1 GBP = 93.00 INR                       

BREAKING NEWS

ഫിലിപ്പ് ജോസഫ് പ്രസിഡന്റ്, റ്റിജോ ജോസഫ് സെക്രട്ടറി; ബിസിഎന്‍ ക്നാനായ കാത്തോലിക അസോസിയേഷന്‍ നവനേതൃത്വത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

Britishmalayali
kz´wteJI³

ബിസിഎന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്റെ 2020 - 21 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കാര്‍ഡിഫിലെ ഫിലിപ്പ് ജോസഫും സെക്രട്ടറിയായി ന്യൂപോര്‍ട്ടിലെ റ്റിജോ ജോസഫും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് ശനിയാഴ്ച 10. 30 ന് ന്യൂപോര്‍ട്ടിലെ നാഷ് വില്ലേജ് ഹോളില്‍ വച്ചു നടക്കുന്നതാണ്.

വെയില്‍സിലെ ബ്രിന്‍മാവര്‍, കാര്‍ഡിഫ്, ന്യൂപോര്‍ട്ട് എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന 51 കുടുംബാംഗങ്ങളുള്ള ബിസിഎന്‍ ക്നാനായ കത്തോലിക് അസോസിയേഷന്‍ യുകെകെസിഎയില്‍ അംഗമായതിന്റെ പത്താമത് വാര്‍ഷികവും കൂടി അന്നേ ദിവസം ആഘോഷിക്കുന്നതാണ്. ഈ ആഘോഷ ദിനത്തിലേക്ക് എല്ലാ അംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിരിക്കുന്നതായി പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.

അസോസിയേഷന്റെ മറ്റു ഭാരവാഹികള്‍ ട്രഷറര്‍ - റെജി എബ്രാഹം, വൈസ് പ്രസിഡന്റ് -ബിജു ജോസഫ്, ജോയിന്റ് സെക്രട്ടറി - പ്രീതി റോജി, ജോയിന്റ് ട്രഷറര്‍ -  ജോസ് കാച്ചപ്പിള്ളി, കെസിവൈഎല്‍ ഡയറക്ടര്‍- ബിന്ധു റെജി, വനിത ഫോറം - ഷൈനി മനു, സ്മിത ജോസ് എന്നിവരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category