kz´wteJI³
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികളിലൊന്നായ ചൈനയെ കൊറോണ വൈറസ് ബാധ അടിമുടി പിടിച്ചുലച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ചൈനയിലെ ഹുബെയ് പ്രൊവിന്‍സ് കൊറോണ ബാധ മൂലം മൂന്നാഴ്ചയായി തുടര്‍ച്ചയായി അടഞ്ഞു കിടക്കുന്നതിന്റെ നഷ്ടം കണക്ക് കൂട്ടാന്‍ പോലും പ്രയാസമായ നിലയിലാണുള്ളത്. സ്വീഡന് എന്ന രാജ്യത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയേക്കാള്‍ വലുതായ ഹുബെയുടെ പതനം ചൈനയ്ക്ക് കടുത്ത ക്ഷീണമാകേയിരിക്കുന്നത്. കൊറോണ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ചൈനയിലെ കാര്‍വിപണിയില്‍ മാത്രം 30 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.
ചൈനയില്‍ നിന്നും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്കുള്ള ഇറക്കുമതികള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിലച്ചത് കൊണ്ടു മാത്രം ചൈനയ്ക്കുണ്ടാകുന്നത് ശതകോടികളുടെ വരുമാന ചോര്‍ച്ചയാണ്. കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നത് ഇന്ത്യയെയും ബാധിക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് നിലവില്‍ ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ 65,000 പേരെ ബാധിക്കുകയും 1400ഓളം പേര് മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൊറോണയുടെ ഭാഗമായുണ്ടായ പ്രത്യാഘാതം സാമ്പത്തികമായ തളര്ച്ചയുണ്ടാക്കിയിരിക്കുന്നത് ചൈനയെയാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിലെ കാര്‍ വില്പനയില് 22 ശതമാനം ഇടിവുണ്ടാവുകയും അത് 1.71 മില്യണ്‍ യൂണിറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തിട്ടുണ്ട്. ജനുവരി മാസത്തിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. ഫെബ്രുവരിയിലെ കാര്‍ വില്പനയില് 30 ശതമാനം ഇടിവുണ്ടാകുമെന്നാണ് ചൈന പാസഞ്ചര്‍ അസോസിയേഷന് ആശങ്കപ്പെടുന്നത്. കൊറോ ബാധ ചൈനയിലെ ഹുബെയ് പ്രവിശ്യയെ കൂടുതലായി ബാധിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വീഡന്റെ മൊത്തം സമ്പദ് വ്യവസ്ഥയേക്കാള്‍ വലുപ്പമുള്ള ഈ പ്രവിശ്യയുടെ പതനം ചൈനയ്ക്ക് കടുത്ത അടിയാണേകിയിരിക്കുന്നത്.
കൊറോണ ബാധ മൂലം ചൈനയ്ക്കുണ്ടായ സാമ്പത്തികമായ തിരിച്ചടി അയല്‍രാജ്യവും ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നുമായ ഇന്ത്യയെയും സാമ്പത്തികമായി ഏറെ ബാധിച്ചിട്ടുണ്ടെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ അഥവാ സിഎംഐഇയുടെ ഡാറ്റ ബേസ് പ്രകാരം 2004-2005 മുതല്‍ ചൈന ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി ഉറവിടമായി വര്‍ത്തിക്കുന്ന രാജ്യമാണ്. സിഎംഐഇയുടെ 2018-19ലെ ഏറ്റവും പുതിയ വാര്‍ഷിക ഡാറ്റ പ്രകാരം ഇന്ത്യയിലേക്കുള്ള മൊത്തം കയറ്റുമതിയുടെ 13.7 ശതമാനം ചൈനയില്‍ നിന്നാണ്.
അതിനാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഏത് പ്രത്യാഘാതമുണ്ടായാലും അത് ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഉപഭോക്തൃ ഉല്പന്നങ്ങളുടെ ഉല്പാദനവും വിതരണവും തടസപ്പെടുമെന്നുള്ള മുന്നറിയിപ്പും ശക്തമാണ്. ഇന്ത്യയില്‍ വിറ്റഴിക്കുന്ന വിവിധ കാറ്റഗറികളിലുള്ള ഉല്പന്നങ്ങളെ സംബന്ധിച്ചിടത്തോളം ചൈനീസ് ഇറക്കുമതി എത്രത്തോളം പ്രാധാന്യമേറിയതാണെന്നതിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ വ്യക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇപ്പോള്‍ കണക്ക് കൂട്ടുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഇത് കൊണ്ട് ഇന്ത്യക്കുണ്ടാകുമെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച് വേള്‍ഡ് ബാങ്കിന്റെ വേള്‍ഡ് ഇന്റഗ്രേറ്റഡ് ട്രേഡ് സൊല്യൂഷന്റെ ഡാറ്റാബേസിന്റെ ഒരു വിശകലനം പുറത്ത് വന്നിരുന്നു. ഇത് പ്രകാരം ഇന്ത്യയുടെ മൊത്തം കാപിറ്റല്‍ ഗുഡ്സ് ഇറക്കുമതിയുടെ ഏതാണ്ട് 40 ശതമാനം ചൈനീസ് ഇറക്കുമതിയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതായത് ഇന്ത്യയിലെ അഞ്ചിലൊന്ന് കണ്‍സ്യൂമര്‍ ഗുഡ്സിന്റെയും ഇറക്കുമതി ചൈനയില്‍ നിന്നാണ്. കൂടാതെ ഇന്ത്യയിലെ ഇന്റര്‍മീഡിയറ്റ് ഗുഡ്സിന്റെ 15 ശതമാനവും ചൈനയില്‍ നിന്നാണെന്ന് 2014 മുതല്‍ 2018വരെയുള്ള ഇംപോര്ട്ട്ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ വ്യക്തമായിട്ടുണ്ട്. ഇതിനാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇന്ത്യയിലെ നിക്ഷേപത്തെയും വിതരണ ശൃംഖലകളെയും കണ്‍സ്യൂമര്‍ ഉല്പന്നങ്ങളുടെ ഉല്പാദനത്തെയും വിതരണത്തെയും ബാധിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പ്രശ്നങ്ങളുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam