1 GBP = 93.50 INR                       

BREAKING NEWS

വി എസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയിലെന്ന വാര്‍ത്തകള്‍ തള്ളി അടുപ്പക്കാരും ഓഫീസും; വി എസ് ഔദ്യോഗിക വസതിയില്‍ സുഖമായിരിക്കുന്നു; അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ സന്ദര്‍ശകര്‍ക്കും പൊതു പരിപാടികള്‍ക്കും നിയന്ത്രണം തുടരുന്നു എന്ന് മാത്രം; ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ എന്ന് വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് മേധാവിക്ക് പരാതി നല്‍കി മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം എ സുരേഷ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാന ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു എന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത് ഇന്നലെയാണ്. ഈ വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും അടിസ്ഥാനമില്ലാത്ത വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് വിഎസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എംഫ്‌ളിന്റ് മീഡിയ എന്ന യുട്യൂബ് ചാനലിലാണ് ഇത്തരമൊരു വാര്‍ത്ത വന്നത്. സിപിഐ.എം മുതിര്‍ന്ന നേതാവും കേരള ഭരണപരിഷ്‌കാര കമ്മീഷണന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ അത്യാസന്നനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വി.എസിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നുമാണ് വാര്‍ത്ത.

വാര്‍ത്തക്കെതിരെ വി.എസുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ ഈ യുട്യൂബ് ചാനല്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചവര്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വി.എസിന്റെ പേഴ്‌സണല്‍ സെക്രട്ടറി വാര്‍ത്തക്കെതിരായി ഡി.ജി.പിക്ക് പരാതി നല്‍കുമെന്നാണ് അറിയുന്നത്. വാര്‍ത്തയ്‌ക്കെതിരെ വി.എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ. സുരേഷും രംഗത്തെത്തിയിട്ടുണ്ട്. താന്‍ ഇന്നലെയും വി.എസിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും സുരേഷ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

ഇതിന് പിന്നാലെ ഇന്ന് വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കുകയും ചെയ്തു. ഇനി ഇത്തരം ദുഷിച്ച വാര്‍ത്തകള്‍ വരാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്നും സുരേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവു അനുഭവ സമ്പത്തുള്ള മുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരാനും മുന്‍ മുഖ്യമന്ത്രിയും ഭരണപരിക്ഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് സുരേഷ് പരാതിയില്‍ ആവശ്യപ്പെട്ടത്.

വി എസ് അച്യുതാനന്ദന്‍ തന്റെ ഔദ്യോഗിക വസതിയില്‍ സുഖം ആയിരിക്കുന്നു എന്നാണ് മറുനാടന്‍ നടത്തിയ അന്വേഷണത്തിലും വ്യക്തമായത്. സന്ദര്‍ശകര്‍ക്കും പൊതു പരിപാടികള്‍ക്കും ഏറെ നാള്‍ ആയുള്ള നിയന്ത്രണം തുടരുന്നു എന്ന് മാത്രമേയുള്ളു. പ്രായധിക്യം മൂലമുള്ള അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടെന്ന ്മാത്രം. കുറച്ചു കാലമായി വിഎസിനെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരാഴ്ച്ചയോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. അതിന് ശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു. നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതു പരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്നാണ് അന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് വി എസ് അച്യുതാനന്ദന്‍. 96ാം പിറന്നാള്‍ അടുത്തിടെ അദ്ദേഹം ആഘോഷിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ എതിരാളിയുടെ അധിക്ഷേപത്തിന് ചുട്ട മറുപടിയും നല്‍കി പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വിഎസിന് പ്രായമെന്നത് തന്നെ സംബന്ധിച്ചിടത്തോളം വെറും അക്കം മാത്രമാവുകയാണ്. 1964ല്‍ ഇന്ത്യന്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി വന്ന് മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നതിന് നേതൃത്വം വഹിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വി എസ്. 15 ാം വയസില്‍ പൊതു രംഗത്തെത്തിയ വിഎസിന്റെ രാഷ്ട്രീയ ജീവിതം വിവാദങ്ങള്‍ക്കൊപ്പമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിഎസിന് വിധേയമാകേണ്ടി വന്നു എന്നത്, ഒരു കമ്മ്യൂണിസ്റ്റിന്റെ എല്ലാ വിശേഷണങ്ങളും വിഎസിന് ചേരും എന്നത് തെളിയിക്കുന്നതാണ്.
പാര്‍ലമെന്ററി രംഗത്തും രാഷ്ട്രീയ രംഗത്തും ഇത്രയേറെ സ്വീകാര്യനായ ജനകീയ നേതാവ് ഇന്ത്യയില്‍ തന്നെ മറ്റാരെങ്കിലുമുണ്ടാകുമോയെന്നതും സംശയമാണ്. താന്‍ ഉയര്‍ത്തിക്കൊണ്ടുവന്നരോട് തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് കലഹിക്കേണ്ടി വന്ന വി എസ് തന്റെ നിലപാടുകള്‍ എന്നും പരസ്യമാക്കിയിരുന്നു. ഇത് പാര്‍ട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നതും ചരിത്രം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category