1 GBP = 92.50 INR                       

BREAKING NEWS

ഗുണനിലവാരമുള്ളതും നേരിട്ടുള്ളതും മുഖത്തോട് ചേര്‍ന്നുള്ള ആശയവിനിമയമാണ് വ്യക്തികളെ തമ്മില്‍ അടുപ്പിക്കുന്നത്; അത് പൂര്‍ണ്ണമാവുന്നത് മറ്റുള്ളവരെ പൂര്‍ണ്ണമായി ശ്രവിക്കുമ്പോളും ഉള്‍ക്കൊള്ളുമ്പോഴും മാത്രമാണ്

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യബന്ധങ്ങള്‍ സൂദൃഢമായി എക്കാലവും നിലനില്‍ക്കുന്നതും അനുദിനം വളരുന്നതും മനുഷ്യര്‍ക്ക് സുഗമമായി ആശയവിനിമയം നടത്തുവാനുള്ള കഴിവുള്ളതുകൊണ്ട് മാത്രമാണ്. ജീവജാലങ്ങളില്‍ പഞ്ചേന്ദ്രിയങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടുള്ളതും മനുഷ്യനില്‍ മാത്രമാണ്. ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായ ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ അവരോരോരുത്തരും അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ വിജയകരമായ ജീവിതം നയിക്കുന്നുമുണ്ട്. എന്നാല്‍ എല്ലാ വ്യക്തികളും മറ്റുള്ളവര്‍ പറയുവാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ വിവിധ കാരണങ്ങളാല്‍ പൂര്‍ണ്ണമായി ശ്രവിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബ്രിട്ടണിലെ പ്രഗത്ഭനായ നരവംശ ശാസ്ത്രജ്ഞനായ റോബിന്‍ ഡണ്‍ബാര്‍ തന്റെ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നത് ഓരോ സാധാരണക്കാരനും ബന്ധങ്ങള്‍ നിലനിര്‍ത്തുവാനായി മറ്റുള്ളവരോട് കുശലം ചോദിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചു വ്യക്തികള്‍ മാത്രമാണ് അതിന് ലഭിക്കുന്ന മറുപടി പൂര്‍ണ്ണമായും ശ്രവിക്കുകയും ഉള്‍ക്കൊള്ളുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. എന്നാല്‍ എല്ലാ വ്യക്തികളും തന്നെ തങ്ങളോട് കുശലം ചോദിക്കുന്നവരുമായി കൂടുതല്‍ സംസാരിക്കുവാനും അടുത്തിടപഴുകുവാനും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ നിരവധിയായ  പല ഉത്തരവാദിത്ത്വങ്ങള്‍ മൂലം ഓരോ മനുഷ്യരും എല്ലായ്പ്പോഴും തന്നെ അമിതമായ തിരക്കുള്ള വ്യക്തികളായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ മറ്റുള്ളവര്‍ പറയുന്നത് മുഴുവനും ശ്രവിക്കുവാനും ഉള്‍ക്കൊള്ളുവാനും ശ്രമിക്കുന്നില്ല പകരം തങ്ങള്‍ക്ക് ആവശ്യമുള്ളവ മാത്രം ഗ്രഹിക്കുവാന്‍ ശ്രമിക്കുന്നു അതോടൊപ്പം പലപ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങളും സംഗീരണമായ പ്രശ്‌നങ്ങളും അവരറിയാതെ അവഗണിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം കുടുംബങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യവും മാതാപിതാക്കള്‍ കുട്ടികളോടും അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന പ്രവണത കൂടിവരുന്നതായി വീണ്ടും സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

വളരെ ആഴത്തിലുള്ള സംഭാഷണങ്ങള്‍ക്ക് പകരം ചെറിയ വാക്കുകളില്‍ അവരുടെ ആവശ്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്യുന്നത്. കൂടുതലും  അത്താഴത്തിന് എന്താണ് കഴിക്കേണ്ടത്, അലക്കുവാനും ശുചിയാക്കുവാനുമുള്ളത് എന്തൊക്കെയാണ് അല്ലെങ്കില്‍ ഫുട്‌ബോള്‍ മറ്റു കായിക പരിശീലനത്തിന് എപ്പോള്‍ പുറപ്പെടണം തുടങ്ങിയ സംഭാഷണങ്ങളില്‍ ഒതുങ്ങിപ്പോവുകയാണ് ഇന്നത്തെ സാധാരണ ജീവിതം. ചില വ്യക്തികള്‍ അന്നത്തെ പ്രത്യേകതകള്‍ തിരക്കുമെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ആരായുകയില്ല.

കുടുംബങ്ങളിലും സാമൂഹ്യജീവിതങ്ങളിലും മറ്റുള്ളവര്‍ പറയുന്നത് പൂര്‍ണ്ണമായി ശ്രവിക്കുവാനും ഉള്‍ക്കൊള്ളുവാനും ശ്രമിക്കാതെ വരുമ്പോള്‍ ബന്ധങ്ങള്‍ വീണ്ടും ഉലഞ്ഞുകൊണ്ടിരിക്കുകയാണെന്ന വസ്തുത പലരും തിരിച്ചറിയുന്നില്ലായെന്നു തന്നെയാണ് ആശയവിനിമയമേഖലകളിലുള്ള നിലവിലേ പഠനങ്ങള്‍ വീണ്ടും  ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ചും കൂടുതല്‍ അടുത്തറിവുള്ള വ്യക്തികള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍. അനുദിനം കാണുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തികള്‍ തമ്മില്‍ എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുന്നതിലൂടെ അവരറിയാതെ അന്യോന്യം മുന്‍വിധികള്‍ രൂപീകൃതമാവുന്നു.

പക്ഷെ മാറി വരുന്ന ജീവിത സാഹചര്യങ്ങളില്‍ എല്ലാ വ്യക്തികളിലും തന്നെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും അനുദിനം മാറ്റങ്ങള്‍ ഉണ്ടാകുന്ന സ്ഥിതിവിശേഷം പലരും മനസിലാക്കുവാന്‍ ശ്രമിക്കാതെ വരുമ്പോഴാണ് മറ്റുള്ളവര്‍ക്ക് അതി ഗൗരവമായ പല വിഷയങ്ങളും തള്ളിക്കളയുവാന്‍ ശ്രമിക്കുന്നത്. അറിഞ്ഞും അറിയാതെയും മറ്റുള്ളവരോടുള്ള മുന്‍വിധികൂടിയുള്ള സമീപനമാണ് ഉറ്റവരുടെയും ഉടയവരുടെയും ബന്ധങ്ങള്‍ ശിഥിലമാകുന്നതിലേയ്ക്ക് നയിക്കുന്ന പ്രധാന  ഘടകം.

രണ്ടു ദശാബ്ദത്തിലേറെയായി വിജയകരമായി മുന്നേറുന്ന  യുകെയിലെ മലയാളി കുടിയേറ്റ കുടുംബങ്ങളിലും അവരുടെ കുടുംബാംഗങ്ങളില്‍  നിന്നും ഇതുവരെ കൂടുതലും ശുഭകരവും മറ്റുള്ളവര്‍ക്ക് പ്രചോദനകരവുമായ വാര്‍ത്തകള്‍ മാത്രമാണ് ലഭിക്കുന്നത്. കൂടുതലും മെച്ചപ്പെട്ട സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യം വച്ചുള്ള കുടിയേറ്റങ്ങളാകയാല്‍ ആദ്യ കാലങ്ങളില്‍ പ്രത്യേകിച്ചും യുകെയില്‍ പൗരന്മാര്‍ ആകുന്നതുവരെയുള്ള കാലഘട്ടങ്ങളില്‍ കഴിവതും കുടുംബങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന മലയാളികള്‍ സ്വന്തം കാര്യത്തില്‍ മാത്രം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കൊണ്ട് അധികം താമസിയാതെ തന്നെ മെച്ചപ്പെട്ട ജീവിത ശൈലിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ചുരുക്കത്തില്‍ എല്ലാ സാധാരണ മലയാളി കുടുംബങ്ങള്‍ അത്ര അധികം മേലെ തട്ടുകളിലല്ലെങ്കിലും സാമ്പത്തികമായി ശരാശരി മധ്യവര്‍ഗ്ഗത്തിനു മുകളില്‍ നില്‍ക്കുന്നു.

അതുകൊണ്ടു തന്നെ 99 ശതമാനം മലയാളി കുടുംബ ജീവിതങ്ങളും ബാഹ്യമായെങ്കിലും വിജയകരമാണെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. എങ്കില്‍കൂടെയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും കുറച്ചധികം സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളില്‍ ചില തെറ്റിദ്ധാരണ മൂലമുള്ള പടല പിണക്കങ്ങള്‍ ഉടലെടുക്കാറുള്ളത് അധിക കാലം നീണ്ടു നില്‍ക്കാറുമില്ലായെന്നതും വളരെ ശ്ലാഘനീയമായ വസ്തുതയുമാണ്. ഒരു പരിധിവരെ വ്യക്തിപരമായ വിഷയങ്ങളില്‍ അത്യധികം സ്വകാര്യത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത നിയമപരമായി യുകെയില്‍ അനുശാസിക്കുന്നതുകൊണ്ടും കുടുംബാംഗങ്ങള്‍ തമ്മിലുള്ള വിഷയങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. അതുകൊണ്ടു തന്നെ സമൂഹത്തിലെ മറ്റു അംഗങ്ങള്‍ക്ക് ഉപകാരപ്പെടാവുന്നതും മാതൃകയാകാവുന്നതുമായ പല വിഷയങ്ങളും പ്രശ്‌നങ്ങളും രഹസ്യമായി തന്നെ നിലകൊള്ളുന്നു.

എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ യുകെയുടെ പല ഭാഗങ്ങളില്‍ നിന്നും അത്രയും സന്തോഷപ്രധമല്ലാത്ത വാര്‍ത്തകളും ലഭിക്കുവാന്‍ തുടങ്ങി പ്രത്യേകിച്ചും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി യൂണിവേഴ്‌സിറ്റികളിലേയ്ക്ക് താമസം മാറുന്ന കാലയളവുകളിലും,  യൂണിവേഴ്‌സിറ്റികളിലെ പഠനങ്ങള്‍ക്ക് ശേഷം പല കുട്ടികളും സ്വന്തം മാതാപിതാക്കളുടെ ഭവനങ്ങളിലേയ്ക്ക് മടങ്ങുവാന്‍ കൂട്ടാക്കാതെ സ്വന്തമായ  ജീവിത ശൈലികള്‍ തേടുവാന്‍ ശ്രമിക്കുന്ന സ്ഥിതികളിലേയ്ക്ക് മാറുന്ന വിശേഷങ്ങള്‍. പ്രായപൂര്‍ത്തിയായ കുട്ടികള്‍ക്ക് അവരുടെതായ ജീവിത രീതികള്‍ തിരഞ്ഞെടുക്കുവാന്‍ അധികാരമുള്ളതിനാലും, യുകെയില്‍ നിലവിലുള്ള ഇംഗ്ലീഷ് കമ്മ്യൂണിറ്റി അങ്ങനെയുള്ള വ്യക്തിഗത ജീവിത രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനാലും പൊതുവെ ആരെയും കുറ്റപ്പെടുത്തുവാന്‍ സാധിക്കാത്ത സ്ഥിതിയാണത്.

പക്ഷെ ഇവിടെ പലര്‍ക്കും നഷ്ടപ്പെടുന്നത് കുടുംബജീവിതങ്ങളിലെ അതായത് മാതാവും പിതാവും കുട്ടികളുമടങ്ങിയ കുടുംബജീവിതങ്ങളിലെ സുരക്ഷയും സന്തോഷവും സമാധാനവുമാണ്. മലയാളികളടങ്ങുന്ന ഭാരതീയ സംസ്‌കാരത്തില്‍ ഭാര്യാഭര്‍ത്തൃബന്ധങ്ങളുടെ മാഹാത്മ്യവും അതിലൂടെ ഉടലെടുക്കുന്ന കുടുംബ ജീവിതങ്ങളിലെ തലമുറകള്‍ നീളുന്ന സുരക്ഷിതത്ത്വവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പ്രോത്സാഹിപ്പിക്കുന്നുണ്ട്, പക്ഷെ  കാലോചിതമായും അവസരോചിതമായും പൂര്‍ണ്ണമായ ആശയവിനിമയം കുടുംബങ്ങളില്‍ സംഭവിക്കാത്തതു കൊണ്ട്  ചില കുട്ടികള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ യും അതുപോലെ മാതാപിതാക്കള്‍ക്ക് കുട്ടികളെയും   മനസിലാക്കുവാന്‍ സാധിക്കാതെ വരുകയും അവര്‍ തമ്മിലുള്ള  ബന്ധങ്ങള്‍ ശിഥിലമാവുകയും ചെയ്യുന്നു.

ഇവിടെയാണ് കുടുംബാന്ഗങ്ങള്‍ തമ്മിലുള്ള നിരന്തരമായ ആശയവിനിമയത്തിന്റെ ആവശ്യകത ഉടലെടുക്കുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി കൂടുതല്‍ സമയം കണ്ടെത്തി അവരോടുത്തു ഗുണനിലവാരമുള്ള ആശയവിനിമയം നടത്തേണ്ടതിന്റെ  ആവശ്യകത. കുടുംബങ്ങളില്‍ മാതാപിതാക്കള്‍ അന്യോന്യവും അവരുടെ കുട്ടികളുടെയും നിരവതിയായ ആവശ്യങ്ങള്‍ സാധിച്ചു കൊടുത്തതുകൊണ്ടു മാത്രം കുടുമ്പബന്ധങ്ങള്‍ ശക്തിപ്പെടുന്നില്ല ഇവയൊക്കെ ഓരോരുത്തരുടെയും കടമകള്‍ മാത്രമാണ്. എന്നാല്‍ മനുഷ്യ വ്യക്തികള്‍ തമ്മിലുള്ള ഗുണനിലവാരമുള്ള സംഭാഷണങ്ങളാണ് അവരോരുത്തരെയും ബന്ധിപ്പിച്ചു നിര്‍ത്തുന്നത്, ജീവിത കാലം മുഴുവന്‍ നീളുന്ന ബന്ധങ്ങളിലേയ്ക്ക് നയിക്കുന്നത്. കുടുംബങ്ങളില്‍ മനസു തുറന്നുള്ള ആശയ വിനിമയങ്ങള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ഓരോ അംഗങ്ങളും സ്വന്തം ഭവനത്തില്‍ തന്നെ വീണ്ടും സ്വതന്ത്രരാവുകയാണ്. പ്രത്യേകിച്ചും  തുറന്ന ആശയങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള ശേഷികള്‍  അതോടൊപ്പം  കുട്ടികളില്‍ തുറന്നു സംസാരിക്കുവാനുള്ള ശീലം വളര്‍ത്തിയെടുക്കുവാനുള്ള ഏറ്റവും അനുയോജ്യമായ അവസരങ്ങളുമായി മാറും.

ഏറ്റവും ചെറിയ കുടുംബങ്ങളില്‍ പോലും എല്ലാ അംഗങ്ങള്‍ക്കും  അന്യോന്യം തുറന്നു സംസാരിക്കുവാനുള്ള  സാഹചര്യം ഉളവായെങ്കില്‍ മാത്രമേ അവര്‍ക്കോരോരുത്തര്‍ക്കും അവരുടെ ഭവനങ്ങളില്‍ പോലും പൂര്‍ണ്ണ സ്വാതന്ത്രം അനുഭവപ്പെടുകയുള്ളൂ. എല്ലാ മേഖലകളിലും പൂര്‍ണ്ണ  സ്വാതന്ത്രം അനുഭവപ്പെടാതെ വരുമ്പോള്‍ സ്വാഭാവികമായും കുട്ടികളടങ്ങുന്ന കുടുംബാന്ഗങ്ങള്‍ തന്നിലേക്ക് മാത്രം ഉള്‍വലിയുകയും വീണ്ടും  അന്തര്‍മുഖരായി മാറുകയുമാണ് ചെയ്യുന്നത് അങ്ങനെയുള്ളവര്‍ മറ്റുള്ളവരുമായി സ്വാഭാവികമായുള്ള ആശയവിനിമയത്തിന് മുതിരാതെ തങ്ങളുടെ അനുദിന ജീവിത പ്രശ്‌നങ്ങള്‍ ഉള്ളിലടക്കി വീര്‍പ്പു മുട്ടി ജീവിക്കുവാന്‍ ശ്രമിക്കുകയും കാലക്രമേണ വിഷാദ രോഗങ്ങള്‍ക്ക് അടിമകളാവുകയും ചെയ്യുന്നതായി കാണപ്പെടുന്നത്.    

നിലവിലുള്ള നിരവധിയായ സാമൂഹിക മാധ്യമങ്ങളാണ് കുടുംബാന്ഗങ്ങള്‍ തമ്മിലുള്ള സ്വതന്ത്രവും സുഗമമവുമായ ആശയവിനിമയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനെ തടയുന്ന മറ്റൊരു ഘടകമെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില അവസരങ്ങളില്‍ ശരിയെന്ന് ചിലര്‍ക്ക് അനുഭവപ്പെട്ടേക്കാം  പക്ഷെ എല്ലായ്പ്പോഴും തന്നെ വ്യക്തികള്‍ മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറുവാനുള്ള ഒരു ഉപകരണം മാത്രമാണ് ഈ സാമൂഹിക മാധ്യമങ്ങളെന്നതാണ് വസ്തുത. സാങ്കേതികവിദ്യകളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ വളരെ പരിമിധിയുള്ളവയാണ് ചിലയവസരങ്ങളില്‍ സാമാന്യ യുക്തിക്ക് നിരക്കാത്തവയും എന്നാല്‍ വളരെ   അടുപ്പമുള്ള വ്യക്തികളിലൂടെ ഉണ്ടാവുന്ന ആശയവിനിമയങ്ങള്‍ ധാരാളം അറിവ് പകരുന്നവയും മനുഷ്യരില്‍ കൂടുതല്‍ ആല്‍മവിശ്വാസം വളര്‍ത്തുകയും ചെയ്യുകയാണ് പതിവ്. അനുദിന ജീവിതത്തില്‍ നമ്മോട് ഏറ്റവും അടുത്തുള്ളവരെ ശരിക്കും മനസിലാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവരെ പൂര്‍ണ്ണമായി ശ്രവിക്കുകയും അവരോടൊത്തു ഗുണനിലവാരമുള്ള സമയം ചെലവഴിക്കുകയും എന്നത് മാത്രമാണ്. തല്‍ക്കാലം നമ്മളോരോരുത്തരുടേയും കുടുംബാന്ഗങ്ങളുടെ ശാശ്വതമായ ഭാവിയെയോര്‍ത്തേങ്കിലും നമ്മള്‍ക്കോരോരുത്തര്‍ക്കും നമ്മുടെ ഫോണുകള്‍ മാറ്റിവയ്ക്കാം, എന്നിട്ട് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുവാനും മനസിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ശ്രമിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category