1 GBP = 92.00INR                       

BREAKING NEWS

ബ്രിട്ടനിലെ സകല മനുഷ്യര്‍ക്കും കൊറോണ ബാധിക്കാന്‍ സാധ്യത; നാല് ലക്ഷം പേര്‍ വരെ മരിക്കാം; വൈറസുകളെ കുറിച്ച് ആധികാരികമായി പറയുന്ന ഇംപീരിയല്‍ കോളജ് പ്രഫസര്‍ ബ്രിട്ടനില്‍ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകമാകമാനം കൊലവിളിയുമായി പടരുന്ന കൊറോണ വൈറസ് നിലവില്‍ യുകെയില്‍ ഒമ്പത് പേര്‍ക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതു വെറും സാമ്പിള്‍ വെടിക്കെട്ടാണെന്നും ബ്രിട്ടനിലെ സകല മനുഷ്യര്‍ക്കും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയേറെയാണെന്നും പ്രവചനം. ഇതിനെ തുടര്‍ന്ന് രാജ്യത്ത് നാല് ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തേക്കാം. വൈറസുകളെ കുറിച്ച് ആധികാരികമായി പറയുന്ന ഇംപീരിയല്‍ കോളജിലെ പ്രഫസറായ നെയില്‍ ഫെര്‍ഗുസനാണ് ഞെട്ടിപ്പിക്കുന്ന ഈ മുന്നറിയിപ്പുമായി ബ്രിട്ടനില്‍ താമസിക്കുന്ന ഏവരുടെയും ഉറക്കം കെടുത്തിയിരിക്കുന്നത്.

നിലവില്‍ വിവിധ രാജ്യങ്ങളിലായി 66,000 പേര്‍ക്ക് കൊറോണ ബാധിക്കുകയും 1500 പേര്‍ മരിക്കുകയും ചെയ്ത സാഹര്യത്തിലാണ് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.ഇംപീരിയല്‍ കോളജ് ലണ്ടനില്‍ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഏറെ നിര്‍ണായകമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഈ വൈറസിനെ പ്രതിരോധിക്കാന്‍ വേണ്ട വിധത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മരണസംഖ്യ ഇതിലുമുയര്‍ന്നേക്കാമെന്നും ഫെര്‍ഗുസന്‍ മുന്നറിയിപ്പേകുന്നു. ബ്രിട്ടനിലെ 60 ശതമാനം പേരെ കോവിഡ് 19 എന്ന ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

വൈറസ് ബാധിക്കുന്ന ഒരു ശതമാനം പേരെങ്കിലും മരിക്കുമെന്നാണ് നിലവിലെ പ്രവണതകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും അത് വച്ച് നോക്കുമ്പോള്‍ ബ്രിട്ടനില്‍ നാല് ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. രാജ്യത്തെ ജനതയില്‍ പകുതി പേരെയെങ്കിലും ഈ വൈറസ് ബാധിക്കുമെന്നാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് കണക്കാക്കുന്നത്. മാസങ്ങള്‍ക്കകം ഇത്രയും പേര്‍ക്കീ വൈറസ് ബാധിച്ചേക്കാമെന്ന ആശങ്കയും ശക്തമാണ്.നിലവില്‍ ബ്രിട്ടനില്‍ ഒമ്പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വളരെ പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ ശേഷിയുള്ളതാണ് കൊറോണയെ മറ്റ് വൈറസുകളേക്കാള്‍ അപകടകാരിയാക്കുന്നത്. കൊറോണയെ നേരിടാനായി കൂടുതല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ രാജ്യമാകമാനം വ്യാപിപ്പിച്ചില്ലെങ്കില്‍ രോഗികള്‍ വളരെ പെട്ടെന്ന് അധികരിക്കുമെന്നും പ്രവചിച്ചിരിക്കുന്ന അപകടം സംഭവിക്കുമെന്നുമുറപ്പാണ്. ഏതാണ്ട് മുതിര്‍ന്ന എല്ലാവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവണതകളിലൂടെ വ്യക്തമാകുന്നതെന്നാണ് കഴിഞ്ഞ രാത്രി ഫെര്‍ഗുസന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. കുട്ടികളെ ഈ വൈറസ് ബാധിച്ചതിനെ കുറിച്ച് വളരെ കുറച്ച് ഡാറ്റകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നും ജനതയില്‍ 60 ശതമാനം പേര്‍ക്കിത് ബാധിക്കുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

നിലവിലെ അപകടകരമായ സാഹചര്യത്തില്‍ കൊറോണ ബാധയുടെ ലക്ഷണങ്ങളുണ്ടെന്ന് സംശയമുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന കടുത്ത മുന്നറിയിപ്പാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഉയര്‍ത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ എന്‍എച്ച്എസ് 111 നമ്പറില്‍ വിളിച്ച് സഹായം തേടണമെന്നും തുടര്‍ന്ന് എല്ലാ വിധ സജ്ജീകരണങ്ങളോടെയും എന്‍എച്ച്എസ് യൂണിറ്റ് പ്രസ്തുത രോഗിക്കടുത്തെത്തി പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമെന്നുമാണ് നിര്‍ദേശം. ചൈനയില്‍ നിന്നുമെത്തിയ ചൈനീസ് യുവതിക്കാണ് ലണ്ടനില്‍ ആദ്യമായി കൊറോണ ബാധിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category