1 GBP = 93.60 INR                       

BREAKING NEWS

യൂറോപ്യന്‍ പൗരന്മാര്‍ക്ക് കുറഞ്ഞത് 23,000 പൗണ്ട് ശമ്പളത്തോട് കൂടി ജോബ് ഓഫര്‍; യൂറോപ്പിന് വെളിയില്‍ ഉളളവര്‍ക്ക് കുറഞ്ഞത് 25600 പൗണ്ടും സ്‌കില്‍ഡ് ജോബ് ഓഫറും; ഷോര്‍ ട്ടേജ് ഒക്യുപേഷനും യുകെ ബിരുദത്തിനും ഇംഗ്ലീഷിനും പ്രത്യേകം പോയിന്റുകള്‍; പുതിയ കുടിയേറ്റ നിയമം പ്രഖ്യാപിച്ചു സര്‍ക്കാര്‍

Britishmalayali
kz´wteJI³

ലണ്ടന്‍: യുകെയില്‍ ബ്രക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന നിര്‍ണായകമായ കുടിയേറ്റ നിയമപരിഷ്‌കാരങ്ങള്‍ക്ക് ബോറിസ് ജോണ്‍സന്‍ ഗവണ്‍മെന്റ് സത്വരം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെയിലേക്ക് കുടിയേറുന്നതിന് കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടു വരുന്നതായിരിക്കും. പുതിയ നീക്കം അനുസരിച്ച് കുറഞ്ഞത് 23,000 പൗണ്ട് ശമ്പളത്തോടു കൂടി ജോബ് ഓഫര്‍ ഇല്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുകെയില്‍ ഇനി മുതല്‍ വിസ ലഭിക്കില്ല. യൂറോപ്പിന് വെളിയില്‍ ഉളളവര്‍ക്ക് വിസ കിട്ടാന്‍ കുറഞ്ഞത് 25600 പൗണ്ട് ശമ്പളമുള്ള സ്‌കില്‍ഡ് ജോബ് ഓഫര്‍ നിര്‍ബന്ധമാക്കുകയും ചെയ്യും.

ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പെട്ട തൊഴിലിനും യുകെയിലെ ബിരുദത്തിനും ഇംഗ്ലീഷ് അറിവിനും പ്രത്യേകം പോയിന്റുകള്‍ നല്‍കാനും ഒരുക്കമുണ്ട്.  അടുത്ത ജനുവരി ഒന്ന് മുതല്‍ നടപ്പിലാവുന്ന കുടിയേറ്റ നിയമപരിഷ്‌കാരത്തിന്റെ അന്തിമരൂപം ഇത്തരത്തിലാണ്. ബ്രക്സിറ്റ് നടപ്പിലായാല്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന അണ്‍സ്‌കില്‍ഡ് തൊഴിലാളികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുകെയിലേക്ക് നിയന്ത്രണമില്ലാതെ ഒഴുകിയെത്തുന്നതിന് അന്ത്യം കുറിയ്ക്കുമെന്ന തന്റെ വാഗ്ദാനം പാലിക്കുകയാണ് ഇതിലൂടെ ബോറിസ് ജോണ്‍സന്‍ ചെയ്യുന്നത്.

ബ്രക്സിറ്റിന് ശേഷം ഓസ്ട്രേലിയന്‍ ശൈലിയിലുള്ള പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയായിരിക്കും ഇതു പ്രകാരം ബോറിസ് ഗവണ്‍മെന്റ് യുകെയില്‍ നടപ്പിലാക്കുന്നത്. ഇത് പ്രകാരം വിവിധ കാറ്റഗറികളിലുടനീളം 70 പോയിന്റുകളെങ്കിലും ചുരുങ്ങിയത് നേടിയാല്‍ മാത്രമേ യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് യുകെയിലേക്ക് കുടിയേറാന്‍ സാധിക്കുകയുള്ളൂ. തന്റെ പുതിയ കാബിനറ്റിന്റെ ആദ്യത്തെ യോഗത്തില്‍ ഓസ്ട്രേലിയന്‍ ശൈലിയിലുള്ള പോയിന്റ് അധിഷ്ടിത കുടിയേറ്റ വ്യവസ്ഥ സ്വീകരിക്കുന്നതിനുള്ള തീരുമാനത്തില്‍ ബോറിസ് ഒപ്പു വച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ രീതിയിലുള്ള കുടിയേറ്റ വ്യവസ്ഥ നടപ്പിലാക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നെത്തുന്ന ലോ സ്‌കില്‍ഡ് തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ഷത്തില്‍ 90,000 പേരുടെ കുറവ് വരുത്താനാവുമെന്നാണ് ഹോം ഓഫീസ് വിശകലനം കണക്കാക്കുന്നത്. മിക്ക കേസുകളിലും സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് യുകെയില്‍ നിന്നും ജോബ് ഓഫറും ചുരുങ്ങിയത് 25600 പൗണ്ടില്‍ കൂടുതല്‍ ശമ്പളവുമുണ്ടാകാറുണ്ട്. ഇതു രണ്ടും ഇല്ലാത്ത അണ്‍സ്‌കില്‍ഡ് തൊഴിലാളികളും നാളിതുവരെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെയിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തിയിരുന്നു. ആ വിഷമാവസ്ഥക്ക് പരിഹാരം കാണാനാണ് പുതിയ നീക്കത്തിലൂടെ ബോറിസ് ശ്രമിക്കുന്നത്.

പുതിയ സിസ്റ്റം അനുസരിച്ച് നന്നായി ഇംഗ്ലീഷ് സംസാരിക്കുക പോലുള്ള കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ ലഭിക്കാന്‍ അവസരമുണ്ട്. ചില കേസുകളില്‍ 23,000 പൗണ്ടില്‍ കുറവ് ശമ്പളമുള്ളവര്‍ക്കും അവരുടെ പ്രത്യേക കഴിവുകള്‍ക്കനുസരിച്ച് വിസ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ കുടിയേറ്റക്കാര്‍ക്കും ഇനി മുതല്‍ സുരക്ഷിതമായ ജോബ് ഓഫര്‍ യുകെയില്‍ നിന്നുണ്ടായാല്‍ മാത്രമേ ഇവിടേക്ക് വരാന്‍ അനുവദിക്കുകയുള്ളൂ. ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ള തൊഴിലുകള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ക്കും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസം, അല്ലെങ്കില്‍ യുകെയില്‍ പഠിച്ചവര്‍, തുടങ്ങിയ  യോഗ്യതകളുള്ളവര്‍ക്കും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്നതായിരിക്കും.

പുതിയ കുടിയേറ്റ വ്യവസ്ഥ ലളിതവും നീതിപൂര്‍വകമായതും വിവിധ രാജ്യങ്ങളിലെ പൗരന്‍മാരോട് വിവേചനം കാണിക്കാത്തതുമായിരിക്കുമെന്നും കുടിയേറ്റത്തിന് മുകളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജനാധിപത്യപരമായ നിയന്ത്രണമേകുന്നതുമായിരിക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് ഓഫീസ് വക്താവ് വിശദീകരിക്കുന്നത്. ലോകമെമ്പാടുമുള്ള കഴിവുറ്റവര്‍ക്ക് മുന്നില്‍ യുകെ തുടര്‍ന്നും വാതിലുകള്‍ തുറന്നിടുമെന്നാ വ്യക്തമാക്കുന്ന കുടിയേറ്റ വ്യവസ്ഥയാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറയുന്നത്. എന്നാല്‍ കുറഞ്ഞ ശമ്പളത്തിന് തൊഴില്‍ ചെയ്യാന്‍ തയ്യാറാവുന്നവരും കഴിവ് കുറഞ്ഞവരുമായ വിദേശ തൊഴിലാളികളെ യാതൊരു നിയന്ത്രണവുമില്ലാതെ യുകെയിലേക്ക് കൊണ്ടുവരുന്നതിന് അന്ത്യം കുറിക്കുന്ന കുടിയേറ്റ വ്യവസ്ഥയുമായിരിക്കുമിതെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.

പുതിയ പോയിന്റ് അധിഷ്ഠിത സംവിധാനത്തിന്റെ അന്തിമ ചട്ടക്കൂടിന് അംഗീകാരം നല്‍കുന്നതിന് ബോറിസും ഹോം സെക്രട്ടറി പ്രീതി പട്ടേലും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ സിസ്റ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഹോം ഓഫീസ് വിശദമായ വിശകലനത്തിന് വിധേയമാക്കിയിരുന്നു. ഇത് നടപ്പിലാക്കിയാല്‍ വര്‍ഷം തോറും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമെത്തുന്ന അവിദഗ്ധരായ 90,000 തൊഴിലാളികളെയെങ്കിലും കുറയ്ക്കാനാവുമെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. യുകെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ ഫ്രീ മൂവ്മെന്റ് നിയമങ്ങള്‍ പ്രകാരം വര്‍ഷത്തില്‍ രണ്ടു ലക്ഷം യൂറോപ്യന്‍ പൗരന്‍മാര്‍ യുകെയിലേക്ക് കുടിയേറിയിരുന്നുവെന്നാണ്  ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ഇവരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ സാധിക്കും.

അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലായിരിക്കും പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥ യുകെയില്‍ നടപ്പിലാക്കുന്നത്. ഈ വ്യവസ്ഥ യുകെയിലേക്ക് കുടിയേറുന്ന യൂറോപ്യന്‍മാര്‍ക്കും യൂറോപ്പിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും ഒരു പോലെ ബാധകമായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ തന്നെ ഈ വ്യവസ്ഥ നടപ്പിലാക്കി തുടങ്ങാനാണ് ഹോം ഓഫീസ് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ഈ സിസ്റ്റം പരമാവധി പിഴവുകളൊഴിവാക്കി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ മിനിസ്റ്റര്‍മാര്‍ അടുത്ത വര്‍ഷം മുതല്‍ നീക്കങ്ങളാരംഭിക്കും. അതായത് ഇത് പ്രകാരം യുവജനങ്ങള്‍ക്കും ലണ്ടന് പുറത്ത് ജോലി ചെയ്യാനാഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്കും കൂടുതല്‍ പോയിന്റുകള്‍ നല്‍കിയേക്കും.

യുകെയില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചവര്‍ക്കും അധിക പോയിന്റുകള്‍ നല്‍കും. ഇവിടെ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഇന്‍സെന്റീവ് നല്‍കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ ഇന്ത്യ അടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഏറ്റവും ചുരുങ്ങിയത് 30,000 പൗണ്ടെങ്കിലും ശമ്പളം വേണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ പുതിയ വ്യവസ്ഥ അനുസരിച്ച് നോണ്‍ യൂറോപ്യന്‍മാര്‍ക്ക് വേണ്ടുന്ന ചുരുങ്ങിയ ശമ്പളം 25600 പൗണ്ടാക്കി താഴ്ത്തിയത് ഇന്ത്യക്കാരടമക്കമുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ഈ അവസരത്തില്‍ ഉയരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category