1 GBP = 94.00 INR                       

BREAKING NEWS

കാമുകിയെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ സയനൈഡ് കൊടുത്തു കൊന്ന അരുണ്‍ കമലാസനന്‍ 20 വര്‍ഷം പുറത്തിറങ്ങാതെ ജയിലില്‍ കിടക്കേണ്ടിവരും; 24 കൊല്ലത്തെ തടവും 20 കൊല്ലം കഴിഞ്ഞുള്ള പരോളും റദ്ദാക്കണമെന്ന ആവശ്യം ഓസ്ട്രേലിയയിലെ പരമോന്നത നീതി പീഠവും തള്ളി; സയനൈഡ് കൊണ്ടു വന്നത് കാമുകിയുടെ ഭര്‍ത്താവ് എന്ന വാദവും ആത്മഹത്യാക്കാര്യം തന്നോട് പലവട്ടം പറഞ്ഞുവെന്ന മൊഴിയും ഹൈക്കോടതിയും തള്ളി; അവിഹിത കൊലയില്‍ സോഫിയയ്ക്കും കാമുകനും നല്ലകാലം അഴിക്കുള്ളില്‍ തന്നെ

Britishmalayali
kz´wteJI³

മെല്‍ബണ്‍: മെല്‍ബണ്‍ സാം എബ്രഹാം വധക്കേസില്‍ ജയില്‍ ശിക്ഷ നേരിടുന്ന അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിയുടെ സാധുതയില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ അപേക്ഷ ഹൈക്കോടതി തള്ളിയത്. ഓസ്ട്രേലിയയിലെ പരമോന്നത കോടതിയാണ് ഹൈക്കോടതി. വിക്ടോറിയന്‍ സുപ്രീംകോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. 27 കൊല്ലമാണ് ശിക്ഷ വിധിച്ചത്. പിന്നീട് ഇത് 24 വര്‍ഷമായി കുറച്ചു. ഇതിനെതിരെയാണ് പരമോന്നത കോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് അരുണ്‍ കമലാസാനന്‍ കോടതിക്ക് മുമ്പില്‍ വച്ചത്. സാധാരണയായി 28 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണം. എന്നാല്‍ ഇതിന് കഴിയാത്ത സാഹചര്യത്തിലാണ് പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്. ഇതാണ് തള്ളിയത്.

അപ്പീല്‍ പരിഗണിക്കാന്‍ മതിയായ തെളിവൊന്നുമില്ലെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് വിധിച്ചിരുന്നു. സാം വധക്കേസില്‍ സാമിന്റെ ഭാര്യ സോഫിയയെ 22 കൊല്ലത്തേക്ക് ശിക്ഷ വിധിച്ചിരുന്നു. സോഫിയയും അപ്പീല്‍ വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ ഒരുമിച്ച് വിചാരണ നടന്നത് നീതി നിഷേധമെന്നാണ് സോഫിയ ഉയര്‍ത്തിയ വാദം. ഇത് കോടതി അംഗീകരിച്ചിരുന്നില്ല. സോഫിയ സുപ്രിംകോടതിയെ ഇതുവരെ സമീപിച്ചിട്ടില്ല. സുപ്രീംകോടതി അപ്പീല്‍ അനുവദിക്കാത്തതോടെ കേസില്‍ നിന്ന് നിയമപരമായി രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗ്ഗവും അരുണ്‍ കമാാസനന് മുമ്പില്‍ അടഞ്ഞു.

സാം എബ്രഹാം വധക്കേസില്‍ പ്രതി അരുണ്‍ കമലാസനനെ 27 വര്‍ഷത്തേക്കും, സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വര്‍ഷത്തേക്കുമാണ് കോടതി ശിക്ഷിച്ചിരുന്നത്. അരുണിന് 23 വര്‍ഷവും സോഫിയയ്ക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരായ അപ്പീലില്‍ അരുണ്‍ കമലാസനന്റെ ശിക്ഷ 24 വര്‍ഷമായി കുറച്ചു. 20 വര്‍ഷം കഴിഞ്ഞ് അരുണിന് പരോള്‍ ലഭിക്കുമെന്നും വിക്ടോറിന്‍ സുപ്രീം കോടതിയിലെ മൂന്നംഗ അപ്പീല്‍ കോടതി ഉത്തരവിട്ടിരുന്നു. ഇരുവരുടെയും മറ്റു സാഹചര്യങ്ങളും, ജീവിത രീതിയുമെല്ലാം സമാനമാണ്. അതിനാല്‍ അരുണ്‍ കമലാസനന് സോഫിയയെക്കാള്‍ 22 ശതമാനം ദീര്‍ഘമായ ജയില്‍ ശിക്ഷ നല്‍കുന്നത് നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സാം എബ്രഹാം ആത്മഹത്യ ചെയ്തതായിരിക്കാം എന്ന അരുണിന്റെ വാദവും, അത് സ്ഥാപിക്കാനായി അപ്പീലില്‍ മുന്നോട്ടുവച്ച വാദങ്ങളുമെല്ലാം കോടതി തള്ളിക്കളഞ്ഞു.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുണ്‍ കമലാസനന്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ നേരത്തേ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ പറയുന്ന ഈ ദൃശ്യങ്ങളും അന്ന് ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് സാമ്പത്തിക ലാഭത്തിനായി താന്‍ കളവു പറഞ്ഞതാണെന്നും തന്റെ വ്യാജ കുറ്റസമ്മതം കണക്കിലെടുത്താണ് ജൂറി വിധി പറഞ്ഞതെന്നുമായിരുന്നു അപ്പീല്‍ പരിഗണിച്ചപ്പോള്‍ അരുണ്‍ വാദിച്ചത്. ഇതൊന്നും അംഗീകരിച്ചില്ല.

കേസിന്റെ പിന്നാമ്പുറം ഇങ്ങനെ
2016 ഒക്ടോബറിലായിരുന്നു മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാല്‍ തന്റെ കാമുകന്‍ അരുണ്‍ കമലാസനൊപ്പം ജീവിക്കാന്‍ ഇരുവരും ചേര്‍ന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോണ്‍ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഓസ്ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

സാമും സോഫിയയും തമ്മില്‍ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവില്‍ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയില്‍ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാര്‍ക്കില്‍ ജോലി നേടി. പിന്നീട് സാം ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ ജോലി നോക്കി. ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ജോലിക്കുള്ള ടെസ്റ്റില്‍ പാസായ സോഫിയ 2012ല്‍ അവിടേക്ക് പോയി. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായില്‍ നല്ല ജോലിയില്‍ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാല്‍ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താല്‍പര്യം. ഇതിനെ തുടര്‍ന്ന് 2013ല്‍ സാം ആസ്‌ട്രേലിയയിലെത്തി ഒരു കമ്പനിയില്‍ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ ആഴ്ചയില്‍ മൂന്നുദിവസം പോയാല്‍ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുണ്‍.

സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീര്‍ഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു.വിവാഹനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്‌ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്‌ട്രേലിയയില്‍ ജോലിക്ക് കയറിയത്. ഇതിനിടെയില്‍ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുണ്‍ ഓസ്‌ട്രേലിയയില്‍ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു. പിന്നീട് അരുണ്‍ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാന്‍ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റം തെളിയാന്‍ കാരണം ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതായിരുന്നു.

പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവില്‍ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയില്‍ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാര്‍ക്കില്‍ ജോലി നേടി. പിന്നീട് സാം ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ ജോലി നോക്കി. ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ജോലിക്കുള്ള ടെസ്റ്റില്‍ പാസായ സോഫിയ 2012ല്‍ അവിടേക്ക് പോയി. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായില്‍ നല്ല ജോലിയില്‍ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാല്‍ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താല്‍പര്യം. സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താന്‍ അരുണ്‍ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തില്‍ സാമിന് കഴുത്തിനും കൈകള്‍ക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസില്‍ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉള്‍പ്പെടെ പലരും നിരീക്ഷിക്കാന്‍ തുടങ്ങി.

ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖ ജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category