1 GBP = 93.50 INR                       

BREAKING NEWS

ഗര്‍ഭിണിയെന്ന വ്യാജേനെ വെള്ളവും ഭക്ഷണവും ചോദിച്ചു ക്ഷീണം അഭിനയിച്ചു വീട്ടിലെത്തും; ഉന്നം വെക്കുന്നത് പുരുഷന്മാര്‍ ജോലിക്കു പോകുന്ന വീടുകള്‍ കണ്ടെത്തി പകല്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളെ; ഒപ്പമുള്ളത് സ്വന്തം കുട്ടികളും ആകില്ല; കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടി സംഘങ്ങള്‍ വെറും വാട്സ് ആപ്പ് കഥ മാത്രമല്ല; തൊടുപുഴയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് ആന്ധ്ര സ്വദേശിനി; ഗ്രാമീണ മേഖലകളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന നാടോടി സംഘങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ്

Britishmalayali
kz´wteJI³

തൊടുപുഴ: കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും കവര്‍ച്ച നടത്തുകയും ചെയ്യുന്ന നാടോടി സംഘങ്ങള്‍ കേരളത്തില്‍ വീണ്ടും തട്ടിപ്പിനായി സജീവമായി രംഗത്തിറങ്ങുന്നു. ഗര്‍ഭിണികളെന്ന വ്യാജേന എത്തിയാണ് ഇവര്‍ കവര്‍ച്ചയും മറ്റും നടത്തുന്നത്. ഇത്തരം സംഘങ്ങള്‍ നാട്ടില്‍ അങ്ങോളമിങ്ങോളം ഉള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം പൊലീസ് നല്‍കിയിട്ടുണ്ട്. പലപ്പോഴും വീട്ടുകാര്‍ പണമടക്കം ഇവര്‍ക്കു നല്‍കുമെങ്കിലും ഇവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണ്. തൊടുപുഴയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ ഗ്രാമവാസി ഷമീം ബീവി (സുമയ്യ60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നല്‍കിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളില്‍ നിര്‍ത്തിയതിനു ശേഷം പൗഡര്‍ എടുക്കാന്‍ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടില്‍ക്കയറിയത്. തിരിച്ചു വന്നപ്പോള്‍ മുത്തശ്ശി കണ്ടത്, ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് ഹാളില്‍ നിന്നു മുറ്റത്തേക്ക് ഓടുന്നതാണ്.

മുത്തശ്ശിയും ബഹളം വച്ച് പിന്നാലെ ഓടി സ്ത്രീയെ പിടിച്ചു നിര്‍ത്തി. പോര്‍ച്ചില്‍ കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഷമീം ബീവി കടന്നുകളഞ്ഞെന്ന് പറയുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രണ്ടു കിലോമീറ്റര്‍ അകലെ ഇടവെട്ടി ഭാഗത്ത് മറ്റൊരു വീട്ടില്‍ നിന്നാണ് ഷമീം ബീവിയെ കണ്ടെത്തിയത്. അവിടെ സഹായം ചോദിച്ച് എത്തിയതായിരുന്നു. നാട്ടുകാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ അറിയിച്ചു. തൊടുപുഴ സിഐ സജീവ് ചെറിയാന്‍, എസ്ഐ എംപി.സാഗര്‍, വനിത സെല്‍ എസ്ഐ സീന എന്നിവരുടെ നേതൃത്വത്തില്‍ ഷമീം ബീവിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. ഇവര്‍ കരിങ്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നു മൊബൈല്‍ ഫോണും കുറച്ച് പണവും കണ്ടെത്തി. ബോണറ്റിലേക്കു വീണതിനാല്‍ കുഞ്ഞിനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പരിശോധിച്ചു. കാര്യമായ പരുക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇപ്പോള്‍ പൊലീസ് പരിശോധന ടൗണുകളില്‍ കാര്യമായതിനാല്‍ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് നാടോടി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോ റേഞ്ചിലും, ഹൈറേഞ്ചിലും നാടോടി സംഘങ്ങളുടെ വന്‍ സാന്നിധ്യമുണ്ട്. നാടോടി സംഘങ്ങളെക്കുറിച്ച് ജില്ലയില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്. സമീപ കാലത്തായി ജില്ലയിലെ ഗ്രാമീണ മേഖലകളിലടക്കം ആന്ധ്രാ, തമിഴ്നാട്, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നു വന്‍ തോതിലാണ് നാടോടി സംഘങ്ങള്‍ ജില്ലയില്‍ തമ്പടിച്ചിരിക്കുന്നത്. ഓരോ സീസണുകളിലും ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനും കരകൗശല വില്‍പന, വീടുകളില്‍ നിന്നും തുണി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ശേഖരിക്കുന്നതിനുമാണ് നാടോടി സംഘം എത്തുന്നത്. ഇതിന്റെ മറവില്‍, വീടുകളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളടക്കം കടത്താന്‍ ശ്രമിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ നാടോടി സംഘങ്ങള്‍ ഏറ്റവുമധികം തട്ടിപ്പിനിറങ്ങുന്നത് ഗര്‍ഭിണിയെന്ന വ്യാജേനയാണ്. പല വീടുകളിലും ക്ഷീണം അഭിനയിച്ച് എത്തും. പലപ്പോഴും വീട്ടുകാര്‍ പണമടക്കം ഇവര്‍ക്കു നല്‍കും. ഇതിനു പുറമേ ഭക്ഷണവും നല്‍കും. ഇത്തരം മുതലെടുപ്പിനാണു ഗര്‍ഭിണിയുടെ വേഷം. പുരുഷന്മാര്‍ ജോലിക്കു പോകുന്ന വീടുകള്‍ കണ്ടെത്തി പകല്‍ സ്ത്രീകള്‍ മാത്രം ഉള്ള വീടുകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. സംസ്ഥാനത്തു നാടോടി സംഘങ്ങളില്‍ നിന്നും കണ്ടെത്തിയ കുട്ടികളില്‍ ഏറിയ പങ്കും ഇതര സംസ്ഥാനങ്ങളില്‍ കടത്തിക്കൊണ്ട് വന്നതാണ്. ഇത്തരം സംഭവങ്ങളില്‍ കുട്ടികളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന കുട്ടികളെ കൂടുതലായും ഭിക്ഷാടനത്തിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിച്ചതോടെ ഒന്നിലധികം കുട്ടികളുമായി നാടോടി സ്ത്രീകള്‍ വീടുകള്‍ കയറി ഇറങ്ങും. ഇത്തരത്തിലുള്ള സംഭവങ്ങളും വ്യാപകമാണ്.

ടൗണ്‍ മേഖലകളില്‍ പൊലീസ് പരിശോധന വ്യാപകമായതോടെ ഗ്രാമീണ മേഖലകളിലാണ് നാടോടി സംഘം തമ്പടിച്ചിരിക്കുന്നത്. ഹൈറേഞ്ച് മേഖലയില്‍ പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നും നാടോടികള്‍ എത്തും. വൈകിട്ട് തിരികെ മടങ്ങും. കമ്പം കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. നാടോടി സംഘങ്ങളെ കുറിച്ചു സംശയം തോന്നിയാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ കൈമാറാം. കണ്‍ട്രോള്‍ റൂമിലും (100) വിവരം അറിയിക്കാം.

പകലും, രാത്രിയിലും അടുക്കള വാതിലിന്റെ എല്ലാ പൂട്ടുകളും ഉറപ്പുള്ളതാക്കുകയും പൂട്ടിയെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നാണ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്ലാ വാതിലുകളും താക്കോല്‍ ഉപയോഗിച്ചു പൂട്ടുകയും ചെയ്യണം. വാതിലിന്റെ പിന്നില്‍ ഇരുമ്പിന്റെ പട്ട ഘടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ജനല്‍ പാളികള്‍ രാത്രി അടച്ചിടുക, വീടിനു പുറത്തും അടുക്കള ഭാഗത്തും മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പൊലീസ് മുന്നോട്ടു വെക്കുന്നുണ്ട്.

കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്‍, ആയുധങ്ങള്‍, ഗോവണി എന്നിവ വീടിനു പുറത്ത് സൂക്ഷിക്കരുതെന്നതും മറ്റൊരു സുപ്രധാന നിര്‍ദ്ദേശമാണ്. രാത്രി പുറത്ത് ടാപ്പില്‍ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാല്‍ പുറത്ത് ഇറങ്ങരുത്, രാത്രികാലത്തുകൊച്ചു കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ അയല്‍വാസികളെ വിവരം അറിയിക്കുകയും വാതില്‍ തുറക്കാതിരിക്കുകയും ചെയ്യുക, കൂടുതല്‍ ആഭരണങ്ങള്‍ അണിയാതിരിക്കാനും പൊലീസ് നിര്‍ദ്ദേശിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category