1 GBP = 93.00 INR                       

BREAKING NEWS

102 ഡിഗ്രിയില്‍ താഴെ തുടര്‍ച്ചയായ പനി.... ശരീരം മുഴുവന്‍ ദുസ്സഹമായ വേദന... എപ്പോഴും നിര്‍ത്താത്ത ചുമ; കൊറോണ വൈറസ് ബാധിച്ചാല്‍ എന്ത് സംഭവിക്കും എന്നറിയാമോ...? രോഗം സുഖപ്പെട്ടയാളുടെ അനുഭവ വിവരണം ഇങ്ങനെ

Britishmalayali
kz´wteJI³

കൊറോണ വൈറസ് ലോകമാകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഈ കൊലയാളി വൈറസ് ആര്‍ക്കും ബാധിക്കാവുന്ന ഭീതിദമായ അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. ആരെയും കൊന്നോടുക്കാന്‍ സാധ്യതയുള്ള ഈ വൈറസ് ബാധിച്ചാലത്തെ അവസ്ഥയെന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ...? ആ പൊള്ളുന്ന അനുഭവസാക്ഷ്യവുമായി ലോകത്തിന് മുന്നിലെത്തിയിരിക്കുകയാണ് കൊറോണ ബാധിച്ച് അതില്‍ നിന്നും രക്ഷപ്പെട്ട 21 കാരനായ ചൈനീസ് യുവാവ് ടൈഗര്‍ യെ. കൊറോണ പിടികൂടിയ ആ മുന്നാഴ്ച കാലം താന്‍ നരകയാതനകളിലൂടെയാണ് കടന്ന് പോയതെന്നാണ് വുഹാന്‍കാരനായ യെ വെളിപ്പെടുത്തുന്നത്.

ആ വേളയില്‍ തനിക്ക് 102 ഡിഗ്രിയില്‍ താഴെ തുടര്‍ച്ചയായ പനിയുണ്ടായിരുന്നുവെന്നും ശരീരം മുഴുവന്‍ ദുസ്സഹമായ വേദന അനുഭവപ്പെട്ടിരുന്നുവെന്നും എപ്പോഴും നില്‍ത്താത്ത ചുമയുണ്ടായിരുന്നുവെന്നും ഈ കൊറോണ വൈറസ് ബാധിച്ചാല്‍ എന്ത് സംഭവിക്കും എന്നറിയാമോ...? കൊറോണ രോഗം സുഖപ്പെട്ടയാളുടെ ഇത്തരത്തിലുള്ള അനുഭവവിവരണത്തിന് ലോകം ആശങ്കയോടെയും ജിജ്ഞാസയോടെയും ചെവിയോര്‍ക്കുകയാണിപ്പോള്‍. ജനുവരി 21നായിരുന്നു തനിക്ക് ആദ്യമായി രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നതെന്നാണ് ഈ യുവാവ് വെളിപ്പെടുത്തുന്നത്.

വുഹാനിലെ വീട്ടില്‍ വച്ചായിരുന്നു ലക്ഷണങ്ങള്‍ ആരംഭിച്ചിരുന്നത്. ഒരു ദിവസം ഡിന്നര്‍ കഴിച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് കടുത്ത ക്ഷീണം തോന്നിയെന്നും തുടര്‍ന്ന് പൊള്ളുന്ന പനി ആരംഭിച്ചുവെന്നും യെ ഓര്‍ത്തെടുക്കുന്നു. ആ വേളയില്‍ കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ താന്‍ വുഹാനിലെ ടോന്‍ഗ്ജി ഹോസ്പിററലിലേക്ക് ചികിത്സ തേടിപ്പോയെന്നും യെ പറയുന്നു. തന്നെ പോലെ കൊറോണ ബാധയുണ്ടെന്ന സംശയത്താല്‍ അവിടെ ഡസന്‍ കണക്കിന് രോഗികള്‍ തിങ്ങി നിറഞ്ഞിരുന്നുവെന്നും ഈ യുവാവ് ഞെട്ടലോടെ ഓര്‍ക്കുന്നു.

അവിടെ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമില്ലാതായതിനാല്‍ യെ മറ്റൊരു ഹോസ്പിറ്റലിലേക്ക് പോകാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി വേറിട്ട് താമസിക്കുകയായിരുന്നു. രോഗത്തിന്റെ ആദ്യത്തെ നാല് ദിവസങ്ങളില്‍ ശരീരത്തിന്റെ ഓരോ ഭാഗത്തും കടുത്ത വേദനയുണ്ടായിരുന്നുവെന്നും കടുത്ത പനിയുണ്ടായിരുന്നുവെന്നും യെ വെളിപ്പെടുത്തുന്നു. ആ ദിവസങ്ങളില്‍ ചുമച്ച് ചുമച്ച് ചാവുമെന്ന അവസ്ഥയുമുണ്ടായിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം ടോന്‍ഗ്ജിയിലെ ഹോസ്പിറ്റലിലേക്ക് വീണ്ടും പരിശോധനക്കായി എത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ സിടി സ്‌കാനില്‍ യെക്ക് കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ വൈറസ് ആ ഘട്ടത്തില്‍ ഈ യുവാവിന്റെ ശ്വാസകോശത്തിലേക്ക് വ്യാപിച്ചിരുന്നു. എന്നാല്‍ ആ വേളയില്‍ കൊറോണയെ ചെറുക്കുന്നതിനുള്ള കിറ്റുകള്‍ കുറവായതിനാല്‍ തനിക്ക് മരുന്ന് അപര്യാപ്തമായി മാത്രമേ ലഭിച്ചുള്ളുവെന്നും ഈ യുവാവ് ഞെട്ടലോടെ ഓര്‍ക്കുന്നു. തുടര്‍ന്ന് രണ്ടാമത്തെ പ്രാവശ്യവും സെല്‍ഫ് ഐസൊലേഷനായി ഈ യുവാവിനെ വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് യെയുടെ നില കൂടുതല്‍ വഷളാവുകയും ചെയ്തു.

തുടര്‍ന്ന് അവസാനം യെയെ അഡ്മിറ്റാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുകയായിരുന്നു. ഇയാളുടെ രോഗനില കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും വീട്ടിലേക്ക് പറഞ്ഞയക്കുകയും മരുന്നുകള്‍ കഴിക്കുകയുമായിരുന്നു.ഫെബ്രുവരി ഏഴിന് യെയെ ഒരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കൊറോണ പ്രമാണിച്ച് ആ ഹോട്ടലിനെ താല്‍ക്കാലികമായി ഒരു ഹോസ്പിറ്റലാക്കി മാറ്റിയതായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ സൂപ്പര്‍വിഷന് കീഴിലായിരുന്നു യെയെ ക്വോറന്റ്റീന്‍ ചെയ്തിരുന്നത്.ആരും ഇവിടെ നിന്നും രക്ഷപ്പെട്ട് പോവാതിരിക്കാന്‍ ഇവിടെ പോലീസിനെ നിയമിക്കുകയും ചെയ്തിരുന്നു.ഫെബ്രുവരി 12ന് യെ വീണ്ടും പരിശോധനകള്‍ക്ക് വിധേയനാക്കുകയും അതില്‍ നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ സമ്മതിക്കുകയുമായിരുന്നു. താന്‍ മരണത്തെ മുഖാ മുഖം കണ്ടാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നാണ് യെ ഞെട്ടലോടെ ഓര്‍ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category