെത്തിയത് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായി; സ്വര്‍ണ്ണക്കടത്തില്‍ ഹരം കയറിയതോടെ ദുബായിലും ബംഗളൂരുവിലും കോഴിക്കോട്ടും ബിസിനസ് സാമ്രാജ്യം; സ്വര്‍ണ്ണത്തെ രാസവസ്തുവില്‍ മുക്കി പേസ്റ്റാക്കി ബെല്‍റ്റില്‍ പതിച്ച് കടത്തി ഉണ്ടാക്കിയത് കോടികള്‍; ലുക്ക് ഔട്ട് നോട്ടീസ് അറിയാതെ വിമാനം ഇറങ്ങിയപ്പോള്‍ അറസ്റ്റും; കൊടുവള്ളിക്കാരന്‍ ഷിഹാബുദീന്‍ തടത്തിലിനെ കുടുക്കി റവന്യൂ ഇന്റലിജന്‍സ്; പിടിയിലായത് സ്വര്‍ണ്ണ മാഫിയാ തലവനായ മലയാളി

Britishmalayali
kz´wteJI³

ബെംഗളൂരു: 70 കോടിയോളം രൂപയുടെ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലാകുമ്പോള്‍ കള്ളക്കടത്തിന്റെ ചുരുള്‍ അഴിയുമെന്ന പ്രതീക്ഷയില്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിഹാബുദീന്‍ തടത്തില്‍ (45) അറസ്റ്റ് അതിനിര്‍ണ്ണായകമാണ്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണു പിടികൂടിയത്. ഗഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണു ഷിഹാബുദീന്‍.

2018 ജൂണിനും ഒക്ടോബറിനുമിടെ 200 കിലോഗ്രാം സ്വര്‍ണം പലര്‍ വഴിയായി ബെംഗളൂരു വിമാനത്താവളത്തിലൂടെ കടത്തുകയായിരുന്നു. 2018ല്‍ 10 യാത്രക്കാരില്‍ നിന്നു 10 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചതോടെയാണ് ഇയാളുടെ പങ്ക് വെളിച്ചത്തായത്. അന്ന് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദുബായിലേക്കു കടക്കുകയായിരുന്നു. ഷിഹാബുദീനെതിരെ വ്യക്തമായ തെളിവും മൊഴിയും കിട്ടിയിരുന്നു. ദുബായിലേക്ക് പോയ ശേഷവും അവിടെ ഇരുന്ന് കാര്യങ്ങള്‍ നോക്കി.

കോഴിക്കോട്ട് മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന ഷിഹാബുദീന്‍ 20 വര്‍ഷം മുന്‍പ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനായാണു ദുബായിലെത്തിയത്. തുടര്‍ന്ന് സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധം സ്ഥാപിച്ചു. ബെംഗളൂരു, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ ഇയാളുടെ പേരില്‍ ഒട്ടേറെ കടകളും ഫ്ളാറ്റുകളുമുണ്ട്. കോടികളുടെ ആസ്തിയുള്ള ബിസിനസ്സുകാരനാണ് ഇന്ന് ഷിഹാബുദീന്‍ തടത്തില്‍.

ഒട്ടേറെ യാത്രക്കാര്‍ വഴി സ്വര്‍ണം കടത്തിയ ഇയാള്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം അറിയാതെ കഴിഞ്ഞ വെള്ളിയാഴ്ച ദുബായില്‍ നിന്ന് ബെംഗളൂരുവില്‍ ഇറങ്ങിയപ്പോഴാണു പിടിയിലായത്. ഒട്ടേറെ യാത്രക്കാര്‍ വഴി സ്വര്‍ണം കടത്തിയ ഇയാള്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം അറിയാതെ കഴിഞ്ഞ ദുബായില്‍ നിന്ന് ബെംഗളൂരുവില്‍ ഇറങ്ങിയപ്പോഴാണു പിടിയിലായത്. ദുബായില്‍നിന്നാണ് ഇയാള്‍ സ്വര്‍ണക്കടത്ത് നിയന്ത്രിച്ചിരുന്നത്. ഇതിനായി വലിയ ശൃംഖല തന്നെയുണ്ടാക്കിയിരുന്നു.

ഷിഹാബുദ്ദീനെ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. ബെംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ച് പലയിടങ്ങളിലേക്ക് സ്വര്‍ണം കടത്തിയെന്നാണ് ലഭിച്ച വിവരം. കോടതിയില്‍ ഹാജരാക്കിയ ശിഹാബുദ്ദീനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. കൂടുതല്‍ ചോദ്യംചെയ്യുന്നതിന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു. തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ വിവരം അറിയാതെ ദുബായിയില്‍നിന്നും കഴിഞ്ഞദിവസം രാത്രി ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാസ്പോര്‍ട്ട് പരിശോധിച്ച എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ലുക്കൗട്ട് നോട്ടീസിന്റെ വിവരം അറിഞ്ഞതോടെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് അറസ്റ്റ്.

തന്ത്രങ്ങളിലൂടെയായിരുന്നു ഷിഹാബുദ്ദീന്റെ കടത്ത്. രാസവസ്തുക്കളുമായി സ്വര്‍ണ്ണത്തെ മിക്സ് ചെയ്ത് പേസ്റ്റാക്കി മാറ്റും. നൈലോണ്‍ ബെല്‍റ്റില്‍ ഇത് ചേര്‍ത്തൊട്ടിച്ച് ശരീരത്തില്‍ അണിഞ്ഞാകും കാരിയര്‍മാര്‍ എത്തുക. അതുകൊണ്ട് തന്നെ സുരക്ഷാ പരിശോധനയിലൊന്നും സ്വര്‍ണം കണ്ടെത്താനാകില്ല. ചെറിയ തോതില്‍ തുടങ്ങിയ ഷിഹാബുദീന്‍ പതിയെ സ്വര്‍ണ്ണക്കടത്തിലെ രജാവായി. 2018 ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയില്‍ മാത്രം 117 യാത്രക്കാരെ ഉപയോഗിച്ച് കടത്ത് നടത്തി. കൊടുവള്ളിയിലെ സ്വര്‍ണ്ണക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category