1 GBP = 93.00 INR                       

BREAKING NEWS

കൊറോണ വൈറസിനെ ചെറുക്കാന്‍ മിലിട്ടറി നിയമവുമായി കിം ജോങ് ഉന്‍; ചൈനയില്‍ നിന്നും തിരികെ എത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വെടിവെച്ചു കൊന്നു

Britishmalayali
kz´wteJI³

കൊറോണ വൈറസിനെ ചെറുക്കാന്‍ നോര്‍ത്തു കൊറിയയില്‍ മിലിട്ടറി നിയമം പ്രയോഗിച്ച് കിം ജോങ് ഉന്‍. കൊറോണ പരക്കുമെന്ന ഭീതിയില്‍ ചൈനയില്‍ നിന്നും തിരികെ എത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വെടിവെച്ചു കൊന്നു. ക്വാറന്റൈന്‍ മറികടന്ന് പൊതു ഇടം സന്ദര്‍ശിച്ചതിനാണ് വ്യാപാര ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വെടിവെച്ച് കൊന്നതെന്നും നോര്‍ത്തു കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയില്‍ നിന്നും തിരികെ എത്തിയ ശേഷം ഇയാള്‍ ഐസൊലേറ്റഡായി കഴിയുകയായിരുന്നു. എന്നാല്‍ ഇയാളെ കിം ജോങ് ഉന്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. അതേസമയം നോര്‍ത്തു കൊറിയയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചൈനയുടെ അതിര്‍ത്തി രാജ്യമായ നോര്‍ത്തു കൊറിയ കൊറോണ വൈറസ് ബാധയെ തടയാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ ചൈന സന്ദര്‍ശിച്ചതിനാല്‍ ഐസൊലേറ്റഡ് ആയി കഴിയുക ആയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവ് വരുന്നതിന് മുമ്പേ തന്നെ ഇയാള്‍ ഏകാന്ത വാസം അവസാനിപ്പിച്ചു. ഇതോടെയാണ് വെടിവെച്ച് കൊന്നത്. ചൈന സന്ദര്‍ശിച്ച മറ്റൊരു ഉദ്യോഗസ്ഥന്‍ ഒരു ഫാമിലേക്ക് നാടുകടത്തപ്പെട്ടിരിക്കുകയാണ്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി അംഗമാണ് നാടുകടത്തപ്പെട്ടയാള്‍. 30 ദിവസമാണ് ചൈന സന്ദര്‍ശിച്ചവര്‍ക്കുള്ള ക്വാറന്റൈന്‍. 14 ദിവസമാണ് സാധാരണ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കാറുള്ളത്. ചൈനയിലേക്കുള്ള അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ് നോര്‍ത്തു കൊറിയ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category