1 GBP = 93.00 INR                       

BREAKING NEWS

കട്ടപ്പനയിലെ ജോയിക്കും കുമാരമംഗലത്തെ ലീലയ്ക്കും വീട് നിര്‍മ്മിക്കു ന്നത് ഇടുക്കിക്കാരുടെയും സ്വപ്‌നം; കരുണയുടെ കരങ്ങള്‍ സഹായിച്ചപ്പോള്‍ ലഭിച്ചത് 6055 പൗണ്ട്

Britishmalayali
ജസ്റ്റിന്‍ എബ്രഹാം

2020ല്‍ കട്ടപ്പനയിലുള്ള ജോയിക്കും കുടുബത്തിനും, കുമാരമംഗലത്തുള്ള ലീലയ്ക്കും മക്കള്‍ക്കും ഇവരുടെ സ്വപ്നമായ ഒരു ഭവനം നിര്‍മ്മിച്ച് നല്‍കുക എന്ന ഉത്തരവാദിത്വം ഇടുക്കി ജില്ലാ സംഗമം യുകെ ഏറ്റടുത്തിരിക്കുകയാണ്. ഇടുക്കി ജില്ലാ സംഗമം യുകെ ഇതുവരെ രണ്ട് വീടുകളുടെ പണി പൂര്‍ത്തിയാക്കി കീ കൈമാറുകയും, മറ്റു രണ്ട് വീടുകളുടെ പണി അന്തിമ ഘട്ടത്തിലുമാണ്.

ജോയിക്കും, ലീലയുടെയും വീടുകളുടെ പണിയും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഇവരുടെ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ഇടുക്കി ജില്ലാ സംഗമവും ഈ കുടുംബത്തോടൊപ്പം ചേരുകയാണ്. ഈ രണ്ടു കുടുംബങ്ങള്‍ക്കായി ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളില്‍ സഹായിച്ച എല്ലാ മനുഷ്യ സ്നേഹികള്‍ക്കും  ചാരിറ്റിയില്‍ പങ്കു ചേര്‍ന്ന മറ്റുള്ള ജില്ലക്കാര്‍ക്കും, ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച മുഴുവന്‍ സംഗമം കമ്മറ്റിക്കാര്‍ക്കും, എല്ലാ പ്രവര്‍ത്തകര്‍ക്കും ഇടുക്കി ജില്ലാ സംഗമം നന്ദി അറിയിക്കുന്നു.

ഇടുക്കി ജില്ലാ സംഗമം യുകെയിലും, നാട്ടിലുമായി ഒരു കോടി രൂപയില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി കഴിഞ്ഞു. പലതുള്ളി പെരുവെള്ളം എന്ന പഴം ചൊല്ലുപോലെ നിങ്ങള്‍ നല്‍കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഒരിക്കല്‍ കൂടി ഇടുക്കിജില്ലാ സംഗമം കമ്മറ്റി ഓര്‍ക്കുന്നു.

ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഒരോരുത്തരുടെയും ആത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒന്‍പതാമത് ഇടുക്കി ജില്ലാ സംഗമം ഏപ്രില്‍ 25ന് ബര്‍മിങ്ഹാമില്‍ വച്ച് നടത്തപ്പെടും. നിങ്ങള്‍ ഏവരെയും ഈ സ്നേഹ കൂട്ടായ്മലേക്ക് സ്വാഗതം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category