1 GBP = 92.40 INR                       

BREAKING NEWS

പുല്‍വാമയിലെ ധീരസൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് നരേന്ദ്ര മോദി; മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞവരോട് രാജ്യം കടപ്പെട്ടിരിക്കുമെന്ന് അമിത് ഷാ; ഭീകരതക്കെതിരായ പോരാട്ടം തുടരാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണെന്ന് രാജ്നാഥ് സിംങ്; പുല്‍വാമയില്‍ ആര്‍ക്കാണധികം നേട്ടമുണ്ടായതെന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധിയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയില്‍ രാജ്യം. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും സൈനികരുടെ രക്തസാക്ഷിത്വത്തെ സ്മരിച്ചപ്പോള്‍ പുല്‍വാമ ആക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചതെന്ന ചോദ്യം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

പുല്‍വാമയിലെ സൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ''കഴിഞ്ഞ വര്‍ഷം നടന്ന ഭീകരമായ പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അസാധാരണ വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല,''നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീര ജവാന്മാരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചത്.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു. '2019 ല്‍ ഈ ദിവസം പുല്‍വാമയില്‍ (ജമ്മു കശ്മീര്‍) നടന്ന ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഓര്‍മ്മിക്കുന്നു. അവരുടെ ത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ല. മുഴുവന്‍ രാജ്യവും ഭീകരതയ്‌ക്കെതിരെ ഐക്യത്തോടെ നില്‍ക്കുന്നു, ഈ ഭീഷണിക്കെതിരായ പോരാട്ടം തുടരാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്,'' രാജ്‌നാഥ് സിങ് പറഞ്ഞു.

അതേസമയം, ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ചോദ്യങ്ങള്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്..? ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി..? ആക്രമണത്തിന് അനുവദിച്ച്‌ക്കൊണ്ട് സുരക്ഷാ വീഴ്ച വരുത്തിയ ബിജെപി സര്‍ക്കാരില്‍ ആരാണ് അതിന് ഉത്തരവാദി..? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

2019 ഫെബ്രുവരി 14ന് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ 49 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് 2500 ഓളം സൈനീകര്‍ 78 ബസുകളിലായി പോവുകയായിരുന്നു. ദേശീയപാത 44 ല്‍ അവന്തി പുരയ്ക്കടുത്ത് വച്ചാണ് അപകടം ഉണ്ടായത്.

സ്ഫോടക വസ്തുക്കളുമായി സ്‌കോര്‍പിയോ കാര്‍, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സ്ഫോടനത്തില്‍ 49 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാരടക്കമുള്ളവറായിരുന്നു. ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. 2019 ലോക്സഭാ തിരഞ്ഞടുപ്പിനു തൊട്ട് മുമ്പ് നടന്ന ആക്രമണം രാഷ്ട്രീയമായി ബിജെപി ഉയര്‍ത്തി കാട്ടി. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് ഭീകരന്‍ മുദസിര്‍ അഹമ്മദ് ഖാനെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ജയ്ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ 2019 മെയ് 1ന് ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

പുല്‍വാമയില്‍ നേരത്തെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങ് ഭീകരരോടൊപ്പം യാത്ര ചെയ്യവെ ജനുവരി 12 നാണ് പിടിയിലായത്. പുല്‍വാമ ആക്രമണത്തില്‍ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category