1 GBP = 92.40 INR                       

BREAKING NEWS

ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനകം ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്തിക്കൊടുക്കണം; അന്വേഷകരെ സഹായിക്കാന്‍ ഉള്ളടക്കത്തിന്റെ രേഖ 180 ദിവസം സൂക്ഷിക്കണം; സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് ഇനി കമ്പനികളും ഉത്തരവാദികളാകും; 50 ലക്ഷത്തില്‍ കൂടുതല്‍ ഉപയോക്താക്കളുള്ള എല്ലാ സാമൂഹികമാധ്യമങ്ങളും നിയമം പാലിക്കണം; ഫേസ്ബുക്കും യൂട്യൂബും ടിക് ടോക്കും വാട്സാപ്പുമെല്ലാം പുതിയ ചട്ടത്തില്‍; ഒളിഞ്ഞിരുന്ന് സോഷ്യല്‍ മീഡിയയില്‍ കൊല നടത്തുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി കേന്ദ്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ ഒളിച്ചിരുന്ന് ആശയവിനിയമം നടത്തല്‍ ഇനി നടക്കില്ല. അങ്ങനെ രഹസ്യമായി ആശയ വിനിമയം നടത്തുന്നവര്‍ വൈകാതെ വെളിപ്പെടും. ഫെയ്സ് ബുക്കും വാട്സ്സാപ്പും ട്വിറ്ററും യു ട്യൂബുമെല്ലാം ഈ നീക്കത്തിന്റെ പരിധിയില്‍ വരും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാമൂഹിക മാധ്യമ കമ്പനികള്‍ നിര്‍ബന്ധിതരാകും. സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ള സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാകും ഇതെന്നാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ കൂട്ടായ്മയായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നിലപാട് എടുത്തിരുന്നു. എന്നാല്‍ തീരുമാനവുമായി മുമ്പോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികളെ ഉത്തരവാദികളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2018 ഡിസംബറില്‍ ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതേക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. നേരത്തേ നിശ്ചയിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കാര്യമായ മാറ്റംവരുത്താതെ പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനം ഐ.ടി. മന്ത്രാലയം പ്രസിദ്ധീകരിക്കും. 50 ലക്ഷത്തില്‍കൂടുതല്‍ ഉപയോക്താക്കളുള്ള എല്ലാ സാമൂഹികമാധ്യമങ്ങളും നിയമം പാലിക്കാന്‍ ബാധ്യസ്ഥരാകും. ഫേസ്ബുക്കും യൂട്യൂബും ടിക്ടോക്കും വാട്സാപ്പുമെല്ലാം ഇതില്‍പ്പെടും.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനകം ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്തിക്കൊടുക്കണമെന്ന് 2018-ലുണ്ടാക്കിയ കരടുചട്ടത്തിലുണ്ട്. സര്‍ക്കാരിന്റെ അന്വേഷകരെ സഹായിക്കാനായി ഉള്ളടക്കത്തിന്റെ രേഖകള്‍ 180 ദിവസമെങ്കിലും സൂക്ഷിക്കണമെന്നും അതിലുണ്ട്. ഉപയോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കുക, സര്‍ക്കാരുമായുള്ള ഇടപാടുകള്‍ക്ക് പ്രത്യേകം ഉദ്യോഗസ്ഥനെ വെക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 50 കോടിപ്പേരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇവരില്‍ വ്യക്തിവിവരം വെളിപ്പെടുത്താതെയും കള്ളപ്പേരിലും സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുമുണ്ട്. ഇവര്‍ പലവിധ പ്രചരണങ്ങള്‍ നടത്തുന്നു.

40 കോടിപ്പേര്‍ ഉപയോഗിക്കുന്ന വാട്സാപ്പ്, സ്വകാര്യതയുടെപേരില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാതിരുന്നിട്ടുണ്ട്. പകരം വ്യാജവാര്‍ത്തകളുടെ പ്രചാരണം തടയാനുള്ള ഗവേഷണത്തിനു ഫണ്ട് വാഗ്ദാനം ചെയ്യുകയും പൊതുജനത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുകയുമാണു ചെയ്തത്. ഇത് ഇനി നടക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സ്ത്രീ പീഡനവും തട്ടിക്കൊണ്ട് പോകലും കബളിപ്പിക്കലുമെല്ലാം സോഷ്യല്‍ മീഡിയ ഫ്ളാറ്റ് ഫോമുകളെ മറയാക്കി നടക്കുന്നുണ്ട്. ഇത്തരം കേസ് അന്വേഷണങ്ങള്‍ എങ്ങും എത്താതെ പോവുകുയം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം കര്‍ശന നിലപാട് എടുക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നയവുമായി സഹകരിക്കാത്തവരെ ഇന്ത്യയില്‍ വിലക്കും. അതുകൊണ്ട് തന്നെ എല്ലാ കമ്പനികളും വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷ. കള്ളവുമില്ല ചതിയുമില്ല എന്നതില്‍നിന്ന് ഇന്റര്‍നെറ്റ് ലോകം കുറേ മുന്നോട്ടുപോയിരിക്കുന്നു. കള്ളത്തരങ്ങളില്‍ നിന്നും ചതിക്കുഴികളില്‍ നിന്നും രക്ഷനേടാനുള്ള തയ്യാറെടുപ്പുകളുമായാണ് നമ്മുടെ ദൈനംദിന ഡിജിറ്റല്‍ ജീവിതം മുന്നോട്ടുപോകുന്നത്. നമ്മുടെ വിവരങ്ങള്‍ എല്ലാം ചോര്‍ത്തുന്ന മാല്‍വെയര്‍ ആപ്പുകള്‍ മുതല്‍, നുണപ്രചാരണങ്ങള്‍ വരെ... ഒ.ടി.പി. ചോദിച്ചുള്ള തട്ടിപ്പുവീരന്മാര്‍ മുതല്‍ കോടികള്‍ തരാമെന്നു പറയുന്ന നൈജീരിയയിലെ രാജകുമാരി വരെ... അപേക്ഷിക്കാത്ത ജോലി വാഗ്ദാനം ചെയ്ത് പണം ചോദിക്കുന്ന വിരുതന്മാര്‍ മുതല്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുക്കുന്നവര്‍ വരെ... തട്ടിപ്പുകള്‍ പലവിധം ഡിജിറ്റല്‍ലോകത്ത് സുലഭം. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category