1 GBP = 92.40 INR                       

BREAKING NEWS

വിവാഹ മോചനത്തോടെ ബിസിനസ്സില്‍ ശ്രദ്ധ ചെലുത്തിയത് സ്വന്തം കാലില്‍ നില്‍ക്കാന്‍; സ്വന്തം സ്പെയ്സ് കണ്ടെത്തിയതോടെ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ യാത്ര തുടങ്ങി; മൂന്നു കൊല്ലം കൊണ്ട് സഞ്ചരിച്ചത് 21 രാജ്യങ്ങളില്‍; സ്വയം പ്രണയിക്കാന്‍ മാറ്റിവയ്ക്കുന്നത് മാസത്തില്‍ അഞ്ചു ദിവസം; വാലന്റൈന്‍ ദിനത്തില്‍ തട്ടമിട്ട മേനോത്തിക്ക് പറയാനുള്ളതും മനസ്സിലെ പ്രണയ സങ്കല്‍പ്പം; തനൂറ ശ്വേത മേനോന്റെ ലക്ഷ്യം 'ലോകം കീഴടക്കല്‍'

Britishmalayali
ജംഷാദ് മലപ്പുറം

കോഴിക്കോട്: തനൂറ ശ്വേത മേനോന്റെ പ്രണയം യാത്രകളോടും പിന്നെ തന്നോടും തന്നെയാണ്. ഇതുവരെ തനിച്ച് സഞ്ചരിച്ചത് 23 രാജ്യങ്ങള്‍. എല്ലാ മാസവും ഏതെങ്കലുമൊരു രാജ്യം സന്ദര്‍ശിക്കും. ലക്ഷ്യം മരിക്കും മുമ്പെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കല്‍. വീണ്ടുമൊരു പ്രണയദിനംവരുമ്പോള്‍ തന്റെ വ്യത്യസ്തമായ പ്രണയ സങ്കല്‍പങ്ങള്‍ തുറന്ന് പറയുകയാണ് തനൂറ ശ്വേത മേനോന്‍.

കൊച്ചിക്കാരിയാണെങ്കിലും തനൂറയിപ്പോള്‍ കോഴിക്കോട്ടുകാരിയായിമാറിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തോളമായി കോഴിക്കോടാണ് താമസം. ഫെബ്രുവരി 14ന് ലോകംപ്രണയദിനം ആഘോഷിക്കുമ്പോഴാണ് തന്റെ വ്യത്യസ്തമായ പ്രണയ സങ്കല്‍പങ്ങളെ കുറിച്ച് നൂറ ശ്വേത മേനോന്‍ പറയുന്നത് ഇങ്ങിനെയാണ്. താന്‍ പ്രണയിക്കുന്നത് യാത്രകളേയും, പിന്നെ തന്നെ തന്നെയുമാണ്. ഇതുകേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്കൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

താന്‍ സ്വയം അറിയാത്ത എന്തൊക്കെയോ കാര്യങ്ങള്‍ ഇനിയും തന്റെ ഉള്ളില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇതിനാല്‍ തന്നെ ഇവ കണ്ടെത്താനുള്ള ഒരു ശ്രമം കൂടിയാണ് താന്‍ യാത്രകളിലൂടെ ചെയ്യുന്നതെന്നും തനൂറ പറയുന്നു. ഇതുവരെ സഞ്ചരിച്ചത് 23രാജ്യങ്ങളാണ്. 2018മുതലാണ് യാത്രകളെ പ്രണയിച്ചു തുടങ്ങിയത്. 2017വരെ വെറും രണ്ടു രാജ്യങ്ങള്‍ മാത്രം സന്ദര്‍ശിച്ചിരുന്ന താന്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലാണ് 21രാജ്യങ്ങള്‍ സന്ദര്‍ശിച്ചതെന്നും തനൂറ പറയുന്നു.

തന്നെ സ്വയംപ്രണയിക്കാന്‍ ഒരു മാസത്തില്‍ അഞ്ചു ദിനം താന്‍ മാറ്റിവെക്കും. ബാക്കിയുള്ള 25ദിവസം തന്റെ ബിസിനസ്സില്‍ ശ്രദ്ധിക്കും. സേറാ കിഡ്‌സ് ബ്രാന്‍ഡ് സ്ഥാപനത്തിന്റെ ഉടമകൂടിയായ താനൂറ വിവാഹ മോചിതയും മൂന്നു കുഞ്ഞുങ്ങളുടെ മാതാവുമാണ്. എന്നാല്‍ കുഞ്ഞുങ്ങളെ നല്ല രീതിയില്‍ വളര്‍ത്തുകയും അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് താനൂറയുടെ പ്രവര്‍ത്തനങ്ങളെന്നതും ശ്രദ്ധേയമാണ്.

കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സ്വന്തംബന്ധുവെന്നപോലെ ജോലിക്കായി ഒരു സ്ത്രീയും തനൂറയോടൊപ്പമുണ്ട്. തനൂറ യാത്രപോകുമ്പോള്‍ കുഞ്ഞുങ്ങളുടെ എല്ലാകാര്യങ്ങളും ഇവര്‍ ശ്രദ്ധയോടെ ചെയ്യും. ഒമ്പത്, നാല്, കെ.ജി ക്ലാസുകളില്‍ പഠിക്കുന്ന മൂന്നു കുഞ്ഞുങ്ങളാണ് താനൂറക്കുള്ളത്. 2014ലാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്. പിന്നീടാണ് ബിസിനസ്സ് മേഖലയിലേക്ക് കാലെടുത്ത് വെച്ചത്. ഇവിടെനിന്നുമാണ് സ്വയംബോധ്യപ്പെടലുകളും, മുന്നേറ്റങ്ങളും തുടങ്ങിയത്.

ബിസിനസ്സില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയതോടെ പിന്നീട് തന്റെ മനസ്സില്‍ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങള്‍ ഓരോന്നായി പ്രവര്‍ത്തികമാക്കിത്തുടങ്ങുകയായിരുന്നു. തനിച്ചു താമസിക്കുന്ന ഒരു സ്ത്രീക്ക് ഇത്തരത്തില്‍ സ്വയം മുന്നേറാനും ജീവതത്തില്‍ സ്വന്തം ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാനും കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ തനൂറ തെളിയിക്കുകയാണ്.
ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം തനിച്ചുനിന്നു പോരാടി മുന്നേറുകയാണ് താന്‍ ചെയ്യുന്നതെന്നും തനൂറ പറയുന്നു.പരിചയമില്ലാത്ത രാജ്യങ്ങളിലൂടെ ദിവസങ്ങളോളം താന്‍ തനിച്ചു സഞ്ചരിക്കുമ്പോള്‍ ഒരു ഭയവും ഉണ്ടായിട്ടില്ല. അവര്‍ക്കെല്ലാം എന്നോട് ബഹുമാനം മാത്രമാണ് താന്‍ കണ്ടെതെന്നും തനൂറ പറയുന്നു. കാരണം അവര്‍ക്ക് എന്നെ അറിയില്ല. എന്റെ സ്വഭാവം അറിയില്ല. ഒരു സ്ത്രീ തനിച്ചു ഒരു രാജ്യത്ത് വന്നു യാത്ര നടത്തുന്നത് പലര്‍ക്കും അത്ഭുതമാണ്. താന്‍ ഫ്‌ളൈറ്റില്‍ സഞ്ചരിക്കുമ്പോഴും സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴുമെല്ലാം ഇവര്‍ ഇക്കാര്യങ്ങള്‍ പറയാറുണ്ട്.
34 വയസ്സായി. 30 വയസ്സുവരെ താന്‍ സ്വയം സ്‌നേഹിച്ചിട്ടില്ലായിരുന്നുവെന്നും തനൂറ പറയുന്നു. ആദ്യമായി യാത്ര പോയ രാജ്യം ശ്രീലങ്കയാണ്. ഇതിന് ശേഷം ദുബായി പോയി. പിന്നീടാണ്, ആഫ്രിക്ക, ചൈന, നേപ്പാള്‍, ജോര്‍ദാന്‍, വിയറ്റ്‌നാം, റഷ്യ തുടങ്ങിയ 23 രാജ്യങ്ങള്‍ സഞ്ചരിച്ചത്. ഇവിടങ്ങളില്ലെല്ലം അഞ്ചോ, ഏഴോ ദിവസമാണ് ചെലവഴിക്കുക. ശേഷം തിരിച്ചുപോരും. പ്രത്യേകിച്ച് യാതൊരു കണക്ക് കൂട്ടലുകളുമില്ലാതെയാണ് തന്റെ എല്ലാ യാത്രകളെന്നും തനൂറ പറയുന്നു.
ഫ്‌ളൈറ്റ് ടിക്കറ്റും മറ്റും പരിശോധിച്ച് ആ സമയത്ത് ഏറ്റവും കൂടുതല്‍ സൗകര്യപ്രദമായ രാജ്യം തെരഞ്ഞെടുത്താണ് യാത്ര തിരിക്കാറുള്ളതെന്നും തനൂറ പറയുന്നു. ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തനിക്ക് യാതൊരു ചൂഷണവും ഇതുവരെ നേരിട്ടിട്ടില്ല. ഇത്തരത്തിലുള്ള ചൂഷണം നേരിടുന്നത് നമ്മുടെ നാട്ടിലാണ്. തനിച്ചുള്ള തന്റെ യാത്ര തന്നെ സ്വയം സ്‌നേഹിക്കാനാണെന്നും തനൂറ പറയുന്നു.
എഴുത്തുകാരി കൂടിയായ തനൂറ 'തട്ടമിട്ട മേനോത്തി' എന്ന പുസ്തകം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവിതമാണ് ഈ പുസ്തകത്തിലൂടെ തനൂറ ചൂണ്ടിക്കാട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category