1 GBP = 94.80 INR                       

BREAKING NEWS

വിപ്ലവ പ്രണയത്തിന് മൂകസാക്ഷിയായൊരു കിളിവാതില്‍; പ്രണയം പിരിഞ്ഞിട്ടും അടയാതെ നിന്നത് അഞ്ച് പതിറ്റാണ്ടിലേറെ; കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന ടി വി തോമസിന്റെയും കെ ആര്‍ ഗൗരിയമ്മയുടെ പ്രണയത്തിന്റെ തിരുശേഷിപ്പായി സാനഡുവിനും റോസ് ഹൗസിനും ഇടയിലെ കിളിവാതില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിപ്ലവവും പ്രണയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് കാലം തെളിയിച്ചതാണ്. വിപ്ലവത്തിലെ പ്രണയവും പ്രണയത്തിലെ വിപ്ലവവും എല്ലാ കാലവും ചര്‍ച്ചയാകാറുമുണ്ട്. ചിലിയന്‍ വിപ്ലവ കവി നെരൂദയുടെ പ്രണയഗാനങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല, എല്ലാ കമിതാക്കളും ഇന്നും ഉപയോഗിക്കുന്നു. എന്നാല്‍, കേരളത്തിലെ വിപ്ലവ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ പ്രണയവും വിരഹവും വേര്‍പിരിയലും എല്ലാം ഓര്‍മ്മിപ്പിക്കുന്ന രണ്ട് മന്ത്രിമന്ദിരങ്ങളും അതിനിടയിലെ കിളിവാതിലും ഇന്നും ചര്‍ച്ചകളില്‍ നിറയുകയാണ്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുകയും പിന്നീട് കണ്ണീരണിയിക്കുകയും ചെയ്ത ടിവി തോമസിന്റെയും കെ ആര്‍ ഗൗരിയമ്മയുടെയും പ്രണയത്തിന്റെ അവശേഷിപ്പാണീ കിളിവാതില്‍. തിരുവനന്തപുരം വഴുതക്കാടുള്ള മന്ത്രിമന്ദിരങ്ങളായ റോസ് ഹൗസിനും സാനഡുവിനും ഇടയിലുള്ള കിളിവാതിലാണ് ഇന്നും വിപ്ലവകാരികളുടെ പ്രണയത്തിന്റെ തിരുശേഷിപ്പായി നിലകൊള്ളുന്നത്. 1957-ല്‍ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വിഭിന്ന ചേരികളിലായ അവര്‍ വേര്‍പിരിഞ്ഞു.


റോസ് ഹൗസിനും സാനഡുവിനും ഇടയില്‍ ഇപ്പോഴും ആ ചെറിയ വാതിലുണ്ട്. ഒരു കാലത്തു കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത പ്രണയത്തിന്റെ സാക്ഷി. ഇഷ്ടം വഴിപിരിഞ്ഞ് അഞ്ച് പതിറ്റാണ്ടിലധികമായിട്ടും ആ വാതില്‍ ഇപ്പോഴും തുറന്നു കിടക്കുകയാണ്. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും കഥകള്‍ പറഞ്ഞ്.

വഴുതക്കാട് വിമന്‍സ് കോളജിന് എതിര്‍വശത്തുള്ള ആദ്യകാല മന്ത്രിമന്ദിരങ്ങളാണു റോസ് ഹൗസും സാനഡുവും. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ടി.വി. തോമസും കെ.ആര്‍. ഗൗരിയമ്മയും താമസിച്ചിരുന്ന വീടുകള്‍. മന്ത്രിമാരായി അധികാരമേറ്റെടുത്ത് അധികം വൈകാതെയായിരുന്നു വിവാഹം. ഗൗരിയമ്മയുടെ വസതിയായ സാനഡുവിലായിരുന്നു ചടങ്ങുകള്‍. പാര്‍ട്ടി തീരുമാനപ്രകാരം നടന്ന വിവാഹത്തിനു താലിയെടുത്തു കൊടുത്തത് ഇഎംഎസ്. ഔദ്യോഗിക വിവാഹ ശേഷം പൊതുജനങ്ങള്‍ക്കായി വൈകിട്ടു വിവാഹ സല്‍ക്കാരവും നടത്തി. കാര്യമായ ഭക്ഷണമില്ല. പാനീയവും സിഗരറ്റും മുറുക്കാനും മാത്രം. പിന്നീടു നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. അമ്മയും സഹോദരങ്ങളും ഗൗരിയമ്മയുടെ വീട്ടില്‍ നിന്നു പങ്കെടുത്തു. ടിവിയുടെ വീട്ടില്‍ നിന്ന് ആരും വിവാഹത്തില്‍ പങ്കെടുത്തില്ല.

മന്ത്രിമാരുടെ ദാമ്പത്യത്തിന് ഒട്ടേറെ പുതുമകളുണ്ടായിരുന്നു. സാനഡുവിന്റെ തൊട്ടടുത്ത മന്ദിരത്തിലായിരുന്നു ടി.വി. തോമസ് താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞതോടെ ഇരു വീടുകളെയും വേര്‍തിരിക്കുന്ന മതിലില്‍ ചെറിയ ഗേറ്റ് വന്നു. രണ്ടു മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ കാറുണ്ട്. രാവിലെ രണ്ടു കാറില്‍ പോയാലും ഉച്ചയ്ക്ക് ഒരു കാറില്‍ ഊണു കഴിക്കാന്‍ വരും. അതിനു കാരണമുണ്ട്. മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകയാണെങ്കിലും വീട്ടില്‍ ഗൗരിയമ്മ വീട്ടമ്മയാണ്. ടി.വി. തോമസിന് ഊണെടുത്തു വയ്ക്കേണ്ടതു ഗൗരിയമ്മയാണ്. സിപിഐയിലെ പിളര്‍പ്പോയെ ഗൗരിയമ്മ സിപിഎമ്മിലേക്ക് പോയി. ടി വി തോമസ് സിപിഐയില്‍ ഉറച്ചു നിന്നു. ഇതോടെ ഇവരുടെ ദാമ്പത്യ ജീവിതത്തിലും വിള്ളല്‍ വീഴുകയായിരുന്നു. പിന്നീട് ദമ്പതികള്‍ വേര്‍പിരിഞ്ഞെങ്കിലും ആ കിളിവാതില്‍ അങ്ങനെ തന്നെ കിടന്നു. ആരും അതു കെട്ടിയടച്ചില്ല.

വീടുകള്‍ ഒരു മതിലിനപ്പുറത്തും ഇപ്പുറത്തുമാണെങ്കിലും റോഡ് വഴി ചുറ്റിക്കറങ്ങി വരിക ബുദ്ധിമുട്ടായതോടെ മതിലില്‍ വിടവുണ്ടാക്കി. ''അന്ന് ഞങ്ങളതിനെ കിളിവാതില്‍ എന്നാണു വിളിച്ചിരുന്നത്. അത്ര ചെറുത്. ഈയടുത്ത കാലത്താണു ഈ ഗേറ്റ് വച്ചത്. ആരും പ്രണയിച്ചു പോകുന്ന അന്തരീക്ഷമുള്ള വീടാണിത്'' റോസ് ഹൗസിലെ ഇപ്പോഴത്തെ താമസക്കാരന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറയുന്നു.

''ഇ.പി. ജയരാജന്‍ സാനഡുവില്‍ താമസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ മഞ്ചാടി പെറുക്കാന്‍ റോസ് ഹൗസിലേക്ക് ഓടിവരുന്നത് ഈ വാതില്‍ വഴിയായിരുന്നു. ഇപ്പോള്‍ അപ്പുറത്തു മണിച്ചേട്ടനാണ് എം.എം.മണി. ഞങ്ങള്‍ ഈ ഗേറ്റിനരികെ നിന്നു സംസാരിക്കാറുണ്ട്. നമുക്കങ്ങു പ്രണയിച്ചാലോ മണിച്ചേട്ടാ എന്നു തമാശ പറയാറുമുണ്ട്'' കടന്നപ്പള്ളി ചിരിക്കുന്നു. പഴകിയ മതില്‍ ഈയിടെ കെട്ടിയുറപ്പിച്ചപ്പോഴും കിളിവാതില്‍ അടച്ചില്ല. പകരം അല്‍പം വിശാലമാക്കി ചെറിയ ഗേറ്റ് പിടിപ്പിച്ചു. റോസ് ഹൗസും സാനഡുവും തമ്മിലുള്ളത് അങ്ങനെ കെട്ടിയടയ്ക്കാവുന്ന ബന്ധമല്ലല്ലോ.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ. എ. രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണ് ഗൗരിയമ്മയുടെ ജനനം. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.1953-ലും 1954-ലും നടന്ന തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ അവര്‍ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവില്‍ വന്ന മന്ത്രിസഭയിലും അംഗമായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലന്‍സ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം നല്‍കി കഴിവു തെളിയിച്ചു.

1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയില്‍ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമം, കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവ നിയമസഭയില്‍ അവതരിപ്പിച്ചതും നടപ്പില്‍ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പില്‍ക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ ഈ ബില്ലുകള്‍ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.

രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മുന്‍ ഗവണ്‍മെന്റ് അംഗീകരിച്ച ഭൂപരിഷ്‌കരണ ബില്ലില്‍ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികള്‍ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തില്‍ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു.

ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്സിസ്റ്റ്) അംഗമായ ഇവര്‍ 1994 ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. ആത്മകഥ (കെ.ആര്‍. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category