1 GBP = 92.20 INR                       

BREAKING NEWS

പ്രതിശ്രുത വധുവും വരനും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടു; മൊബൈലില്‍ തിലകം ചാര്‍ത്തി പട്ടു പുതപ്പിച്ച് വിവാഹം ഉറപ്പിച്ചു; എല്ലാം ഡിജിറ്റലായ കാലത്ത് നടന്ന ഒരു ഡിജിറ്റല്‍ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു

Britishmalayali
kz´wteJI³

ഡിജിറ്റല്‍ യുഗത്തില്‍ നടന്ന ഒരു ഡിജിറ്റല്‍ വിവാഹ നിശ്ചയത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വരനും വധുവും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട് ഹിന്ദു ആചാര പ്രകാരം നടന്ന ഗുജറാത്തി വിവാഹ നിശ്ചയ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കോള്‍ വഴി നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ഫോണില്‍ തിലകമണിയിക്കുന്നതും പട്ടു പുതയ്ക്കുന്നതും കാണാം.

സമൂഹ മാധ്യമങ്ങള്‍ ഏറ്റു പിടിച്ചിരിക്കുകയാണ് വീഡിയോ കോള്‍ വഴി നടത്തിയ ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയം. ഗുജറാത്തി കുടുംബമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി വൈറലായത്. പ്രതിശ്രുത വധുവും വരനും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹനിശ്ചയ ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. ചടങ്ങില്‍ യുവതിയെ തിലകമണിയിക്കുന്ന ചടങ്ങുണ്ട്. ആ തിലകമാവട്ടെ യുവതി പ്രത്യക്ഷപ്പെട്ട ഫോണിന്റെ സ്‌ക്രീനിലാണ് അണിയിച്ചത്.

പ്രതിശ്രുത വധു പ്രത്യക്ഷപ്പെട്ട മൊബൈല്‍ സ്‌ക്രീനില്‍ അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയ വിഡിയോ വന്‍തോതിലാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category