1 GBP = 93.00 INR                       

BREAKING NEWS

'ഞാന്‍ ഓഫീസ് വിടുന്നു, ഇതെന്റെ അവസാന ദിവസമാണ്': അപ്രതീക്ഷിത രാജിയില്‍ ജുഡീഷ്യറിയെ ഞെട്ടിച്ച് ബോംബെ ഹൈക്കോടതി ജഡ്ജ്; രാജിവച്ചത് രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ധബോല്‍ക്കര്‍-പന്‍സാരെ വധക്കേസ് അന്വേഷിച്ച ജഡ്ജി; സ്ഥലമാറ്റ വിഷയത്തില്‍ ഒരു വര്‍ഷത്തിനിടെ രാജിവെക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന ഹൈക്കോടതി ജഡ്ജി

Britishmalayali
kz´wteJI³

മുംബൈ: ജുഡീഷ്യറിയെ ഞെട്ടിച്ച് ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജ് ജസ്റ്റിസ് സത്യരാജന്‍ ധര്‍മാധികാരി രാജിവച്ചു. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് കോടതി നടപടികള്‍ക്കിടെ നാടകീയമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് എസ്.സി. ധര്‍മാധികാരി. ചീഫ് ജസ്റ്റിസായി മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ്, വിരമിക്കാന്‍ 2 വര്‍ഷം മാത്രമുള്ളപ്പോള്‍ അപ്രതീക്ഷിത രാജി ഉണ്ടായിരിക്കുന്നത്.

മുംബൈ വിടാന്‍ ഞാന്‍ ആഗ്രഹിച്ചില്ലെന്നും മറ്റൊരു സംസ്ഥാനത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി എന്നെ ഉയര്‍ത്താന്‍ തയ്യാറല്ലെന്നും ജഡ്ജി വെള്ളിയാഴ്ച പറഞ്ഞു. മുംബൈയില്‍ എനിക്ക് ചില വ്യക്തിപരമായ ഉത്തരവാദിത്തങ്ങളുണ്ട്, അതിനാലാണ് മഹാരാഷ്ട്രയില്‍ നിന്ന് സ്ഥലം മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കാത്തത്, ''ജഡ്ജി പറഞ്ഞു. ബോംബൈ ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ രണ്ടാമനാണ് ജസ്റ്റിസ് ധര്‍മാധികാരി.

ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ മാത്യു നെടുമ്പാറ, അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട വേളയില്‍ 'ഞാന്‍ ഓഫീസ് വിടുന്നു. ഇതെന്റെ അവസാന ദിവസമാണ്' എന്ന് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചു. 2003 നവംബറിലാണ് ധര്‍മാധികാരി ബോംബെ ഹൈക്കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശിയായ പരേതനായ ജസ്റ്റിസ് സി.എസ്. ധര്‍മാധികാരിയുടെ മകനാണ്.

സ്ഥലംമാറ്റ വിഷയത്തില്‍, ഒരു വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് ധര്‍മാധികാരി. മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെ, കഴിഞ്ഞ സെപ്റ്റംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വി.കെ. താഹില്‍രമണി രാജിവച്ചിരുന്നു. ബോംബൈ ഹൈക്കോടതിയിലായിരിക്കെ, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ഖീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത് ജസ്റ്റിസ് തഹില്‍ രമണിയായിരുന്നു.

2017 ല്‍ സമാനസ്ഥിതിയില്‍ ഗുജറാത്ത് ഹൈക്കോടതയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ജയന്ത് പട്ടേല്‍ രാജിവച്ചിരുന്നു. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ ഒരു ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസ് ആക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 2004ലെ ഇഷ്റത്ത ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജസ്റ്റിസ് പട്ടേല്‍. ഈ കേസന്വേഷണത്തിന് ആറു മാസം മേല്‍നോട്ടം വഹിച്ചത് ഗുജറാത്ത് ഹൈക്കോടതിയാണ്. 2011 നവംബറിലാണ് ജസ്റ്റിസ് പട്ടേല്‍ ഇഷ്റത്ത് ജഹാന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 20 പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട ഏറ്റുമുട്ടല്‍ കേസ് കളങ്കമറ്റത് അല്ല എന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category