1 GBP = 94.20 INR                       

BREAKING NEWS

ചട്ട പ്രകാരം ചീഫ് സെക്രട്ടറി ഉപയോഗിക്കേണ്ടത് ടൂറിസം വകുപ്പിന്റെ വാഹനം; ടോം ജോസ് കുതിച്ചു പായുന്നത് ഡിജിപിയുടെ പേരിലുള്ള കെഎല്‍ 1 സിഎല്‍ 9663 എന്ന തുടക്ക വില 17 ലക്ഷമുള്ള ജീപ് കോംമ്പസിന്റെ ആഡംബര വാഹനത്തിലും; പൊലീസ് വാഹനം ചീഫ് സെക്രട്ടറി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് അസാധാരണ നടപടി; കേന്ദ്ര ഫണ്ടിലെ തിരിമറി ചര്‍ച്ചയാക്കാന്‍ പുതിയ ആരോപണവും; പൊലീസിലെ അഴിമതിയില്‍ സിഎജിയുടെ കണ്ടെത്തലുകള്‍ ശരിവച്ച് ചീഫ് സെക്രട്ടറിയുടെ കാര്‍ യാത്രയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൊലീസ് വകുപ്പിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ കൂടുതല്‍ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങള്‍ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്. ടോം ജോസിന് വാഹനം വാങ്ങിയത് പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ശക്തമാകുന്നു. ഇതോടെ സിവില്‍ സര്‍വ്വീസുകാരുടെ കൂട്ടു കച്ചവടം പല സ്ഥലത്തും നടക്കുന്നുണ്ടെന്ന് വ്യക്തമാവുകയാണ്. ചീഫ് സെക്രട്ടറിക്കായി പുതിയ വാഹനം വാങ്ങിച്ചാല്‍ ഇത് വിവാദങ്ങള്‍ ഇട നല്‍കും. അതുകൊണ്ട് പൊലീസിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ഫണ്ടുപയോഗിച്ച് ചീഫ് സെക്രട്ടറിക്ക് വേണ്ടി വാഹനം വാങ്ങിച്ചുവെന്ന സൂചനയാണ് പുറത്തുവരുന്നത്.

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അടുത്തിടെയാണ് ജീപ് കോംമ്പസ് എന്ന ഈ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2019-ലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്. ഈ വാഹനത്തിന്റെ ഉടമ സംസ്ഥാന പൊലീസ് മേധാവിയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെയാണ് ചീഫ് സെക്രട്ടറിക്ക് വേണ്ടി പൊലീസ് വാഹനം വാങ്ങി കൊടുത്തതെന്ന വാദമാണ് ഈ വാര്‍ത്ത ശരിവയ്ക്കുന്നത്.

പൊലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും ചെയ്യുന്നത് അസാധാരണ നടപടിയാണ്. പൊലീസിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറി എന്ന ആരോപണവും ഗുരുതരമാണ്. മാവോയിസ്റ്റ് വേട്ടയ്ക്ക് വേണ്ടി നല്‍കുന്ന വാഹനമാണ് ഇങ്ങനെ കൊടുത്തതെന്നാണ് സൂചന. ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം മാത്രമാണ് ചീഫ് സെക്രട്ടറിക്ക് അടക്കം ഉപയോഗിക്കാന്‍ സാധിക്കുക. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്ന സിഎജിയുടെ കണ്ടെത്തലില്‍ ഉറച്ച് അക്കൗണ്ട്‌സ് ജനറല്‍ സുനില്‍ രാജ് രംഗത്ത് വന്നിരുന്നു. ബെഹ്‌റ നടത്തിയ ക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞാണ് സുനില്‍ പത്രസമ്മേളനം നടത്തിയത്.


പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാര്‍ക്ക് വില്ല നിര്‍മ്മിക്കാന്‍ ഡിജിപി വകമാറ്റി ചെലവഴിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ വാഹനങ്ങള്‍ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഡംബര കാറുകള്‍ വാങ്ങി. 481 പൊലീസ് സ്റ്റേഷനുകളില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ ഒരു ലൈറ്റ് വെയ്റ്റ് വാഹനം പോലുമില്ല. 193 പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒരു വാഹനം മാത്രമേയുള്ളൂ. ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് ആഡംബര കാറുകള്‍ വാങ്ങിയിരിക്കുന്നത്.

കാറുകള്‍ വാങ്ങുവാന്‍ യാതൊരു നിവൃത്തിയുമില്ലയെന്ന് എംഒപിഎഫ് ഗൈഡ് ലൈന്‍സില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ ആ സ്‌കീം ഗൈഡ് ലൈന്‍സില്‍ പറയുന്നതില്‍ വിപരീതമായി കാറുകള്‍ വാങ്ങുകയും ഏകദേശം 15 ലക്ഷത്തിന്റെ 250 ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ വാങ്ങി. ഇതില്‍ 15 ശതമാനത്തോളം ലക്ഷ്വറി കാറുകളാണെന്നും കണ്ടെത്തി. വാങ്ങുക മാത്രമല്ല, നോണ്‍ ഓപ്പറേഷന്‍ ആയിട്ടുള്ള ഡിവിഷനുകളിലേക്കും വകുപ്പുകളിലേക്കും കൊടുത്തുവെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വാങ്ങിയ കാറാണ് ചീഫ് സെക്രട്ടറിക്ക് കൈമാറിയതെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

വിഐപി, വിവിഐപി സെക്യൂരിറ്റി എന്ന നിലയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയെല്ലാം പൊലീസ് സേനയുടെ നവീകരണത്തിന് വേണ്ടി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഔട്ട്പോസ്റ്റുകളിലും വേണ്ടിയുള്ള ഉപയോഗത്തിന് വേണ്ടി മാത്രമേ വാങ്ങാവൂ. ജീപ്പ്, ട്രക്ക്, വാന്‍ എന്നിവ വാങ്ങുവാന്‍ വേണ്ടി മാത്രമാണ് ഇവ വകയിരുത്തേണ്ടതെന്ന് വിശദമായും കര്‍ശനമായും നിര്‍ദ്ദേശങ്ങളുണ്ട്. എന്നിട്ടു പോലും ഫോര്‍ച്യുണര്‍ പോലുള്ള ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പുതിയ മാനം നല്‍കുന്നതാണ് ചീഫ് സെക്രട്ടറിയുടെ കാറും.

പൊലീസ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ വകമാറ്റി ചെലവഴിച്ചതും സിഎജി ശ്രദ്ധയില്‍പ്പെടുത്തുന്നു. പൊലീസ് സേനയുടെ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കും എഎസ്ഐമാര്‍ക്കും ക്വാര്‍ട്ടേഴ്സ് ഉണ്ടാക്കുന്നതിന് പകരമായി സംസ്ഥാന പൊലീസ് ഡിജിപിക്കും എഡിജിപിമാര്‍ക്കും വേണ്ടി മൂന്ന് വില്ലകളാണ് അനുവാദമില്ലാതെ പണിയുന്നത്. കൂടാതെ, പൊലീസും കെല്‍ട്രോണും പാനസോണിക്കും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും സിഎജി ആരോപിച്ചു. ഒരു കമ്പനിയുടെ സാധനം മാത്രം വാങ്ങാന്‍ കെല്‍ട്രേണ്‍ നിര്‍ദ്ദേശിച്ചിരുന്നതായി സിഎജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രാന്‍ഡിന്റെ പേര് മുന്‍കൂട്ടി തന്നെ തീരുമാനിച്ചിട്ട് കെല്‍ട്രോണുമായി ബന്ധപ്പെട്ട് ഒരു നിശ്ചിത ബ്രാന്‍ഡിലുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുത്ത് വാങ്ങിക്കുവാനുള്ള പരിശ്രമങ്ങള്‍ നടത്തുകയും വാങ്ങുകയും ചെയ്തതായി കണ്ടെത്തി.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category