1 GBP = 93.00 INR                       

BREAKING NEWS

എന്‍.പി.ആറില്‍ പ്രതിഷേധം കടത്തപ്പോള്‍ അനുനയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും; രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും; ഏപ്രില്‍ -സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ദേശീയ ജനസംഖ്യ പട്ടികയോട് ഇടഞ്ഞു നില്‍ക്കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍; സെന്‍സസുമായി സഹകരിക്കുമെങ്കിലും എന്‍പിആറുമായി സഹകരിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കേരളം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കര്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നു. അനുനയ നീക്കത്തിന്റെ ഭാഗമയാണ് ഇത്തരമൊരു ചര്‍ച്ചകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നത്. രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. എന്‍.പി.ആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ -സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. പിന്നാലെയാണ് കേന്ദ്രം അനുനയ നീക്കത്തിനൊരുങ്ങുന്നത്.

പശ്ചിമബംഗാളും എന്‍.പി ആര്‍ നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ചത്തീസ്ഗണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും വിഷയത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു. അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ പാളിച്ച മറച്ചുവയ്ക്കാനാണ് ബിജെപി പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ജനസംഖ്യ കണക്കെടുക്കാന്‍ സെന്‍സസ് മതി, എന്‍.പി.ആറിന്റെ ആവശ്യമില്ലെന്നുമായിരുന്നു കേരളത്തിന്റെ വാദം. ഇക്കാര്യം ആവര്‍ത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എന്‍പിആര്‍) ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയിലും ആവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്ത് ഇത് നടപ്പാക്കാനോ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നിലപാട് മുമ്പേ വ്യക്തമാക്കിയതാണ്, അതില്‍ ഒരു മാറ്റവും ഇല്ല. സെന്‍സസിനെ ജനസംഖ്യാ രജിസ്റ്ററുമായി കൂട്ടിക്കെട്ടി അനാവശ്യ ഭീതി ഉണ്ടാക്കാനുള്ള ശ്രമം നല്ലതല്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്.

സെന്‍സസില്‍ അപാകതയും അപകടവുമില്ല. സെന്‍സസ്, എന്‍പിആര്‍ വിവരശേഖരണവും വ്യത്യസ്ത ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ വിവരം, താമസക്കാരുടെ പേര്, വയസ്സ് തുടങ്ങിയവയാണ് സെന്‍സസിന്റെ ഭാഗമായി ശേഖരിക്കുന്നത്. മാതാപിതാക്കളുടെയും പൂര്‍വികരുടെയും ജനനസ്ഥലം തുടങ്ങിയ വിവരങ്ങളാണ് ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ടത്. ഇത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന വ്യക്തതയുള്ള നിലപാടാണ് സര്‍ക്കാരിന്റേത്. ഇക്കാര്യം സെന്‍സസ് ആലോചനാ യോഗത്തില്‍ത്തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

വിദേശികളെ പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്ന് 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്, 2015 ഡിസംബര്‍ 18ന് സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മ്മിക്കാന്‍ സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തി ഇറങ്ങിയ ഉത്തരവാണ് സംശയത്തിന് അടിസ്ഥാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു തടങ്കല്‍ പാളയവും സംസ്ഥാനത്ത് നിര്‍മ്മിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍.പി.ആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ നേരത്തെ അറിയിച്ചിരുന്നു. ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ 2021-ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് എന്‍.പി.ആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കലക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category