1 GBP = 92.00INR                       

BREAKING NEWS

കൊറോണ ഭീതി പടര്‍ന്നതോടെ യുകെയിലെ സകല സ്‌കൂളുകളും അടയ്ക്കാന്‍ ആലോചന; കുട്ടികള്‍ക്ക് തല്‍ക്കാലം മെഡിക്കല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കും

Britishmalayali
kz´wteJI³

യുകെയില്‍ ഒമ്പത് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യമാകമാനം കടുത്ത ഭീതിയിലായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ സകല വിദ്യാലയങ്ങളും അടച്ച് പൂട്ടാന്‍ അധികൃതര്‍ ആലോചിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നു. വൈറസ് ബാധിച്ച് സ്‌കൂളുകളിലെത്തുന്ന കുട്ടികളിലൂടെ രോഗം വേഗത്തില്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് സ്‌കൂളുകള്‍ അടച്ച് പൂട്ടുന്ന കാര്യം ആലോചിച്ച് വരുന്നത്. എന്നാല്‍ ഈ നടപടി ഉടനുണ്ടായേക്കില്ലെന്നും തല്‍ക്കാലം സ്‌കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് മുന്‍കരുതലായി മെഡിക്കല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


സ്‌കൂളുകള്‍ അടച്ചിടാന്‍ ഗവണ്‍മെന്റ് തലത്തില്‍ ആലോചനകള്‍ നടക്കുന്നുവെന്ന കാര്യം ബിബിസി റിപ്പോര്‍ട്ടറും ന്യൂസ് നൈറ്റ് ഇന്റര്‍നാഷണല്‍ എഡിറ്ററുമായ ഗബ്രിയേല്‍ ഗേറ്റ്ഹൗസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായി കൊറോണ രാജ്യത്ത് വളരെ വേഗത്തില്‍ പടരുന്നതും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതും എന്‍എച്ച്എസിന് മേല്‍ വന്‍ സമ്മര്‍ദമുണ്ടാക്കുമെന്ന ആശങ്ക കനത്ത സാഹചര്യത്തിലാണ് രോഗത്തെ പിടിച്ച് കെട്ടുന്നതിനായി സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നതടക്കമുള്ള കടുത്ത നടപടികളെക്കുറിച്ച് അധികൃതര്‍ ആലോചിച്ച് വരുന്നതെന്നും ഗബ്രിയേല്‍ വിശദീകരിക്കുന്നു.

കൊറോണ വ്യാപനം എന്‍എച്ച്എസിന് മേല്‍ പ്രത്യേകിച്ച് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന് മേല്‍ നിയന്ത്രണാതീതമായ സമ്മര്‍ദമുണ്ടാക്കുമെന്ന് ഭയപ്പെടുന്ന ഹെല്‍ത്ത് ഒഫീഷ്യലുകളാണ് സ്‌കൂളുകള്‍ അടച്ച് പൂട്ടുന്ന കാര്യം പരിഗണിച്ച് വരുന്നതെന്നും ഗബ്രിയേല്‍ പറയുന്നു. ഐസിയുകള്‍ ഇപ്പോള്‍ തന്നെ അവയുടെ പരിധിയിലധികം രോഗികളാല്‍ വീര്‍പ്പ് മുട്ടുന്നുണ്ടെന്നും ഇതിനൊപ്പം കൊറോണ രോഗികള്‍ കൂടി പെരുകിയാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയി മഹാദുരന്തമായിരിക്കും രാജ്യത്തെ വേട്ടയാടുകയെന്നും ആരോഗ്യ അധികൃതര്‍ ഭയപ്പെടുന്നുണ്ട്. ഇതിനാല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ഹോസ്പിറ്റല്‍ കാര്‍പാര്‍ക്കുകളില്‍ താല്‍ക്കാലികമായി ടെംപററി പോര്‍ട്ട കാബിനുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും ഗബ്രിയേല്‍ വെളിപ്പെടുത്തുന്നു. ഇതുവരെയുള്ള പ്രവണതകളനുസരിച്ച് ലോകമെമ്പാടും കുട്ടികളെ കൊറോണ വളരെ കുറച്ച് മാത്രമേ ബാധിച്ചിട്ടുള്ളുവെങ്കിലും കുട്ടികള്‍ കൂട്ടം ചേര്‍ന്നിരിക്കുന്ന വിദ്യാലയങ്ങള്‍ വഴി ഇവ വളരെ വേഗത്തില്‍ പടരാനും സാധ്യതയുണ്ടായേക്കാമെന്ന ആശങ്കയിലാണ് സ്‌കൂളുകള്‍ അടക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതെന്നും ബിബിസി ജേര്‍ണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവണ്‍മെന്റ് ഈ കടുത്ത നടപടി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടിയന്തിര സന്ദര്‍ഭത്തില്‍ ഇതും പ്രാവര്‍ത്തികമാക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category