1 GBP = 93.00 INR                       

BREAKING NEWS

ആര്‍എസ്എസും എസ്ഡിപിഐയും പരസ്പരം ആരോപണം ഉന്നയിക്കുന്നതോടെ ഉണ്ടയും തോക്കും തേടി സകലരും പോവുമ്പോള്‍ മാഞ്ഞ് പോകുന്നത് ചോദിക്കാനും പറയാനുമില്ലാതെ പൊലീസിന്റെ പണം ഉപയോഗഗിച്ച് തട്ടിപ്പ് നടത്തിയ ഡിജിപി ബെഹ്‌റയാകും; ശബരിമല ഭഗവാനെ പോലും വെറുതെ വിടാതെയുള്ള ഈ മഹാ തട്ടിപ്പിനെ കുറിച്ച് ആര് അന്വേഷിക്കും? ടോംജോസിന് കറങ്ങാന്‍ പൊലീസ് വണ്ടി കൊടുത്താല്‍ തീരുന്നതേയുള്ളോ ഈ അഴിമതിക്കഥയൊക്കെ?

Britishmalayali
kz´wteJI³

കഴിഞ്ഞ ഏതാനം നിമിഷങ്ങളായി കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉണ്ടക്കച്ചവടമാണ്. ഏതാണ്ട് പന്ത്രണ്ടായിരം വെടിയുണ്ടകളും 25 തോക്കുകളും പൊലീസ് ശേഖരത്തില്‍ നിന്ന് കാണാതെ പോയി എന്നാണ് സി.എ.ജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേകുറിച്ച് സ്വഭാവികമായും ജിജ്ഞാസയുണ്ടാകുകയും അത് ഭീകരരുടെ കൈകളില്‍ എത്തിയോ എന്ന ആശങ്ക പുറത്ത് വരുകയും ചെയ്യുന്നു.

എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ വളരെ ഗൗരവത്തോടെ ഈ ആരോപണത്തെ എടുക്കുകയും ആര്‍.എസ്.എസ് ഭീകരരുടെ കൈകളില്‍ ഈ തോക്കുകളും വെടിയുണ്ടകളും എത്തപ്പെട്ടിരിക്കുന്നു എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയുമാണ്.അവരത് പറയുന്നതിന് കാരണമായി പറയുന്നത് ലോക്നാഥ് ബെഹ്റയുടെ സംഘപരിവാര്‍ ബന്ധവും സംഘപരിവാര്‍ സംവിധാനങ്ങള്‍ക്ക് കേരളാ പൊലീസ് ചെയ്തുകൊടുക്കുന്ന ഒത്താശയുമാണ്. അതേ സമയം ആര്‍.എസ്.എസും ബിജെപിയും അടങ്ങുന്ന സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത് പൊലീസിലെ പച്ചവെളിച്ചം ഗ്രൂപ്പ് ഈ വെടിയുണ്ടകളും തോക്കും മോഷ്ടിച്ച് ഇസ്ലാമിക വാദികള്‍ക്കും തീവ്രവാദികള്‍ക്കും നല്‍കി എന്നാണ്.കേരളം ഞെട്ടുന്ന ഒരു ആരോപണമായി ഇത് മാറിയതോട് കൂടി അന്വേഷണത്തിനുള്ള തുടക്കവും കുറിച്ചിരിക്കുന്നു.

എങ്ങനെയായിരിക്കും വെടിയുണ്ടകളും തോക്കും നഷ്ടപ്പെട്ടിരിക്കുന്നത് അത് ആരുടെ കൈകളില്‍ ചെന്നെത്തിയിരിക്കുന്നു എന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് അറിയാുന്നവര്‍ പറയുന്നു ഒരു തോക്കും ഒരു വെടിയുണ്ടയും മോഷണം പോയിട്ടില്ല. ഇത് കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നഷ്ടപ്പെടലുകള്‍ കൃത്യമായി കുറിച്ച് വയ്ക്കുകയും, അത് സറ്റോക്കില്‍ രേഖപ്പെുത്തുകയും കാലാ കാലങ്ങളില്‍ സ്റ്റോക്ക് അപ്പ്ഡേറ്റ് ചെയ്യുകയും, ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ കാട്ടിയ മടിയുടെ പ്രതിഫലനം മാത്രമാണ് ഈ റിപ്പോര്‍ട്ട് എന്ന് മുന്‍ ഡി.ജി.പിയും ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകനുമായ ഡോ ടി.പി സെന്‍കുമാര്‍ പോലും പറയുന്നു.

ഉണ്ട മോഷണം ഒരു കെട്ടുകഥയയും പൊലീസിന്റെ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാത്ത സി.എ.ജിയുടെ വിവരക്കേടുമാണ് എന്ന്. ഇതിനെക്കുറിച്ചുള്ള പ്രഥമികമായ അന്വേഷണത്തില്‍ സെന്‍കുമാറിനെ പോലെയുള്ളവര്‍ പറഞ്ഞതാണ് ശരിയെന്നാണ് എന്നെ പോലെയുള്ളവര്‍ക്ക് പറയാനുള്ളത്.

അതായത് ഉണ്ട മോഷണവും തോക്ക് മോഷണവും കേവലം സാങ്കേതികമായ ഒരു വിഷയം മാത്രമാണ്. അത് േേഅന്വഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഭീകരവാദത്തിന്റെ ഒരു തരി കിട്ടിയതുകൊണ്ട് എല്ലാ ചര്‍ച്ചകളും അതിലേക്ക് ഫോക്കസ് ചെയ്തിരിക്കുമ്പോള്‍ ഈ സി.എ.ജി റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ അഴിമതിയുടേയും തട്ടിപ്പിന്റേയും കഥകള്‍ മുങ്ങിപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സകല നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കൊണ്ട് കേരളാ പൊലീസില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നിരിക്കുന്നത്. ഭഗവാന്‍ അയ്യപ്പന്റെ പേരില്‍ പോലും ഏതാണ്ട് ഒന്നരക്കോടിയോളം രൂപ അടിച്ചുമാറ്റിയിരിക്കുന്നു. ഒരു വണ്ടിപോലുമില്ലാത്ത അനേകം പൊലീസ് സ്റ്റേഷനുകളും ഏത് സമത്തും വഴിയില്‍ നിന്ന് പോകുന്ന വണ്ടികളുള്ള പല പൊലീസ് സ്റ്റേഷനുകളുമുള്ള ഈ നാട്ടില്‍ ഏതാണ്ട് എഴുപതോളം ആഡംബര കാറുകള്‍ ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്ക് വേണ്ടി ആരുടേയും അനുമതിയില്ലാതെ വാങ്ങിയതെങ്ങനെ എന്നായിരിക്കണം ആദ്യം അന്വേഷിക്കേണ്ടത്. (ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരുപം വീഡിയോ കാണാം).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category