1 GBP = 92.30 INR                       

BREAKING NEWS

'ഗള്‍ഫില്‍ പോയി പണമൊക്കെ സമ്പാദിച്ച് വന്നശേഷം അവന്‍ അഹങ്കാരി; എത്ര പണമുണ്ടെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ? കണ്ണില്‍ ചോരയില്ലാത്ത മനുഷ്യജന്തു; നിവാസിനെ ചോദിച്ചാല്‍ ഉമയനല്ലൂര്‍ സ്വാഗതം ചെയ്യുന്നത് മുട്ടന്‍ തെറിയോടെ; കറന്‍സി നോട്ട് കീറി 'മിടുക്ക'നാകാന്‍ നോക്കിയ സിപിഎം പ്രവര്‍ത്തകന് നേരേ രോഷം കൊണ്ട് നാട്ടുകാര്‍; തോന്ന്യവാസം കാട്ടിയത് ഉറ്റസുഹൃത്ത് ഇമ്രാനോട്; കറന്‍സിയെയും ദേശീയ ചിഹ്നത്തെയും അപമാനിച്ച നിവാസിന്റേത് രാജ്യദ്രോഹകുറ്റം തന്നെ

Britishmalayali
ആര്‍ പീയൂഷ്

കൊല്ലം: നോട്ട് വലിച്ച് കീറിയെറിഞ്ഞ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് താരമാകാന്‍ ശ്രമിച്ച കൊട്ടിയം ഉമയനല്ലൂരുകാരന്‍ നിവാസിനെപറ്റി നാട്ടുകാര്‍ക്ക് പറയാനുള്ളത് കണ്ണില്‍ ചോരയില്ലാത്ത മനുഷ്യ ജന്തു എന്നാണ്. ഗള്‍ഫില്‍ പോയി പണമൊക്കെ ആയപ്പോള്‍ അഹങ്കാരിയായി മാറി എന്നാണ് നാട്ടുകാര്‍ പറയുന്നത്. മറുനാടന്‍ മലയാളി ഇയാളെ പറ്റി അന്വേഷിക്കാന്‍ ഉമയനല്ലൂരിലെത്തിയപ്പോള്‍ കേട്ടത് കാത് പൊട്ടുന്ന ഒരു തെറിയോടെയാണ് നിവാസിന്റെ പേര് പറഞ്ഞ് നാട്ടുകാരിലൊരാള്‍ പ്രതികരിച്ചത്. എത്ര പണമുണ്ടെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ? ഇവനൊക്കെ മനുഷ്യ ജന്മം തന്നെയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉന്നയിച്ചു. പ്രതിഷേധം ഭയന്ന് ഉമയനല്ലൂരിലെ ബേക്കറിയില്‍ ഇയാള്‍ എത്തുന്നില്ല എന്നാണ് നാട്ടുകാര്‍ പറഞ്ഞത്.


ഉമയനല്ലൂര്‍ ജംഗ്ഷനില്‍ നിന്നും സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ എസ്.ബി.ഐയുടെ എ.ടി.എമ്മിനോട് ചേര്‍ന്ന് കാണുന്ന ബോര്‍ഡില്‍ പേരില്ലാത്ത ബേക്കറിയാണ് നിവാസിന്റെത്. ബിന്‍സ് എന്നായിരുന്നു പേരെന്ന് അടുത്തുള്ള കച്ചവടക്കാര്‍ പറഞ്ഞു. നോട്ട് വലിച്ചു കീറിയെറിഞ്ഞ ദിവസം ബേക്കറിയില്‍ ഇയാള്‍ വന്നിരുന്നുവെന്നും ജംഗ്ഷനിലുള്ള ഒരാള്‍ ദൃശ്യങ്ങള്‍ കാണിച്ചിട്ട് നീ ചെയ്തത് മഹോ മോശമായി എന്ന് പറഞ്ഞതോടെയാണ് സംഭവം വൈറലായി എന്ന് നിവാസിന് മനസ്സിലായത്. കൂടുതല്‍ പേര്‍ വന്ന് സംഭവത്തെ പറ്റി തിരക്കാന്‍ തുടങ്ങിയതും സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം പ്രതിഷേധം ഉയര്‍ന്നതോടുംകൂടി പതിയെ ഇവിടെ നിന്നും തടിതപ്പുകയുമായിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ നിര്‍ദ്ധേശ പ്രകാരം ന്യായീകരണ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു എന്നും ഇയാളുമായി അടുത്ത ബന്ധമുള്ള നാട്ടുകാരിലൊരാള്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

പണം കടം വാങ്ങിയ ഇമ്രാന്‍ എന്ന സിദ്ദിഖും നിവാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പറക്കുളത്ത് ഇമ്രാന്റെ വീടിനടുത്തായിരുന്നു നിവാസ് ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഗള്‍ഫില്‍ പോയി കുറച്ചു പൈസയൊക്കെയായപ്പോള്‍ കാഞ്ഞാന്തലയില്‍ പുതിയ വീട് വച്ച് താമസിക്കുകയായിരുന്നു. വീട്ടില്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടായതിനാല്‍ എങ്ങനെയെങ്കിലും ഗള്‍ഫില്‍ ഒരു ജോലി കിട്ടാനായി ഇമ്രാന്‍ ഓടി നടക്കുന്നതിനിടയിലാണ് നിവാസിന്റെ പക്കല്‍ നിന്നും 2400 രൂപ കടം വാങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ കൃത്യ സമയത്തുകൊടുക്കാനും കഴിഞ്ഞില്ല. ഇതിനിടയില്‍ ഗള്‍ഫില്‍ പോയപ്പോള്‍ നിവാസ് പണം വേണമെന്ന് നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി. ശമ്പളം കിട്ടിയാലുടന്‍ തരാമെന്ന് പറഞ്ഞെങ്കിലും വേഗം വേണമെന്നും വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കുമെന്നും നിവാസ് പറഞ്ഞു. ഇതോടെയാണ് സഹപ്രവര്‍ത്തകന്റെ പക്കല്‍ നിന്നും 5000 രൂപ കടം വാങ്ങി നാട്ടിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഈ പണമാണ് തിരികെ തരാന്‍ താമസിച്ചതു കൊണ്ട് എനിക്ക് വേണ്ട എന്ന് പറഞ്ഞ് നിവാസ് വലിച്ചു കീറിയെറിഞ്ഞത്.
നിവാസിന്റെ കുടുംബം കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ നിവാസ് സിപിഎം മെമ്പര്‍ഷിപ്പെടുത്ത് പാര്‍ട്ടീ പ്രവര്‍ത്തനം തുടരുകയായിരുന്നു. ഗള്‍ഫില്‍ നിന്നും എത്തിയ ഇയാള്‍ ഉമയനല്ലൂരില്‍ നടത്തുന്ന ബേക്കറിയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുണ്ടെന്നും ഒരു പേരിന് വേണ്ടി മാത്രമാണ് ബേക്കറി നടത്തുന്നത് എന്നും നാട്ടുകാര്‍ പറയുന്നു. നോട്ട് വലിച്ചു കീറി എറിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ബേക്കറിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ആരും എത്തുന്നില്ല എന്നും അറിയുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സി, ദേശീയ ചിഹ്നം എന്നിവയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. നിവാസിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും ജില്ല വിട്ട് പുറത്തു പോകരുതെന്നും നിര്‍ദ്ദേശം നല്‍കി വിട്ടയച്ചിരുന്നു. ഇന്നലെ വൈകുന്നരം പണം തിരികെ കൊടുക്കാന്‍ പോയ ഇമ്രാന്റെ ഭാര്യ സനിലയുടെ മൊഴി വനിതാ പൊലീസ് വീട്ടിലെത്തി എടുത്തു. മൊഴിയില്‍ തന്നെ അപമാനിച്ചതായും സനില പറയുന്നുണ്ട്. അതിനാല്‍ നിലവില്‍ എടുത്തിരിക്കുന്ന കേസിന് പുറമേ സ്ത്രീത്വത്തെ അപമാനിച്ചതിനും പൊലീസ് കേസെടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category