1 GBP = 92.40 INR                       

BREAKING NEWS

സാര്‍സ്.. സ്വിനെ ഫ്ലൂ.. എബോള.. ലോകത്തിന്റെ ഉറക്കം കെടുത്തിയ ഈ രോഗങ്ങളേക്കാള്‍ എന്തു കൊണ്ടാണ് കൊറോണയെ ഭയപ്പെടുന്നത്? 60,000 പേരെ ഇതുവരെ ബാധിച്ച ഈ മഹാവ്യാധി എത്ര നാള്‍ കൂടി? പകര്‍ച്ചവ്യാധികള്‍ ഉറക്കം കെടുത്തുന്ന ലോകത്തിന്റെകഥ

Britishmalayali
kz´wteJI³

തിന് മുമ്പ് മനുഷ്യരാശിയെ മരണഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സാര്‍സ്... സ്വിനെ ഫ്ലൂ... എബോള... എന്നീ മഹാരോഗങ്ങളേക്കാള്‍ കൊറോണയെ ലോകം ഭയക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി പുതിയ ഇന്ററാക്ടീവ് മാപ്പ് പുറത്ത് വന്നു. ലോകത്തിന്റെ ഉറക്കം കെടുത്തിയ മഹാരോഗങ്ങളെ താരതമ്യം ചെയ്താണീ മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. ലോകമാകമാനം വിവിധ രാജ്യങ്ങളിലായി 60,000 പേരെ ബാധിക്കുകയും 1300 പേരുടെ മരണത്തിന് വഴിയൊരുക്കുകയും ചെയ്തിരിക്കുന്ന കൊറോണ ഇനിയുമെത്ര നാള്‍ തുടരുമെന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഈ അവസരത്തില്‍ ശക്തമാകുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ ഉറക്കെ കെടുത്തുന്ന ലോകത്തിന്റെ കഥ ആരെയും അസ്വസ്ഥമാക്കുന്നതാണ്.

പകര്‍ച്ചാനിരക്കിന്റെ കാര്യത്തിലും മരണസംഖ്യയിലും കൊറോണ 2003ല്‍ പടര്‍ന്ന് പിടിച്ച സാര്‍സിനെ മറി കടന്നിരിക്കുന്നുവെന്നാണ് മാപ്പ് എടുത്ത് കാട്ടുന്നത്. അതായത് അന്ന് സാര്‍സ് 18 മാസങ്ങള്‍ക്കിടെ വെറും 8098 പേരെ ബാധിക്കുകയും 774 പേര്‍ മാത്രം മരിക്കുകയുമേ ചെയ്തിരുന്നുള്ളൂ. എന്നാല്‍ പുതിയ വൈറസായ കൊറോണ വെറും എട്ടാഴ്ചക്കകം ഇരട്ടി ആളുകളുടെ മരണത്തിന് കാരണമാവുകയും സാര്‍സ് ബാധിച്ചതിനേക്കാള്‍ ഏഴിരട്ടി ആളുകളെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ മാപ്പ് വെളിപ്പെടുത്തുന്നു. 2009ല്‍ പടര്‍ന്ന എബോള ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ചിരുന്നുവെങ്കിലും എബോളയേക്കാള്‍  വ്യാപകമായ തോതില്‍ കൊറോണ പടരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. എബോള ബാധിച്ച് 11,300 പേരായിരുന്നു അന്ന് മരിച്ചിരുന്നത്.

എന്നാല്‍ കൊറോണ ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന അപകടകരമായ പ്രവണത പ്രകടിപ്പിക്കുമ്പോള്‍ എബോള പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍ തുടങ്ങിയിടങ്ങളിലായിരുന്നു പടര്‍ന്നിരുന്നത്. പക്ഷേ കൊറോണ ലോകമെമ്പാടുമുള്ള 28 രാജ്യങ്ങളിലും ടെറിട്ടെറികളിലുമാണ് നിലവില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നത്. 2009ല്‍ സ്വിനെ ഫ്ലൂ പടര്‍ന്ന് പിടിക്കുന്നതിന് മുമ്പുള്ള ഒരു അവസ്ഥയിലാണ് നിലവില്‍ കൊറോണയെത്തിയിരിക്കുന്നത്. അന്ന് സ്വിനെ ഫ്ലൂ ബാധിച്ച്  ഏതാണ്ട് മൂന്നു ലക്ഷത്തിനടുത്തോളം പേര്‍ കൊല്ലപ്പെടുകയും മില്യണ്‍ കണക്കിന് പേരെ ഇത് ബാധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സ്വിനെ ഫ്ലൂവിനേക്കാള്‍ മരണനിരക്ക് കൂടുതല്‍ കൊറോണക്കാണെന്നും ഈ മാപ്പ് എടുത്ത് കാട്ടുന്നു. അതായത് സ്വിനെ ഫ്ലൂവിന്റെ മരണ നിരക്ക് വെറും 0.2 ശതമാനമായിരുന്നുവെങ്കില്‍ നിലവില്‍ കൊറോണ കാരണമുള്ള മരണ നിരക്ക് രണ്ട് ശതമാനമാണ്. അതായത് കൊറോണ ബാധിതരില്‍ രണ്ട് ശതമാനം പേരും മരിക്കുമ്പോള്‍ സ്വിനെ ഫ്ലൂ ബാധിച്ചിരുന്ന വെറും 0.2 ശതമാനം പേര്‍ മാത്രമേ മരിച്ചിരുന്നുള്ളൂ. പുതിയ മാപ്പില്‍ ലോകമെമ്പാടുമുള്ള കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള കേസുകളും മരണങ്ങളും അടയാളപ്പെടുത്താന്‍ റെഡ് സര്‍ക്കിളുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം.

ഇതൊരു ഇന്ററാക്ടീവ് ടൂളാണ്. ഇതിലൂടെ യൂസര്‍മാര്‍ക്ക് ഐക്കണുകളില്‍ ക്ലിക്ക് ചെയ്താല്‍ ബ്ലൂ, പര്‍പ്പിള്‍, ഗ്രീന്‍ എന്നീ നിറങ്ങളില്‍ മറ്റ് മഹാരോഗങ്ങളുടെയും സ്ഥിതി ഈ മാപ്പിലൂടെ മനസിലാക്കാനും അവയെ കൊറോണയുമായി താരതമ്യപ്പെടുത്താനും സാധിക്കും. കൊറോണ മറ്റ് രോഗങ്ങളേക്കാള്‍ വ്യാപകവും അപകടകാരിയുമാണെന്ന് ഇതിലൂടെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. കൊറോണ ശ്വാസോച്ഛ്വാസത്തിലൂടെയും ചുമയിലൂടെയും മൂക്ക് ചീറ്റലിലൂടെയും പടരാമെന്നും ഗവേഷകര്‍ മുന്നറിയിപ്പേകുന്നു. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും ഇത് പകരുമെന്നുറപ്പാണ്.

നിലവില്‍ ചൈനയില്‍ 59,822 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ജപ്പാനില്‍ 236 കേസുകളും ഹോംഗ് കോംഗില്‍ 51 കേസുകളും തായ്‌ലാന്‍ഡില്‍ 33 കേസുകളും സൗത്ത് കൊറിയയില്‍ 28 കേസുകളും തായ് വാനില്‍ 18 കേസുകളും മലേഷ്യയില്‍ 18 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ 15ഉം വിയറ്റ്‌നാമില്‍ 16ഉം ജര്‍മനിയില്‍ 16ഉം യുഎസില്‍ 14ഉം ഫ്രാന്‍സില്‍ 11ഉം മക്കാവുവില്‍ 10ഉം യുകെയില്‍ ഒമ്പതും യുഎഇയില്‍ എട്ടും കാനഡയില്‍ ഏഴും ഇന്ത്യയില്‍ മൂന്നും ഫിലിപ്പീന്‍സില്‍ മൂന്നും ഇറ്റലിയില്‍ മൂന്നും റഷ്യയില്‍ രണ്ടും സ്‌പെയിനില്‍ രണ്ടും ബെല്‍ജിയം, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, നേപ്പാള്‍, ശ്രീലങ്ക, കംബോഡിയ എന്നിവിടങ്ങളില്‍ ഓരോ കൊറോണ കേസുകളുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category